വന്ദേമാതരം ആലപിക്കുന്നതിൽ പുതിയ മാർഗ നിർദേശങ്ങൾ പുറത്തിറക്കി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: വന്ദേമാതരം ആലപിക്കുന്നതിൽ പുതിയ നിർദേശങ്ങളുമായി കേന്ദ്ര സർക്കാർ. സംസ്ഥാന ഗീതത്തിന് ശേഷം വന്ദേമാതരവും ദേശീയ ഗാനവും എന്ന ക്രമത്തിൽ ആലപിക്കണമെന്നാണ് പുതിയ മാർഗനിർദേശം. സംസ്ഥാന ഗീതം ഇല്ലെങ്കിൽ ആദ്യം വന്ദേമാതരം അതിന് ശേഷം ദേശീയ ഗാനം എന്ന ക്രമത്തിലാണ് ആലപിക്കേണ്ടത്. വന്ദേമാതരത്തിൽ യഥാർത്ഥ കവിതയിലെ ആറ് ചരണങ്ങളും പൂർണ്ണമായി ആലപിക്കണമെന്നും നിർദേശമുണ്ട്. ദേശീയഗീതത്തിൻ്റെ ഔദ്യോഗിക ആലാപന സമയം 3മിനിറ്റും 10 സെക്കൻ്റുമാണ്. ദേശിയ ഗാനം അലപിക്കുമ്പോൾ അതിന്റെ വരികളും ചിഹ്നങ്ങളും അടക്കം ശ്രദ്ധിച്ച് തന്നെ ആലപിക്കണമെന്നും […]

വന്ദേമാതരം ആലപിക്കുന്നതിൽ പുതിയ മാർഗ നിർദേശങ്ങൾ പുറത്തിറക്കി കേന്ദ്ര സർക്കാർ Read More »

‘നിങ്ങൾ ഇവിടെ ഈ വടിയും പിടിച്ച് നിൽക്കേണ്ടതില്ല’, മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി പിണറായി വിജയൻ

ദില്ലി: മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഞാൻ പറയുമെന്നും നിങ്ങൾ ഇവിടെ ഈ വടിയും പിടിച്ചു നിൽക്കേണ്ടതില്ല എന്നുമാണ് പിണറായി പറഞ്ഞത്. ദില്ലിയിലെ കേന്ദ്ര കമ്മറ്റി യോഗത്തിൽ പങ്കെടുത്ത് കേരള ഹൗസിൽ എത്തിയപ്പോൾ ആയിരുന്നു പ്രതികരണം. വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ സിപിഎമ്മിലെ ഭിന്നാഭിപ്രായങ്ങളിൽ പിണറായി വിജയൻ കടുത്ത അതൃപ്‌തിയിലെന്നാണ് റിപ്പോർട്ട്. പിണറായിയുടെ അതൃപ്‌തിയിലും ഇപി ജയരാജനും കെകെ ശൈലജയും പികെ ശ്രീമതിയും നിലപാടിൽ മാറ്റമില്ലാതെ തുടരുകയാണ്. അതിനിടെ, കണ്ണൂർ ജില്ലാ സെക്രട്ടറി

‘നിങ്ങൾ ഇവിടെ ഈ വടിയും പിടിച്ച് നിൽക്കേണ്ടതില്ല’, മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി പിണറായി വിജയൻ Read More »

പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിക്ക് മുന്നിൽ ജനകീയ പ്രതിഷേധം; രണ്ട് വയസുകാരന്റെ മരണത്തിൽ അനാസ്ഥയെന്ന് ആരോപണം

പയ്യന്നൂർ: അനസ്തേഷ്യ പിഴവ് മൂലം ചികിത്സയിലിരുന്ന രണ്ട് വയസുകാരൻ മരണപ്പെട്ടതിനെ തുടർന്ന് പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിക്ക് മുന്നിൽ വ്യാപക ജനകീയ പ്രതിഷേധം. കുട്ടിയ്ക്ക് അനസ്തേഷ്യ നൽകിയതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആരോപണം. കുട്ടിയുടെ മൃതദേഹവുമായി ബന്ധുക്കളും വലിയൊരു ജനക്കൂട്ടവും ആശുപത്രിക്ക് മുന്നിൽ തടിച്ചുകൂടി പ്രതിഷേധിക്കുകyയായിരുന്നു . ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ചികിത്സാ പിഴവാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആരോപണം. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും

പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിക്ക് മുന്നിൽ ജനകീയ പ്രതിഷേധം; രണ്ട് വയസുകാരന്റെ മരണത്തിൽ അനാസ്ഥയെന്ന് ആരോപണം Read More »

പാലക്കാട് കവർച്ചയ്ക്കിടെ വയോധികയെ തീയിട്ട് കൊലപ്പെടുത്തി കുഴിച്ചുമൂടി; 19കാരൻ പിടിയിൽ

പാലക്കാട്: കവർച്ചയ്ക്കിടെ വയോധികയെ തീയിട്ട് കൊലപ്പെടുത്തി കുഴിച്ചുമൂടി. പാലക്കാട് കൊഴിഞ്ഞാമ്പാറയിലാണ് സംഭവം. ആട്ടയാമ്പതി സ്വദേശി സരസമ്മാളിനെയാണ് പ്രദേശവാസികളായ യുവാക്കൾ ചേർന്ന് കൊലപ്പെടുത്തി കുഴിച്ചിട്ടത്. 66 വയസുകാരിയായ സരസമ്മാളിൻ്റെ ആഭരണങ്ങൾ മോഷ്ടിക്കുന്നതിനിടെയാണ് കൊലപാതകം. ജൂൺ പത്തിനാണ് സരസമ്മാളിനെ കാണാതായത്. സംഭവത്തിൽ കൊഴിഞ്ഞാമ്പാറ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൊലപാതകം തെളിഞ്ഞത്. പ്രദേശവാസിയായ യുവാവ് സംഭവത്തിൽ പൊലീസിൻ്റെ പിടിയിലായിട്ടുണ്ട്. കവർച്ചയ്ക്കും കൊലപാതകത്തിനും ഇയാളെ സഹായിച്ച പതിനേഴുകാരനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.സരസമ്മാളിനെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. അതിൻ്റെ ഭാഗമായുളള

പാലക്കാട് കവർച്ചയ്ക്കിടെ വയോധികയെ തീയിട്ട് കൊലപ്പെടുത്തി കുഴിച്ചുമൂടി; 19കാരൻ പിടിയിൽ Read More »

കാസർകോട് കടപ്പുറത്ത് തലവേർപ്പെട്ട നിലയിൽ മൃതദേഹം; ആളെ തിരിച്ചറിഞ്ഞില്ല, അന്വേഷണം

കാസർകോട്: കാസർകോട് നെല്ലിക്കുന്ന് കടപ്പുറത്ത് തലവേർപ്പെട്ട നിലയിലുള്ള മൃതദേഹം കരയ്ക്കടിഞ്ഞു. ഒരു മാസത്തിലധികം പഴക്കമുള്ള മൃതദേഹം പുരുഷന്റേതാണ്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മത്സ്യത്തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടെത്. സംഭവത്തിൽ ബേക്കൽ കോസ്റ്റൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹത്തിൽ കാലിലെ മാംസഭാഗങ്ങളും വേർപ്പെട്ട നിലയിലാണ്. അസ്ഥികൾ പുറത്തേക്ക് തള്ളിയിട്ടുണ്ട്. തലവേർപ്പെട്ട നിലയിലായതിനാൽ മുങ്ങിമരണമാകാൻ സാധ്യതയില്ലെന്നാണ് പ്രാഥമിക നിഗമനം. എവിടെയെങ്കിലും കുഴിച്ചിട്ട മൃതദേഹം തിരമാലയിൽപ്പെട്ട് ഒഴുകിയെത്തിയതാണോ എന്നും സംശയമുണ്ട്.ഇന്ന് രാവിലെയാണ് മൃതദേഹം മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടത്. ഇവർ അടുത്തെത്തി നോക്കുമ്പോഴാണ് മൃതദേഹത്തിന് തലയില്ലെന്ന്

കാസർകോട് കടപ്പുറത്ത് തലവേർപ്പെട്ട നിലയിൽ മൃതദേഹം; ആളെ തിരിച്ചറിഞ്ഞില്ല, അന്വേഷണം Read More »

ചികിത്സാ പിഴവ് ആരോപണം; രണ്ടര വയസ്‌കാരൻ്റെ മരണത്തിൽ പ്രതിഷേധം കടുപ്പിക്കാൻ കുടുംബം

കണ്ണൂർ: പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ അനസ്തേഷ്യയ്ക്ക് പിന്നാലെ രണ്ടര വയസുള്ള കുഞ്ഞ് മരിച്ച സംഭവത്തിൽ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി കുടുംബം. മാനേജ്മെൻ്റിനും ഡോക്ടർമാർക്കും എതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധിക്കാനാണ് കുടുംബത്തിൻ്റെ തീരുമാനം. പയ്യന്നൂർ ബിഎംഎച്ച് ആശുപത്രിക്ക് മുന്നിൽ ആയിരിക്കും പ്രതിഷേധിക്കുക എന്നാണ് കുടുംബം അറിയിച്ചിരിക്കുന്നത്. രക്ഷിതാക്കളും നാട്ടുകാരും പ്രതിഷേധത്തിൽ പങ്കെടുക്കുമെന്നും വിവരമുണ്ട്. പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മാർട്ടത്തിന് ശേഷം മൃതദേഹം ബേബി മെമ്മോറിയൽ ആശുപത്രിയിലെത്തിച്ച് പ്രതിഷേധിക്കുമെന്നും ബന്ധുക്കൾ പറയുന്നു.മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും സംഭവത്തിൽ കുടുംബം

ചികിത്സാ പിഴവ് ആരോപണം; രണ്ടര വയസ്‌കാരൻ്റെ മരണത്തിൽ പ്രതിഷേധം കടുപ്പിക്കാൻ കുടുംബം Read More »

ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളി, നേട്ടത്തിനരികെ അനിൽ മേനോൻ; ചൊവാഴ്ച്ച യാത്ര തിരിക്കും

ന്യൂഡൽഹി ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളി എന്ന നേട്ടത്തിനരികെ നാസ ശാസ്ത്രജ്‌ഞനായ ഡോ. അനിൽ മേനോൻ. ചൊവാഴ്ച്ച കസാക്കിസ്ഥാനിലെ ബൈക്കോനൂർ കോസ്മോഡ്രോമിൽ നിന്ന് സോയൂസ് എംഎസ് 29 പേടകത്തിൽ രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് അനിൽ മേനോൻ കുതിക്കും. ഇന്ത്യൻ അമേരിക്കൻ ഫിസിഷ്യനും എൻജിനീയറും സൈനിക ഉദ്യോഗസ്ഥനുമാണ് അനിൽ മേനോൻ. ഏകദേശം 8 മാസത്തോളം ബഹിരാകാശത്ത് കഴിയും. രണ്ട് റഷ്യൻ ശാസ്ത്രജ്‌ഞരും ദൗത്യത്തിന്റെ ഭാഗമാകും. പാതി മലയാളിയായ അനിൽ മേനോൻ ജനിച്ചതും വളർന്നതും അമേരിക്കയിലാണ്. പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ് അനിലിന്റെ പിതാവ്

ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളി, നേട്ടത്തിനരികെ അനിൽ മേനോൻ; ചൊവാഴ്ച്ച യാത്ര തിരിക്കും Read More »

കണ്ണൂരിൽ പോർട്ടർ എന്ന വ്യാജേനെയെത്തി ട്രെയിൻ യാത്രികയുടെ ട്രോളി ബാഗ് കവർന്ന പ്രതി അറസ്റ്റിൽ

കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ പോർട്ടർ എന്ന വ്യാജേനെയെത്തി ട്രെയിൻ യാത്രികയുടെ ട്രോളി ബാഗ് കവർന്ന പ്രതിയെ പോലീസ് പിടികൂടി. മണിക്കടവ് സ്വദേശി ഷിജോ തോമസിനെയാണ് കണ്ണൂർ ആർ.പി.എഫും (RPF) റെയിൽവേ പോലീസും (GRP) ചേർന്ന് അറസ്റ്റ് ചെയ്തത്. ട്രോളി ബാഗുമായി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് കടന്നുകളഞ്ഞ പ്രതിയെ റെയിൽവേ സ്റ്റേഷന് സമീപത്തുള്ള വിജനമായ ഒരു കെട്ടിടത്തിൽ നിന്നാണ് പോലീസ് സംഘം വലയിലാക്കിയത്. ആർ.പി.എഫ് ഇൻസ്പെക്ടർ ജെ. വർഗീസ്, ജി.ആർ.പി എസ്.എച്ച്.ഓ പി.കെ സന്തോഷ്, ആർ.പി.എഫ് എ.എസ്.ഐ

കണ്ണൂരിൽ പോർട്ടർ എന്ന വ്യാജേനെയെത്തി ട്രെയിൻ യാത്രികയുടെ ട്രോളി ബാഗ് കവർന്ന പ്രതി അറസ്റ്റിൽ Read More »

അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഗുരുതരാവസ്ഥയിലായ ഒന്നര വയസുകാരൻ മരിച്ചു

പയ്യന്നൂർ: കളിക്കുന്നതിനിടെയുണ്ടായ പരിക്കിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒന്നര വയസ്സുകാരൻ അനസ്തേഷ്യ നൽകിയതിന് പിന്നാലെ മരിച്ചു. പയ്യന്നൂർ സ്വദേശികളായ സൂരജ് – വിജിഷ ദമ്പതികളുടെ മകൻ ദേവാൻഷ് ശൗര്യയാണ് മരണപ്പെട്ടത്. കളിക്കുന്നതിനിടെ കുട്ടിയുടെ ചുണ്ടിനും താടിക്കും മുറിവേറ്റിരുന്നു. ഇതിനെ തുടർന്നാണ് കുട്ടിയെ പയ്യന്നൂരിലെ ബി.എം.എച്ച് (BMH) ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവിടെ വെച്ചാണ് കുട്ടിയ്ക്ക് അനസ്തേഷ്യ നൽകിയത്. എന്നാൽ ഇതിന് പിന്നാലെ കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലാവുകയും പിന്നീട് മരണപ്പെടുകയുമായിരുന്നു. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ചികിത്സാപിഴവാണ് കുട്ടിയുടെ മരണത്തിന്

അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഗുരുതരാവസ്ഥയിലായ ഒന്നര വയസുകാരൻ മരിച്ചു Read More »

കണ്ണൂരിൽ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിൽ പ്രതിഷേധം; കോൺഗ്രസിൽ ഭിന്നത

കണ്ണൂർ:കണ്ണൂർ കോർപറേഷൻ പരിധിയിലെ പാവപ്പെട്ട വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള ഭരണസമിതി തീരുമാനത്തിൽ പ്രതിഷേധം ശക്തമാകുന്നു. കോൺഗ്രസ് അനുകൂല തൊഴിലാളി സംഘടനയായ ഐഎൻടിയുസിയുടെ നേതൃത്വത്തിൽ കോർപറേഷൻ ഓഫീസിലേക്ക് മാർച്ച് നടത്തി. മേയർ പി. ഇന്ദിരയുടെ നിലപാടിനെതിരെ യോഗത്തിൽ കടുത്ത വിമർശനമുയർന്നു. വഴിയോര കച്ചവടക്കാർ ഏറ്റവുമധികമുള്ള പയ്യാമ്പലം ഡിവിഷനിലെ ജനങ്ങളുടെ വോട്ട് നേടിയാണ് മേയർ അധികാരത്തിലെത്തിയതെന്ന് ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് ഡോ. ജോസ് ജോർജ് പ്ലാന്തോട്ടം ചൂണ്ടിക്കാട്ടി. എന്നാൽ ഇപ്പോൾ അതേ വിഭാഗത്തെ ഒഴിപ്പിക്കാൻ ശ്രമിക്കുന്നത് ജനവിധിയോടുള്ള വഞ്ചനയാണെന്നും അദ്ദേഹം

കണ്ണൂരിൽ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിൽ പ്രതിഷേധം; കോൺഗ്രസിൽ ഭിന്നത Read More »

Scroll to Top