ബസിനടിയിൽ പെട്ട് ഇരുചക്ര വാഹന യാത്രക്കാരന് ഗുരുതര പരിക്ക്

തലശ്ശേരി: നിയന്ത്രണം വിട്ട ബുള്ളറ്റ് ബസിലിടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ ഇരുചക്ര വാഹന യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. പാനൂർ പാത്തിപ്പാലം സ്വദേശി റിഷാലിനാണ് അപകടത്തിൽ പരിക്കേറ്റത്. തലശ്ശേരി ചിറക്കര കെ ടി പി മുക്കിൽ വെച്ചായിരുന്നു അപകടം നടന്നത്. നിയന്ത്രണം വിട്ട ബുള്ളറ്റ് ഒരു ബസിലിടിച്ച ശേഷം മറ്റൊരു ബസിന്റെ അടിയിൽ പെടുകയായിരുന്നു. പരിക്കേറ്റ റിഷാലിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബസിനടിയിൽ പെട്ട് ഇരുചക്ര വാഹന യാത്രക്കാരന് ഗുരുതര പരിക്ക് Read More »

സംസ്ഥാനത്ത് വീണ്ടും കാട്ടാനക്കലി; മറയൂരിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടത് കാട്ടാന ആക്രമണത്തിൽ

ഇടുക്കി: സംസ്ഥാനത്ത് വീണ്ടും കാട്ടാനക്കലി. മറയൂർ കാന്തല്ലൂരിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടത് കാട്ടാന ആക്രമണത്തിൽ. മുരുകന്റെ മരണം കാട്ടാന ആക്രമണത്തിലാണെന്ന് പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക റിപ്പോർട്ട്. ഇന്നലെയാണ് ചുരക്കുളം ഉന്നതിയിലെ മുരുകൻ മരിച്ചത്. മുരുകന്റെ മരണം കാട്ടാന ആക്രമണത്തിലല്ല എന്നായിരുന്നു വനംവകുപ്പിന്റെ വാദം. എന്നാൽ മുരുകന്റെ മുതുകിൽ കാട്ടാനയുടെ ചവിട്ട് ഏറ്റിട്ടുണ്ട്. വാരിയെല്ലുകളും ഒടിഞ്ഞിട്ടുണ്ട് എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. മൂന്നാർ ഡിവൈഎസ്പിയുടെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചയിൽ ബന്ധുക്കൾക്ക് 5 ലക്ഷം രൂപ വനംവകുപ്പ് കൈമാറാൻ തീരുമാനമായി. പണം

സംസ്ഥാനത്ത് വീണ്ടും കാട്ടാനക്കലി; മറയൂരിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടത് കാട്ടാന ആക്രമണത്തിൽ Read More »

കന്നാസുകളിലും കുപ്പികളിലും പെട്രോളും ഡീസലും നൽകുന്നില്ല: മത്സ്യബന്ധനം, ഹൗസ് ബോട്ട് മേഖല പ്രതിസന്ധിയിൽ

കുമരകം പമ്പുകളിൽനിന്ന് കന്നാസുകളിലും കുപ്പികളിലും പെട്രോളും ഡീസലും നൽകാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. കേന്ദ്രസർക്കാർ കൊണ്ടുവന്ന നിയന്ത്രണത്തിൻ്റെ ഭാഗമായാണ് കന്നാസുകളിലും കുപ്പികളിലും ഇന്ധനം നൽകാത്തത്. കേന്ദ്ര സർക്കാരിൻ്റെ നയത്തിൽ പ്രതിഷേധിച്ച് തൊഴിലാളി സംഘടനയായ സിഐടിയു, കർഷക കോൺഗ്രസും കുമരകത്തെ പെട്രോൾ പമ്പിനു മുന്നിൽ സമരം നടത്തി. കായലോര മേഖലയായ കുമരകത്ത് തൊഴിലാളികൾ മത്സ്യബന്ധനത്തിനും കാർഷിക മേഖലയിൽ പോകുന്നതിനു വള്ളത്തെ ആണ് ആശ്രയിക്കുന്നത്. പമ്പുകളിൽനിന്ന് ഇന്ധനം വാങ്ങി വള്ളത്തിലെ എൻജിനിൽ ഒഴിച്ചാണ് ഓടിച്ചിരുന്നത്. ഇന്ധനം കിട്ടാതെ വന്നതോടെ മത്സ്യബന്ധനത്തിനും കാർഷിക

കന്നാസുകളിലും കുപ്പികളിലും പെട്രോളും ഡീസലും നൽകുന്നില്ല: മത്സ്യബന്ധനം, ഹൗസ് ബോട്ട് മേഖല പ്രതിസന്ധിയിൽ Read More »

കേരളം സാമ്പത്തികമായി മോശം സ്ഥിതിയിലാണ് എന്നത് രാഷ്ട്രീയ ആക്ഷേപം മാത്രം; ബജറ്റിൽ പ്രതികരണവുമായി പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേരളം അപകടാവസ്ഥയിലാണ് എന്ന സന്ദേശമാണ് ബജറ്റിലെ ആമുഖത്തിൽ പറയാൻ ശ്രമിച്ചതെന്നും ബജറ്റിലെ അലോക്കേഷൻ പരിശോധിച്ചാൽ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി അപകടാവസ്ഥയിലല്ല എന്ന് മനസിലാക്കാൻ സാധിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. രണ്ടായിരം കോടിയുടെ അധിക വകയിരുത്തൽ ബജറ്റിലുണ്ടെന്നും സാമ്പത്തികമായി മോശം സ്ഥിതിയിലാണ് എന്നത് രാഷ്ട്രീയ ആക്ഷേപം മാത്രമാണന്നും പിണറായി വിജയൻ പറഞ്ഞു. ഭാവി കേരളത്തെ രൂപപ്പെടുത്താനുളള ഒരു ബ്ലൂ പ്രിൻ്റും കാണാനില്ലെന്നും കഴിഞ്ഞ എൽഡിഎഫ് സർക്കാർ അവതരിപ്പിച്ച

കേരളം സാമ്പത്തികമായി മോശം സ്ഥിതിയിലാണ് എന്നത് രാഷ്ട്രീയ ആക്ഷേപം മാത്രം; ബജറ്റിൽ പ്രതികരണവുമായി പിണറായി വിജയൻ Read More »

‘ആലോചനയില്ലാതെ എടുത്ത തീരുമാനമല്ല, കാരണങ്ങൾ പര്യാപ്‌തം’; ടെലിഗ്രാം നിരോധനം ശരിവച്ച് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി ജൂൺ 21ന് നടക്കാനിരിക്കുന്ന നീറ്റ് പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ടെലിഗ്രാമിന് ഏർപ്പെടുത്തിയ അഞ്ചു ദിവസത്തെ താൽക്കാലിക നിരോധനം ഡൽഹി ഹൈക്കോടതി ശരിവച്ചു. പരീക്ഷാ പേപ്പർ ചോർച്ചയോ പ്ലാറ്റ്ഫോമിൻ്റെ ദുരുപയോഗമോ ഉണ്ടാകാതിരിക്കാൻ നടപടി അത്യാവശ്യമാണെന്ന കേന്ദ്ര സർക്കാരിൻ്റെ വാദത്തെ കോടതി പിന്തുണച്ചു. വിഷയത്തിൽ വിശദമായ വാദം കേട്ട ശേഷം വിധി പറയാനായി മാറ്റിവച്ച കേസിലാണ് ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. അടിയന്തര സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ ടെലിഗ്രാം താൽക്കാലികമായി നിരോധിച്ച നടപടി തെറ്റല്ലെന്ന് കോടതി നിരീക്ഷിച്ചു. ഐടി ആക്റ്റിൻ്റെ സെക്ഷൻ 69എ

‘ആലോചനയില്ലാതെ എടുത്ത തീരുമാനമല്ല, കാരണങ്ങൾ പര്യാപ്‌തം’; ടെലിഗ്രാം നിരോധനം ശരിവച്ച് ഡൽഹി ഹൈക്കോടതി Read More »

കണ്ണൂരിൽ ആൺസുഹൃത്തിന്റെ മർദ്ദനത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കിയതായി പരാതി

കണ്ണൂർ: ആൺസുഹൃത്തിന്റെ മർദ്ദനത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കിയതായി പരാതി. പാനൂർ വളളങ്ങാട് സ്വദേശി ആദിത്യ അനിൽകുമാറാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച്ചയാണ് യുവതി ആത്മഹത്യാശ്രമം നടത്തിയത്. പിന്നീട് ചികിത്സയിൽ കഴിയവെയാണ് ഇന്ന് മരണം സംഭവിച്ചത്. ആദിത്യയുടെ ശരീരത്തിൽ മർദ്ദനമേറ്റതിന്റെ പാടുകൾ ഉണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ആൺസുഹൃത്തിന്റെ മർദ്ദനമേറ്റിരുന്നുവെന്നും കുടുംബം ആരോപിച്ചു. ആദിത്യയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. ഞായറാഴ്ച്ച ജീവനൊടുക്കാൻ ശ്രമിച്ച ആദിത്യയെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി വഷളായതോടെ മിംസ് ആശുപത്രിയിലേക്ക്

കണ്ണൂരിൽ ആൺസുഹൃത്തിന്റെ മർദ്ദനത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കിയതായി പരാതി Read More »

സംസ്ഥാന ബജറ്റ്: മഞ്ചേശ്വരത്ത് റവന്യു ടവർ, എന്റോസൾഫാൻ ദുരിത ബാധിതരെ സർക്കാർ ഏറ്റെടുക്കും, ഉക്കിനടുക്ക മെഡിക്കൽ കോളേജിൽ കൂടുതൽ ജീവനക്കാർ; അനുബന്ധ സൗകര്യങ്ങൾ, കാസർകോട് വികസന പദ്ധതി കാര്യക്ഷമമാക്കും

തിരുവനന്തപുരം: പിന്നോക്ക ജില്ലയായ കാസർകോടിന് സംസ്ഥാന ബജറ്റിൽ വമ്പൻ പ്രഖ്യാപനങ്ങൾ. ജില്ലയിലെ എന്റോസൾഫാൻ ദുരിത ബാധിതരുടെ കുടുംബങ്ങളെ സംസ്ഥാന സർക്കാർ ഏറ്റെടുക്കുമെന്നു മുഖ്യമന്ത്രി വി ഡി സതീശൻ ബജറ്റിൽ എടുത്തു പറത്തു. ഇത് ജില്ലയിലെ നൂറുകണക്കിനു കുടുംബങ്ങൾക്കും എൻ്റോസൾഫാൻ ദുരിത ബാധിതർക്കും ആശ്വാസമാകും. ഉക്കിനടുക്കയിൽ പ്രവർത്തിക്കുന്ന കാസർകോട് ഗവ. മെഡിക്കൽ കോളേജിൽ കൂടുതൽ ജീവനക്കാരെ നിയമിച്ച് അനുബന്ധ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. കാസർകോട്, വയനാട്, ഇടുക്കി വികസന പാക്കേജുകൾ തുടരുമെന്നും കൂടുതൽ

സംസ്ഥാന ബജറ്റ്: മഞ്ചേശ്വരത്ത് റവന്യു ടവർ, എന്റോസൾഫാൻ ദുരിത ബാധിതരെ സർക്കാർ ഏറ്റെടുക്കും, ഉക്കിനടുക്ക മെഡിക്കൽ കോളേജിൽ കൂടുതൽ ജീവനക്കാർ; അനുബന്ധ സൗകര്യങ്ങൾ, കാസർകോട് വികസന പദ്ധതി കാര്യക്ഷമമാക്കും Read More »

കേരളത്തെ ഏവിയേഷൻ ലോജിസ്റ്റിക്സ‌് ഹബ്ബാക്കും; എയറോപാർക്ക്, എയറോസിറ്റി പദ്ധതികൾ നടപ്പിലാക്കും

തിരുവനന്തപുരം: കേരളത്തെ ഏഷ്യയിലെ പ്രധാന ഏവിയേഷൻ ലോജിസ്റ്റിക്സ് ഹബ്ബാക്കുമെന്ന് ധനമന്ത്രി വി ഡി സതീശൻ. വർധിച്ചുവരുന്ന വ്യോമയാന ആവശ്യകത, കയറ്റുമതി ലോജിസ്റ്റിക്‌സ്, വിനോദ സഞ്ചാര മേഖലകളിലെ സാധ്യത എന്നിവ കണക്കിലെടുത്ത് സംസ്ഥാനത്തെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെയും കേന്ദ്രീകരിച്ചാകും പദ്ധതി നടപ്പിലാക്കുക. ഇതിന്റെ പ്രാരംഭപ്രവർത്തനത്തിന് 200 കോടി രൂപ വകയിരുത്തിയതായി വി ഡി സതീശൻ പ്രഖ്യാപിച്ചു. സേവന മേഖല, ഗ്ലോബൽ കാപ്പബിലിറ്റി സെൻ്റർ, ഹോസ്‌പിറ്റാലിറ്റി, വ്യോമയാന അനുബന്ധ വ്യാപാര സേവന മേഖലകൾ ഉൾക്കൊള്ളുന്ന, എയറോപാർക്ക്, എയറോസിറ്റി പദ്ധതികൾ നടപ്പിലാക്കും.

കേരളത്തെ ഏവിയേഷൻ ലോജിസ്റ്റിക്സ‌് ഹബ്ബാക്കും; എയറോപാർക്ക്, എയറോസിറ്റി പദ്ധതികൾ നടപ്പിലാക്കും Read More »

എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷത്തിന്റെ പരിരക്ഷ; ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കും, പ്രാരംഭചെലവുകൾക്ക് ബജറ്റിൽ 10 കോടി

തിരുവനന്തപുരം: ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുമെന്ന് സംസ്ഥാന ബജറ്റിൽ പ്രഖ്യാപനം. എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ പരിരക്ഷ നൽകുന്ന സൗജന്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കും. ആരംഭ ചെലവുകൾക്ക് 10 കോടി രൂപ വകയിരുത്തിയതായി ധനവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി അറിയിച്ചു. വയോജന വകുപ്പിൻ്റെ പ്രവർത്തനങ്ങൾക്കായി 10 കോടി രൂപ വകയിരുത്തിയതായും പ്രഖ്യാപനമുണ്ട്. പ്രിയദർശിനി പദ്ധതിക്കായി 600 കോടി, ആശ ഓണറേറിയം 78 കോടി എന്നിവയും ബജറ്റിൽ പ്രഖ്യാപിച്ചു. യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കാൻ പദ്ധതി നടപ്പാക്കും.

എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷത്തിന്റെ പരിരക്ഷ; ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കും, പ്രാരംഭചെലവുകൾക്ക് ബജറ്റിൽ 10 കോടി Read More »

കണ്ണൂരിൽ ഷിഗല്ല ഭീതി: ഇരിട്ടിയിൽ ആറ് വയസുകാരിക്ക് രോഗം സ്ഥിരീകരിച്ചു; അതീവ ജാഗ്രത

കണ്ണൂർ: ജില്ലയിൽ ഷിഗല്ല (Shigella) രോഗവ്യാപനം റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഇരിട്ടിയിൽ ആറ് വയസുകാരിക്ക് കൂടിയാണ് പുതുതായി ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ കണ്ണൂർ ജില്ലയിൽ ഇതുവരെ ഷിഗല്ല സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം നാലായി ഉയർന്നു. രോഗവ്യാപനം തടയുന്നതിനായി പൊതുജനങ്ങൾ കർശനമായ ശുചിത്വ പാലനവും മുൻകരുതലുകളും സ്വീകരിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. വഴിപിഴച്ചുള്ള ജല സ്രോതസ്സുകളുടെ മലിനീകരണവും ശുദ്ധമല്ലാത്ത ഭക്ഷണവുമാണ് സാധാരണയായി ഈ രോഗം പടരാൻ കാരണമാകുന്നത്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും തിളപ്പിച്ചാറ്റിയ

കണ്ണൂരിൽ ഷിഗല്ല ഭീതി: ഇരിട്ടിയിൽ ആറ് വയസുകാരിക്ക് രോഗം സ്ഥിരീകരിച്ചു; അതീവ ജാഗ്രത Read More »

Scroll to Top