കണ്ണൂർ: ജ്വല്ലറിയിൽ വ്യാജ സ്വർണ്ണ വളകൾ വിൽക്കാൻ എത്തിയ രണ്ടുപേർ അറസ്റ്റിൽ. മുഴപ്പിലങ്ങാട്, മൊയ്‌തു പാലം, അഷിയാന ഹൗസിലെ അബ്ദുൽ റാസിഖ് പുതിയ പുരയിൽ (42), പി കെ മുഹമ്മദ് റൈഹാൻ (32) എന്നിവരെയാണ് ചക്കരലക്കല്ല് പൊലീസ് അറസ്റ്റു ചെയ്‌തത്. കണ്ണൂർ, കൂടാളി, തലമുണ്ട, ഡിവൈൻ വില്ലയിലെ കെ മഹേഷിന്റെ ഉടമസ്ഥതയിൽ ചക്കരക്കല്ലിലുള്ള ജ്വല്ലറിയിൽ ഇന്നലെ (വ്യാഴം) യാണ് കേസിനാസ്‌പദമായ സംഭവം.
വൈകുന്നേരം അഞ്ചുമണിയോടെ ജ്വല്ലറിയിൽ എത്തിയ സംഘം 916 ബി ഐ എസ് എന്ന് മാർക്ക് ചെയ്‌ത 13.160 ഗ്രാം തൂക്കമുള്ള വളകളാണ് വിൽക്കാൻ ശ്രമിച്ചത്. പരിശോധനയിൽ വ്യാജ സ്വർണ്ണമാണെന്നു കണ്ടെത്തിയതിനെ തുടർന്ന് പൊലീസിൽ അറിയിച്ചു. പൊലീസ് ഉടൻ സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ജ്വല്ലറിയില്‍ വ്യാജ സ്വര്‍ണ്ണം വില്‍ക്കാന്‍ എത്തിയ യുവാക്കള്‍ അറസ്റ്റില്‍


