വീട്ടുവളപ്പിലെ മരത്തിൽ നിന്നും നാരങ്ങ പറിച്ച കൗമാരക്കാരനെ ഉടമ തല്ലിക്കൊന്നു; സംഭവം ബിഹാറിൽ
പട്‌ന: ബിഹാറിലെ നളന്ദ ജില്ലയിൽ വീട്ടുവളപ്പിലെ മരത്തിൽ നിന്നും നാരങ്ങാ പറിച്ച കൗമാരക്കാരനെ വീട്ടുടമ തല്ലിക്കൊന്നു. നളന്ദയിലെ സാരക്കരാവ ജില്ലയിലാണ് സംഭവം. പ്രതിയുടെ വീട്ടിലെ മരത്തിൽ നിന്നുമാണ് കുട്ടി നാരങ്ങാ പറിച്ചത്. ഇതിൻ്റെ പേരിൽ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായെന്ന് ഗ്രാമവാസികൾ പറയുന്നു. അതേസമയം എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് സൂപ്രണ്ട് ഭാരത് സോണി വ്യക്തമാക്കി. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി സാദാർ ആശുപത്രിയിലേക്ക് മാറ്റി.
