ജയിലിൽ ആത്മീയ പുസ്‌തകങ്ങൾ അനുവദിക്കണം; നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിലെ പ്രതിയുടെ ആവശ്യം അംഗീകരിച്ച് കോടതി
ഡൽഹി: ജയിലിൽ മതപരമായ പുസ്‌തകങ്ങൾ ലഭിക്കുന്നതിനായി കോടതിയുടെ അനുമതി തേടി നീറ്റ്-യുജി 2026 ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിലെ പ്രധാന പ്രതിയായ ധനഞ്ജയ് ലോഖണ്ഡെയുടെ ഹർജിയിൽ അനുകൂല വിധി. കേസിൽ സിബിഐ അറസ്റ്റ് ചെയ്‌ത പ്രതി ഡൽഹിയിലെ തിഹാർ ജയിലിലാണ് നിലവിൽ ഉള്ളത്. ധനഞ്ജയ് ലോഖണ്ഡെയ്ക്ക് ഹനുമാൻ ചാലിസയുടെയും മംഗൾ സ്തോത്രത്തിൻ്റെയും അച്ചടിച്ച പുസ്‌തകങ്ങളും മറാത്തി എഴുത്തുകാരൻ രഞ്ജിത് ദേശായി എഴുതിയ ഛത്രപതി ശിവജിയെക്കുറിച്ചുള്ള ജീവചരിത്ര നോവലായ ശ്രീമാൻ യോഗിയുടെ പകർപ്പും നൽകാൻ ജയിൽ അധികൃതരോട് കോടതി […]









