New Media Channel

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്; നാലു ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്. മൂന്നു മുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. പകൽ 11 മുതൽ മൂന്നു വരെയുള്ള സമയത്ത് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് ദുരന്തനിവാരണ നിവാരണ അതോറിറ്റിയുടെ നിർദ്ദേശം. സൂര്യാതപവും നിർജലീകരണം അടക്കമുള്ള പ്രശ്‌നങ്ങളും തടയാൻ പ്രതിരോധ മാർഗങ്ങളും സ്വീകരിക്കണം. കാലവർഷം ദുർബലമായതും എൽ നിനോയുടെ സ്വാധീനവുമാണ് സംസ്ഥാനത്ത് താപനില ഉയരാൻ കാരണം. കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് വിവിധ ജില്ലകൾ കേന്ദ്രീകരിച്ച് ഉയർന്ന […]

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്; നാലു ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും Read More »

പിണറായി വിജയന് ഓര്‍മ്മപ്പിശക് , ദീര്‍ഘകാല വൈദ്യുതി കരാര്‍ റദ്ദാക്കിയതില്‍ ഉദ്യോഗസ്ഥ വീഴ്ച ഇല്ല; മറുപടിയുമായി കെഎസ്ഇബി മുന്‍ ചെയര്‍മാന്‍ ബി. അശോക്

പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനത്തില്‍ മറുപടിയുമായി കെഎസ്ഇബി മുന്‍ ചെയര്‍മാന്‍ ബി അശോക്. പിണറായി വിജയന്റെ വിമര്‍ശനം ഓര്‍മ്മ പിശക് കൊണ്ട് ആയിരിക്കാം എന്ന് ബി അശോക് വ്യക്തമാക്കി. ദീര്‍ഘകാല വൈദ്യുതി കരാര്‍ റദ്ദാക്കിയതില്‍ ഉദ്യോഗസ്ഥ വീഴ്ച ഇല്ല. കരാറുമായി ബന്ധപ്പെട്ട എല്ലാ രേഖകളും മുന്നിലുണ്ട്. വസ്തുതകള്‍ മനസ്സിലാക്കാതെയാണ് ദീര്‍ഘകാല കരാര്‍ റദ്ദാക്കിയതില്‍ പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം എന്നും ബി അശോക് വിമര്‍ശിച്ചു. പ്രായമായതുകൊണ്ട് നമുക്കെല്ലാവര്‍ക്കും സംഭവിക്കുന്നത് തന്നെ ആയിരിക്കാം പ്രതിപക്ഷ നേതാവിനും സംഭവിച്ചത്. ഉദ്യോഗസ്ഥരുടെ ചുമലില്‍ പഴിചാരി

പിണറായി വിജയന് ഓര്‍മ്മപ്പിശക് , ദീര്‍ഘകാല വൈദ്യുതി കരാര്‍ റദ്ദാക്കിയതില്‍ ഉദ്യോഗസ്ഥ വീഴ്ച ഇല്ല; മറുപടിയുമായി കെഎസ്ഇബി മുന്‍ ചെയര്‍മാന്‍ ബി. അശോക് Read More »

വൈദ്യുതി പ്രതിസന്ധി: വീടുകളിൽ സോളാർ സ്റ്റോറേജ് സൗകര്യത്തിന് സബ്‌സിഡി നൽകുന്നത് പരിഗണനയിൽ

സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി നേരിടാനുള്ള പ്രധാന നടപടിയെന്ന നിലയിൽ ‘റൂഫ്‌ടോപ്പ് സോളാർ’ പദ്ധതി വ്യാപകമായി പ്രോത്സാഹിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. ഈ പദ്ധതിയുടെ ഭാഗമായി, വീടുകളിൽ സോളാർ പാനലുകൾക്കൊപ്പം വൈദ്യുതി സംഭരിച്ചു വെക്കുന്നതിനുള്ള സ്റ്റോറേജ് സൗകര്യം (ബാറ്ററി സിസ്റ്റം) ഒരുക്കുന്നവർക്ക് സബ്‌സിഡി നൽകുന്നത് ഗൗരവമായി പരിഗണിച്ചുവരികയാണെന്ന് വൈദ്യുത മന്ത്രി സണ്ണി ജോസഫ് അറിയിച്ചു.

വൈദ്യുതി പ്രതിസന്ധി: വീടുകളിൽ സോളാർ സ്റ്റോറേജ് സൗകര്യത്തിന് സബ്‌സിഡി നൽകുന്നത് പരിഗണനയിൽ Read More »

സ്വർണവില ഉച്ചയ്ക്ക് തിരിച്ചുകയറി; വഴിയൊരുക്കിയത് രൂപയുടെ വീഴ്ചയും വിലക്കുറവിന്റെ ‘മുതലെടുപ്പും’

രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് രാവിലെ കേരളത്തിലും കൂപ്പുകുത്തിയ സ്വർണവില ഉച്ചയ്ക്ക് കുതിച്ചുയർന്നു. ഡോളറിനെതിരെ രൂപ നേരിട്ട വൻ ഇടിവും രാജ്യാന്തര തലത്തിൽ സ്വർണവില ഇടിഞ്ഞതിനെ തുടർന്ന് ദൃശ്യമായ ‘ബയിങ് ദ ഡിപ്’ ട്രെൻഡുമാണ് തിരിച്ചുകയറ്റത്തിന് വഴിവച്ചത്. അതേസമയം, രാജ്യാന്തരവില ഇപ്പോഴും നഷ്‌ടത്തിൽ തുടരുകയാണ്. ഔൺസിന് 22 ഡോളർ നഷ്‌ടവുമായി 4343 ഡോളറിലാണ് വ്യാപാരം. യുഎസിന്റെ നിർണായക പണപ്പെരുപ്പക്കണക്ക് ഉടൻ പുറത്തുവരാനിരിക്കേ വില ഇനിയും ഇടിയാനാണ് സാധ്യതയെന്ന് നിരീക്ഷകരും പറയുന്നു. എന്നാൽ, കേരളത്തിൽ ഇന്നുച്ചയ്ക്ക് വില കുത്തനെ കൂടുകയായിരുന്നു.

സ്വർണവില ഉച്ചയ്ക്ക് തിരിച്ചുകയറി; വഴിയൊരുക്കിയത് രൂപയുടെ വീഴ്ചയും വിലക്കുറവിന്റെ ‘മുതലെടുപ്പും’ Read More »

സംസ്ഥാനം ചൂടിലേക്ക്; മഴ മുന്നറിയിപ്പുകൾ പിൻവലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകൾ പിൻവലിച്ചു. ഇന്ന് കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിരുന്നു. നാളത്തെ മഴ മുന്നറിയിപ്പും പിൻവലിച്ചു. എന്നാൽ ഇന്ന് മുതൽ 15 വരെ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കേരളം – കർണാടകം – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല. അതേസമയം വടക്കുപടിഞ്ഞാറൻമധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള തെക്കൻ ഒഡിഷവടക്കൻ ആന്ധ്രാപ്രദേശ് തീരത്തിനും മുകളിലായി ന്യൂനമർദ്ദം തുടരുന്നുണ്ട്.

സംസ്ഥാനം ചൂടിലേക്ക്; മഴ മുന്നറിയിപ്പുകൾ പിൻവലിച്ചു Read More »

പവർകട്ടിൽ ഏകീകൃത സമയക്രമം പാലിക്കാൻ നിർദേശം, ഇന്ന് മുതൽ കറന്റ് പോകുന്ന സമയം നേരത്തെ അറിയാം

തിരുവനന്തപുരം: ലോഡ് ഷെഡിങ്ങിൽ ഏകീകൃത സമയക്രമം പാലിക്കാൻ നിർദേശം. ഒരാഴ്ച ഒരേ സമയം കട്ട് വേണമെന്നാണ് നിർദേശം. പവർകട്ട് സമയം ഇന്ന് മുതൽ നേരത്തെ അറിയാം. ഈ സംവിധാനം ഇന്ന് നിലവിൽ വരും. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പരീക്ഷണാടിസ്ഥാനത്തിൽ നിലവിൽ വന്നിരുന്നു. പവർകട്ടിന് ഒന്നര മണിക്കൂർ മുൻപ് സന്ദേശം ലഭിക്കും. ഇന്നലെ വൈദ്യുതി ആവശ്യകതയിൽ 700 മെഗാവാട്ടിന് മുകളിൽ കുറവുണ്ടായി. അതേസമയം പ്രതിസന്ധി കുറക്കാനായി ജലവൈദ്യുതി ഉൽപാദനം കൂട്ടി.

പവർകട്ടിൽ ഏകീകൃത സമയക്രമം പാലിക്കാൻ നിർദേശം, ഇന്ന് മുതൽ കറന്റ് പോകുന്ന സമയം നേരത്തെ അറിയാം Read More »

ഇന്നും ഇരുട്ടില്‍: വൈകിട്ട് 6.45 മുതല്‍ രാത്രി 12.45 വരെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി. പവര്‍ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവില്‍ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യവും, ഗ്രിഡ് ഫ്രീക്വന്‍സി കുറയുന്ന സാഹചര്യവും നിലനില്‍ക്കുന്നതിനാല്‍ ഇന്ന് സംസ്ഥാനത്ത് വൈകുന്നേരം 6.45 മുതല്‍ രാത്രി 12.45 മണി വരെ ഉള്ള പീക് സമയങ്ങളില്‍ വൈദ്യുത നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് കെഎസ്ഇബി വ്യക്തമാക്കി. എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയര്‍ന്ന നിലയില്‍ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം മുന്‍കാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വര്‍ധിച്ചിരിക്കുകയാണെന്ന്

ഇന്നും ഇരുട്ടില്‍: വൈകിട്ട് 6.45 മുതല്‍ രാത്രി 12.45 വരെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത Read More »

പ്രത്യേക പരിഗണന അർഹിക്കുന്ന 96 കുട്ടികൾക്ക് കരുതലിന്റെ കൈത്താങ്ങ് ചെറുവത്തൂർ ബി.ആർ.സി.യുടെ നേതൃത്വത്തിൽ ത്രിദിന മെഡിക്കൽ ക്യാമ്പ്

ചെറുവത്തൂർ: സമഗ്ര ശിക്ഷാ കേരളം കാസർഗോഡ്, ബി.ആർ.സി. ചെറുവത്തൂരിന്റെ നേതൃത്വത്തിൽ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി ത്രിദിന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കുട്ടികളുടെ ആരോഗ്യപരമായ ആവശ്യങ്ങൾ തിരിച്ചറിയുന്നതിനും ആവശ്യമായ തുടർചികിത്സ ഉറപ്പാക്കുന്നതിനുമായി വിവിധ വിഭാഗങ്ങളിലെ വിദഗ്ധരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുന്നത്. കാലിക്കടവ് കരക്കേരു ഫ്രണ്ട്സ് ക്ലബ്ബിൽ നടന്ന മെഡിക്കൽ ക്യാമ്പ് ചെറുവത്തൂർ എ.ഇ.ഒ. രമേശൻ പുന്നത്തരിയൻ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ഗവൺമെന്റ് ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗം ജൂനിയർ കൺസൾട്ടന്റ് ഡോ. പ്രകാശ് കെ.വി. മെഡിക്കൽ

പ്രത്യേക പരിഗണന അർഹിക്കുന്ന 96 കുട്ടികൾക്ക് കരുതലിന്റെ കൈത്താങ്ങ് ചെറുവത്തൂർ ബി.ആർ.സി.യുടെ നേതൃത്വത്തിൽ ത്രിദിന മെഡിക്കൽ ക്യാമ്പ് Read More »

പയ്യാമ്പലം ശാന്തിതീരത്ത് ചിത മാറി കർമ്മം ചെയ്ത സംഭവം ദൗർഭാഗ്യകരമെന്ന് ഉപഭോക്തൃ കൗൺസിൽ; ജീവനക്കാരനെ മർദ്ദിച്ചവർക്കെതിരെ കേസ്

കണ്ണൂർ:കണ്ണൂർ പയ്യാമ്പലം പൊതുശ്‌മശാനമായ ശാന്തിതീരത്ത് മൃതദേഹം സംസ്‌കരിക്കുന്നതിനായി ഒരുക്കിയ ചിതയുടെ നമ്പർ മാറി ബന്ധുക്കൾ അന്ത്യകർമ്മങ്ങൾ ചെയ്‌ത സംഭവം അതീവ ദൗർഭാഗ്യകരമാണെന്ന് കേരള സംസ്ഥാന ഉപഭോക്തൃ്യ കൗൺസിൽ കണ്ണൂർ ജില്ലാ പ്രസിഡന്റ് ആർട്ടിസ്റ്റ് ശശികല പ്രസ്ത‌ാവിച്ചു. ശ്‌മശാനത്തിലെ ചിതയ്ക്ക് നമ്പർ നൽകിയതിൽ സംഭവിച്ച പിഴവാണ് ആശയക്കുഴപ്പത്തിന് കാരണമായത് എന്നാണ് ഉപഭോക്തൃ കൗൺസിലിൻ്റെ വിലയിരുത്തൽ. തുടർന്ന് ചിതയുടെ നമ്പർ മാറിയതോടെ മരിച്ച മറ്റൊരാളുടെ ബന്ധുക്കൾ മാറി നിന്ന ചിതയിൽ അന്ത്യകർമ്മങ്ങൾ ചെയ്യുകയായിരുന്നു എന്നാണ് വിവരം. സംഭവത്തെ തുടർന്ന് ശ്‌മശാനത്തിലെ

പയ്യാമ്പലം ശാന്തിതീരത്ത് ചിത മാറി കർമ്മം ചെയ്ത സംഭവം ദൗർഭാഗ്യകരമെന്ന് ഉപഭോക്തൃ കൗൺസിൽ; ജീവനക്കാരനെ മർദ്ദിച്ചവർക്കെതിരെ കേസ് Read More »

കുട്ടികളുടെ സമൂഹമാധ്യമ ഉപയോഗത്തിന് നിയന്ത്രണം? കേന്ദ്രത്തിന്റെ നിലപാട് തേടി സുപ്രീം കോടതി

കുട്ടികളുടെ സമൂഹ മാധ്യമ ഉപയോഗത്തിന് കർശന മാനദണ്ഡങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യം പരിശോധിക്കാൻ സുപ്രീം കോടതി. വിഷയത്തിൽ കേന്ദ്ര സർക്കാരിൻ്റെ നിലപാട് തേടി സുപ്രീം കോടതി നോട്ടീസ് അയച്ചു. 18 വയസ്സിൽ താഴെയുള്ളവരുടെ സമൂഹ മാധ്യമ ഉപയോഗത്തിൽ മാതാപിതാക്കളുടെ കർശന മേൽനോട്ടവും അനുമതിയും നിർബന്ധമാക്കണമെന്നടക്കം ആവശ്യപ്പെട്ടാണ് ഹർജി.’ജസ്‌റ്റ് റൈറ്റ്സ് ഫോർ ചിൽഡ്രൻ അലയൻസ്’ സംഘടനയാണ് പൊതുതാൽപ്പര്യ ഹരജി നൽകിയത്‌. ഫെയ്‌സ്ബുക്ക്, സ്‌നാപ്‌ചാറ്റ് തുടങ്ങിയ പ്ലാറ്റ്ഫോമുകൾ 13 വയസ്സുള്ളവർക്ക് അക്കൗണ്ട് അനുവദിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഹർജിയിൽ വാദിക്കുന്നു. രക്ഷിതാക്കളുടെ ഇ-കെവൈസി നിർബന്ധമാക്കുക,

കുട്ടികളുടെ സമൂഹമാധ്യമ ഉപയോഗത്തിന് നിയന്ത്രണം? കേന്ദ്രത്തിന്റെ നിലപാട് തേടി സുപ്രീം കോടതി Read More »

Scroll to Top