ഡൽഹി: ജയിലിൽ മതപരമായ പുസ്തകങ്ങൾ ലഭിക്കുന്നതിനായി കോടതിയുടെ അനുമതി തേടി നീറ്റ്-യുജി 2026 ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിലെ പ്രധാന പ്രതിയായ ധനഞ്ജയ് ലോഖണ്ഡെയുടെ ഹർജിയിൽ അനുകൂല വിധി. കേസിൽ സിബിഐ അറസ്റ്റ് ചെയ്ത പ്രതി ഡൽഹിയിലെ തിഹാർ ജയിലിലാണ് നിലവിൽ ഉള്ളത്. ധനഞ്ജയ് ലോഖണ്ഡെയ്ക്ക് ഹനുമാൻ ചാലിസയുടെയും മംഗൾ സ്തോത്രത്തിൻ്റെയും അച്ചടിച്ച പുസ്തകങ്ങളും മറാത്തി എഴുത്തുകാരൻ രഞ്ജിത് ദേശായി എഴുതിയ ഛത്രപതി ശിവജിയെക്കുറിച്ചുള്ള ജീവചരിത്ര നോവലായ ശ്രീമാൻ യോഗിയുടെ പകർപ്പും നൽകാൻ ജയിൽ അധികൃതരോട് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.ഡൽഹിയിലെ പ്രത്യേക കോടതിയിൽ ചൊവ്വാഴ്ച ലോഖണ്ഡെയുടെ അഭിഭാഷകൻ വിക്രം സിംഗ് മുഖേന സമർപ്പിച്ച ഹർജിയിലാണ് അനുമതി. സുരക്ഷാ അനുമതിക്ക് വിധേയമായി അദ്ദേഹത്തിന്റെ അഭിഭാഷകനോ കുടുംബാംഗങ്ങളോ നൽകുന്ന പുസ്തകങ്ങൾ കൈമാറാൻ സൗകര്യമൊരുക്കാനാണ് ജയിൽ അധികൃതരോട് കോടതി നിർദേശിച്ചത്.ഡൽഹിയിലെ പ്രത്യേക കോടതിയിൽ ചൊവ്വാഴ്ച ലോഖണ്ഡെയുടെ അഭിഭാഷകൻ വിക്രം സിംഗ് മുഖേന സമർപ്പിച്ച ഹർജിയിലാണ് അനുമതി. സുരക്ഷാ അനുമതിക്ക് വിധേയമായി അദ്ദേഹത്തിന്റെ അഭിഭാഷകനോ കുടുംബാംഗങ്ങളോ നൽകുന്ന പുസ്തകങ്ങൾ കൈമാറാൻ സൗകര്യമൊരുക്കാനാണ് ജയിൽ അധികൃതരോട് കോടതി നിർദേശിച്ചത്.ചോർന്ന ചോദ്യപേപ്പറുകൾ മഹാരാഷ്ട്രയിൽ നിന്ന് ഹരിയാനയിലേക്കും തുടർന്ന് രാജസ്ഥാനിലേക്കും എത്തിച്ചതിൻ്റെ പ്രധാന കണ്ണി ലോഖണ്ഡെ അണെന്നായിരുന്നു അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ. പൂനെ ആസ്ഥാനമായുള്ള ബിസിനസുകാരിയായ മനീഷ വാഗ്മാരിൽ നിന്ന് ചോദ്യപേപ്പറുകൾ ശേഖരിക്കാൻ ലോഖണ്ഡെ തൻ്റെ കൂട്ടാളികളെ അയച്ചിരുന്നു എന്നാണ് സിബിഐ റിപ്പോർട്ട്. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) പാനലിലെ വിഷയ വിദഗ്ധരിൽ നിന്നും അവർ ചോദ്യപേപ്പർ വാങ്ങിയിരുന്നു.
ചോർന്ന ചോദ്യങ്ങളുടെ ഭൗതിക പകർപ്പുകൾ കൈപ്പറ്റിയ ശേഷം, ലോഖണ്ഡ അവ നാസിക് ആസ്ഥാനമായുള്ള പ്രതി ശുഭം ഖൈർനാറിൻ്റെ സഹായികൾക്ക് കൈമാറിയതായി ആരോപിക്കപ്പെടുന്നു. ചോർന്ന ചോദ്യപേപ്പറുകൾ പിന്നീട് ഖൈർനാറിന്റെ സഹായികൾ ഗുരുഗ്രാമിലെ യാഷ് യാദവിന് കൈമാറിയതായും അവിടെ നിന്ന് അവ രാജസ്ഥാനിലെ സിക്കാറിലെ ബിവാൾ കുടുംബത്തിലെത്തിയതായും ആരോപിക്കപ്പെടുന്നു. പി വി കുൽക്കർണി, മനീഷ ഹവൽദാർ, മനീഷ മന്ധാരെ എന്നീ വിഷയ വിദഗ്ദ്ധരായ മൂന്ന് പേർ ഉൾപ്പെടെ കേസിൽ 13 പ്രതികളെ സിബിഐ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിച്ചു. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസുകൾ കേൾക്കാൻ വിജ്ഞാപനം ചെയ്ത പ്രത്യേക കോടതി ഈ വിഷയം ദിവസേന കേൾക്കുകയാണ്.
ജയിലിൽ ആത്മീയ പുസ്തകങ്ങൾ അനുവദിക്കണം; നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിലെ പ്രതിയുടെ ആവശ്യം അംഗീകരിച്ച് കോടതി

