കോഴിക്കോട്: 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറില്‍ ഒളിപ്പിച്ച് സ്വര്‍ണക്കടത്ത്. കരിപ്പൂരില്‍ ഒരു കോടി രൂപയുടെ സ്വര്‍ണം ഡയറക്ടറേറ്റ് ഓഫ് റെവന്യു ഇന്റലിജന്‍സ് പിടികൂടി. കുഞ്ഞിന്റെ പിതാവിന്റെ ദേഹത്ത് നിന്നും മിശ്രിത രൂപത്തില്‍ ഒളിപ്പിച്ച സ്വര്‍ണം പിടികൂടി. റാസല്‍ ഖൈമയില്‍ നിന്നു കരിപ്പൂരില്‍ എത്തിയ പൊന്നാനി സ്വദേശിയുടെയും 8 മാസം പ്രായമുള്ള കുഞ്ഞിന്റെയും ദേഹത്തുനിന്നാണു സ്വര്‍ണം കണ്ടെടുത്തത്.
എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറില്‍ ഒളിപ്പിച്ച് സ്വര്‍ണക്കടത്ത്; പൊന്നാനി സ്വദേശിയായ പിതാവ് പിടിയില്‍

