ഭായിമാരോട് മടങ്ങിവരാൻ ബംഗാൾ മുഖ്യമന്ത്രി; ജോലിയും ഭക്ഷണവും ഉറപ്പ്, വാഗ്‌ദാനം ഏറ്റാൽ കേരളം ‘പണി’ വാങ്ങും

കേരളം ഉൾപ്പെടെയുള്ള സംസ്‌ഥാനങ്ങളിൽ തൊഴിലെടുക്കുന്ന ബംഗാൾ സ്വദേശികളോട് നാട്ടിലേക്ക് തിരിച്ചുവരാൻ അഭ്യർഥിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി. മുഖ്യമന്ത്രിയുടെ അഭ്യർഥനമാനിച്ച് ‘ഭായിമാർ’ തിരിച്ചുപോയാൽ ഏറ്റവുമധികം ‘പണി കിട്ടുക’ കേരളത്തിനായിരിക്കും. ബംഗാളിൽ ബിജെപി സർക്കാർ അധികാരമേറ്റശേഷം വ്യവസായരംഗത്ത് വലിയ മുന്നേറ്റമാണുണ്ടാകുന്നതെന്നും വലിയ തൊഴിലവസരങ്ങളുണ്ടെന്നും സുവേന്ദു അധികാരി പറഞ്ഞു. കേന്ദ്രവും സംസ്‌ഥാന സർക്കാരും ചേർന്ന് ഒട്ടേറെ വികസന പദ്ധതികൾ നടപ്പാക്കുന്നു. പ്രമുഖ പാലുൽപന്ന ബ്രാൻഡായ അമുൽ ബംഗാളിൽ വമ്പൻ ഐസ്ക്രീം പ്ലാൻ്റ് സ്‌ഥാപിക്കുന്നതും മുഖ്യമന്ത്രി എടുത്തുപറഞ്ഞു. പ്രവർത്തനം നിലച്ച 25ഓളം തേയിലത്തോട്ടങ്ങൾ […]

ഭായിമാരോട് മടങ്ങിവരാൻ ബംഗാൾ മുഖ്യമന്ത്രി; ജോലിയും ഭക്ഷണവും ഉറപ്പ്, വാഗ്‌ദാനം ഏറ്റാൽ കേരളം ‘പണി’ വാങ്ങും Read More »

മഴ മുന്നറിയിപ്പിൽ മാറ്റം; സംസ്ഥാനത്ത് പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത അഞ്ച് ദിവസം കേരളത്തിൽ വ്യാപകമായി മഴ തുടരുമെന്നാണ് പ്രവചനം. ഇന്ന് പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്. അതേസമയം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ പെയ്യുമെന്നാണ് അറിയിപ്പ്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ

മഴ മുന്നറിയിപ്പിൽ മാറ്റം; സംസ്ഥാനത്ത് പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട് Read More »

‘ഗുരുവായൂർ ദേവസ്വത്തിൻ്റെ കണക്കുകളിൽ ഗുരുതര പോരായ്മ‌’; വിമർശനവുമായി ഹൈക്കോടതി

കൊച്ചി: ഗുരുവായൂർ ദേവസ്വത്തിനെതിരെ വിമർശനവുമായി ഹൈക്കോടതി. ഗുരുവായൂർ ദേവസ്വത്തിന്റെ കണക്കുകളിൽ ഗുരുതര പോരായ്‌യെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ വിമർശനമുണ്ടായിരിക്കുന്നത്. ദേവസ്വത്തിന്റെ സ്വത്തുക്കൾ ദേവൻ്റേതാണെന്നും ദേവസ്വം സമിതി കമ്മിറ്റി വെറും വിശ്വസ്തരെന്നും കോടതി ചൂണ്ടിക്കാട്ടി. ഗുരുവായൂർ ദേവസ്വത്തിൽ സമഗ്രവും സ്വതന്ത്രവുമായ ഓഡിറ്റ് അനിവാര്യമാണെന്നും ഹൈക്കോടതി പറഞ്ഞു. ഓഡിറ്റ് സംവിധാനത്തിൽ ഘടനാപരമായ വീഴ്‌ചകളുണ്ട്. അടിയന്തര പരിഷ്കരണം വേണമെന്നും ദേവസ്വം ബെഞ്ച് വ്യക്തമാക്കി. വാർഷിക കണക്കുകൾ അന്തിമമാക്കുന്നതിലെ കാലതാമസത്തിലും കോടതി അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. 65 ബാങ്ക് അക്കൗണ്ടുകളിൽ 37 എണ്ണം സജീവമാണ്. വിവരക്കുറവാണ്

‘ഗുരുവായൂർ ദേവസ്വത്തിൻ്റെ കണക്കുകളിൽ ഗുരുതര പോരായ്മ‌’; വിമർശനവുമായി ഹൈക്കോടതി Read More »

ആശുപത്രി ശുചിമുറിയിലെ ബക്കറ്റിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച് യുവതി മുങ്ങി

മലപ്പുറം: സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിലെ ബക്കറ്റിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച് യുവതി സ്ഥലംവിട്ടു. നിലമ്പൂർ-അകമ്പാടത്തെ സ്വകാര്യ ആശുപത്രിയിൽ ആണ് സംഭവം. കുഞ്ഞ് മരിച്ചു. ചാലിയാർ സ്വദേശിയായ യുവതിയാണ് കുട്ടിയെ ഉപേക്ഷിച്ചുപോയത്. വയറുവേദനയെ തുടർന്ന് ഇന്നലെ രാത്രി 12 മണിയോടെയാണ് യുവതി ആശുപത്രിയിൽ എത്തിയത്. ഗൈനക്കോളജിസ്റ്റ് ഇല്ലാത്തതിനാൽ മറ്റൊരു ആശുപത്രിയിലേക്ക് റെഫർ ചെയ്തു. അതിനിടയിൽ ശുചിമുറിയിൽ പ്രസവിച്ച യുവതി കുട്ടിയെ ബക്കറ്റിൽ ഉപേക്ഷിച്ചു പോവുകയായിരുന്നു. രാവിലെ ശുചിമുറി വൃത്തിയാക്കാൻ എത്തിയ സ്റ്റാഫ് ആണ് ബക്കറ്റിൽ നവജാത ശിശുവിനെ കണ്ടത്.

ആശുപത്രി ശുചിമുറിയിലെ ബക്കറ്റിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച് യുവതി മുങ്ങി Read More »

വൈദ്യുതി മുടങ്ങും; മുന്നറിയിപ്പുമായി കെ.എസ്.ഇ.ബി

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനിലയും വൈദ്യുതി ഉപഭോഗത്തിലെ അമിത വർധനവും കാരണം ഇന്നും ഭാഗികമായി വൈദ്യുത നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നേക്കുമെന്ന് മുന്നറിയിപ്പ്.വൈകുന്നേരത്തെ പീക്ക് സമയങ്ങളിൽ ആവശ്യത്തിന് വൈദ്യുതി ലഭ്യമായില്ലെങ്കിൽ നിയന്ത്രണം നടപ്പിലാക്കേണ്ടി വരുമെന്നാണ് അറിയിപ്പ്. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും സംസ്ഥാനത്ത് തുടരുന്ന കടുത്ത ചൂടുമാണ് വൈദ്യുതി ഉപയോഗം വലിയ രീതിയിൽ വർധിപ്പിച്ചത്. മുൻകാലങ്ങളെ അപേക്ഷിച്ച് പ്രതിദിന ഉപഭോഗത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തുന്നത്. ഇന്ന് മാത്രം 400 മുതൽ 500 മെഗാവാട്ട് വരെ അധിക വൈദ്യുതി ആവശ്യമായി

വൈദ്യുതി മുടങ്ങും; മുന്നറിയിപ്പുമായി കെ.എസ്.ഇ.ബി Read More »

ഡിആർഡിഒ രേഖകൾ ഡാർക്ക് വെബിൽ പ്രത്യക്ഷപ്പെട്ട സംഭവം; വിവരങ്ങൾ ശേഖരിച്ച് രഹസ്യാന്വേഷണ വിഭാഗം

തിരുവനന്തപുരം: രാജ്യത്തിൻ്റെ പ്രതിരോധ രേഖകൾ ചോർന്നതിൽ വിവരങ്ങൾ ശേഖരിച്ച് രഹസ്യാന്വേഷണ വിഭാഗം. രേഖകളുടെ വിശ്വാസ്യതയാണ് പരിശോധിക്കുന്നത്. കൂടുതൽ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തും എന്നാണ് വിവരം. ഡിആർഡിഒ രഹസ്യ രേഖകളാണ് ഡാർക്ക് വെബ്ബിൽ പ്രത്യക്ഷപ്പെട്ടത്. ഈ രേഖകൾ 8,000 ഡോളറിനാണ് വിൽപ്പനയ്ക്ക് വെച്ചത്. തിരുവന്തപുരത്തെ ഒരു സ്വകാര്യ സൈബർ വിദഗ്‌ധ സംഘമാണ് ഇത് ആദ്യം കണ്ടെത്തുന്നത്. ഇന്നലെയാണ് രാജ്യത്തിൻ്റെ പ്രതിരോധ രഹസ്യങ്ങൾ ചോർന്നതായി സംശയം ഉയർന്നത്. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്പ്മെൻ്റ് ഓർഗനൈസേഷന്റെ (ഡിആർഡിഒ) രേഖകൾ ഡാർക്ക്

ഡിആർഡിഒ രേഖകൾ ഡാർക്ക് വെബിൽ പ്രത്യക്ഷപ്പെട്ട സംഭവം; വിവരങ്ങൾ ശേഖരിച്ച് രഹസ്യാന്വേഷണ വിഭാഗം Read More »

പണയം വച്ചും ഭക്ഷണം മുടക്കാതെ; പണമില്ല, കറികൾ കുറച്ചു: സ്‌കൂളിലെ ഊണ് മുടങ്ങുമോ?

. ഉച്ചഭക്ഷണ പദ്ധതിയുടെ തുക കൃത്യമായി സർക്കാർ നൽകുന്നില്ല . പാചകത്തൊഴിലാളികൾക്കുള്ള വേതനവും മുടങ്ങി കൊല്ലം സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ തുക സമയബന്ധിതമായി നൽകിയില്ലെങ്കിൽ കുട്ടികളുടെ അന്നം മുട്ടുമെന്നു പ്രധാനാധ്യാപകർ. സർക്കാർ നിശ്ചയിച്ച തുകയെക്കാൾ അധികം തുകയാണ് എല്ലായിടത്തും ചെലവാകുന്നത്. മുട്ടയുടെയും പാലിൻ്റെയും വില വർധിച്ചതിനു പുറമേ തേങ്ങയുടെയും പച്ചക്കറിയുടെയും വിലയും വർധിച്ചിട്ടുണ്ട്. പാചക വാതക വിലയും ക്രമാതീതമായി കൂടി. പാചകത്തൊഴിലാളികൾക്കുള്ള വേതനം ഒരു മാസമായി കുടിശികയാണ്. ജൂൺ മാസത്തിലെ പ്രധാന ഭക്ഷണത്തിന്റെ (അരി, പച്ചക്കറി മുതലായവ)

പണയം വച്ചും ഭക്ഷണം മുടക്കാതെ; പണമില്ല, കറികൾ കുറച്ചു: സ്‌കൂളിലെ ഊണ് മുടങ്ങുമോ? Read More »

കുണ്ടറ കസ്റ്റഡി മർദ്ദന പരാതി; അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി ആഭ്യന്തര വകുപ്പ്

കൊല്ലം: കുണ്ടറ കസ്റ്റഡി മർദ്ദനത്തിന് പിന്നാലെ യുവാവ് മരിച്ചെന്ന ആരോപണത്തിൽ കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി ആഭ്യന്തര വകുപ്പ്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിക്കാണ് അന്വേഷണ ചുമതല. വിഷയത്തിൽ ഗുരുതര ആരോപണമുയർന്ന പശ്ചാത്തലത്തിലാണ് നടപടി. പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ കൃത്യമായ നടപടി സ്വീകരിക്കുമെന്ന് കൊല്ലം റൂറൽ എസ്പി ഷാജി സുഗുണൻ പറഞ്ഞു. അന്വേഷണം നടത്തിയാലേ പൊലീസിന് വീഴ്‌ച പറ്റിയിട്ടുണ്ടോ എന്ന് വ്യക്തമാകൂ എന്നും അദ്ദേഹം പറഞ്ഞു. ഹൃദയത്തിന് പറ്റിയ അണുബാധയാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. ഹെപ്പറ്റൈൽസ് ബി ബാധിച്ച്

കുണ്ടറ കസ്റ്റഡി മർദ്ദന പരാതി; അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി ആഭ്യന്തര വകുപ്പ് Read More »

രാമന്തളി പോക്‌സോ കേസ്: സമഗ്രാന്വേഷണം ആവശ്യപ്പെട്ട് മഹിളാ അസോസിയേഷൻ പയ്യന്നൂർ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി

പയ്യന്നൂർ: രാമന്തളിയിൽ റിപ്പോർട്ട് ചെയ്ത പോക്‌സോ കേസിൽ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം ആവശ്യപ്പെട്ട് മഹിളാ അസോസിയേഷൻ പയ്യന്നൂർ ഘടകത്തിന്റെ നേതൃത്വത്തിൽ പയ്യന്നൂർ പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. കേസിലെ മുഴുവൻ കുറ്റവാളികളെയും ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും, ഇരയായ കുട്ടിക്കും കുടുംബത്തിനും നീതി ഉറപ്പാക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.

രാമന്തളി പോക്‌സോ കേസ്: സമഗ്രാന്വേഷണം ആവശ്യപ്പെട്ട് മഹിളാ അസോസിയേഷൻ പയ്യന്നൂർ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി Read More »

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്‌തിഷ്ക ജ്വരം ബാധിച്ച് മരണം, കോഴിക്കോട് ചികിത്സയിലിരുന്ന യുവാവിന് ജീവൻ നഷ്ടം; രോഗം കിണർ വെള്ളത്തിൽ നിന്നെന്ന് സംശയം

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട് കൊയിലാണ്ടിയിൽ അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലിരുന്ന യുവാവ് ഇന്ന് മരണത്തിന് കീഴടങ്ങി. നടേരി സ്വദേശി ബിജുവാണ് മരിച്ചത്. ഇക്കഴിഞ്ഞ ബുധനാഴ്ച്‌ചയാണ് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ ബിജുവിന് രോഗം സ്ഥിരീകരിച്ചത്. മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ബിജുവിന്റെ രോഗ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ജലാശയങ്ങളിൽ കുളിച്ചതിന്റെ പശ്ചാത്തലമില്ലാത്തതിനാൽ കിണർ വെള്ളത്തിൽ നിന്ന് രോഗം പിടിപെട്ടെന്നാണ് ആരോഗ്യവകുപ്പിൻ്റെ നിഗമനം. ഈ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്‌തിഷ്ക ജ്വരം ബാധിച്ച് മരണം, കോഴിക്കോട് ചികിത്സയിലിരുന്ന യുവാവിന് ജീവൻ നഷ്ടം; രോഗം കിണർ വെള്ളത്തിൽ നിന്നെന്ന് സംശയം Read More »

Scroll to Top