PSC പരീക്ഷാ ക്രമക്കേട്: ഉദ്യോഗസ്ഥർക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ ഉദ്യോഗസ്ഥർക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് ക്രൈംബ്രാഞ്ച്. മൂല്യനിർണയ ചുമതലയുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്‌ചയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മുൻ ഡെപ്യൂട്ടി സെക്രട്ടറി സതീശ്, അഡീ. സെക്രട്ടറി ഹരി എന്നിവർക്കെതിരെ വകുപ്പുതല നടപടി ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. പരീക്ഷയിൽ 9 ചോദ്യങ്ങളുടെ മൂല്യനിർണയം നടത്താതെ പോയത് ഇവരുടെ വീഴ്ച്ചയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. സംഭവത്തിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടോ എന്നതിലും അന്വേഷണം തുടരുകയാണ്. സർക്കാർ വഴി പിഎസ്‌സിക്ക് കത്ത് കൈമാറാനാണ് തീരുമാനം. സതീശും ഹരിയുമായിരുന്നു മൂല്യനിർണയം […]

PSC പരീക്ഷാ ക്രമക്കേട്: ഉദ്യോഗസ്ഥർക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് ക്രൈംബ്രാഞ്ച് Read More »

ഇ ഡി നീക്കത്തിന് പിന്നിൽ രാഷ്ട്രീയമില്ല; നിയമപരമായി തീരുമാനമെടുക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാടിൽ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തിൽ രാഷ്ട്രീയമില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. വിഷയത്തിൽ നിയമപരമായി പരിശോധിച്ച് തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സിഎംആർഎല്ലിൽ നിന്ന് രമേശ് ചെന്നിത്തലയും പി കെ കുഞ്ഞിലിക്കുട്ടിയും അടക്കം യുഡിഎഫ് നേതാക്കൾ സംഭാവന വാങ്ങിയതിനെ മുഖ്യമന്ത്രി ന്യായീകരിച്ചു. രാഷ്ട്രീയ പാർട്ടികൾ കമ്പനികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പണം വാങ്ങുമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. എക്‌സാലോജിക്കുമായി ബന്ധപ്പെട്ടത് വ്യത്യസ്ത കേസാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വാർത്താസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.സിപിഐഎമ്മിനെതിരെയും മുഖ്യമന്ത്രി പ്രതികരിച്ചു. ന്യായീകരണമാണല്ലോ അവരുടെ

ഇ ഡി നീക്കത്തിന് പിന്നിൽ രാഷ്ട്രീയമില്ല; നിയമപരമായി തീരുമാനമെടുക്കും: മുഖ്യമന്ത്രി Read More »

ജീവൻ നിലനിർത്താൻ ചെളിവെള്ളം മാത്രം; കൊടുംതണുപ്പും ഇരുട്ടും: തൊട്ടടുത്തു മരണം; പത്താം ദിനം രക്ഷ

കഠ്മണ്ഡു ഓഗസ്‌റ്റ് 26 രാവിലെ 7.30. ത്രിശൂലി 3എ ജലവൈദ്യുത നിലയത്തിൽ ജോലിക്കു പോകുന്നതിനുമുൻപ് കബീർ മഹർജാൻ ഭാര്യ ഹിരാ ഷോവയെ ഫോണിൽ വിളിച്ചു: തുരങ്കത്തിലേക്കു പോകുകയാണ്, അവിടെ നെറ്റ്‌വർക്ക് ഉണ്ടാകില്ല. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ആ ദുരന്തവാർത്തയെത്തി. ലാങ്‌ടാങ് ലിരങ് മഞ്ഞുമല ഇടിഞ്ഞുവീണു. നദിയിലൂടെ കുതിച്ചെത്തിയ പ്രളയജലം മിനിറ്റുകൾക്കകം നൂറുകണക്കിനു ജീവനുകളെടുത്തു. സഹപ്രവർത്തകരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ടണലിൽ കുടുങ്ങിയ കബീറിനും സഹപ്രവർത്തകൻ സഞ്ജയ് സാഹിനും വേണ്ടി പ്രാർഥിക്കുകയായിരുന്നു പ്രിയപ്പെട്ടവർ. ഒടുവിൽ ഇരുട്ടറയിൽനിന്ന് അവർ ജീവിതത്തിലേക്കു തിരിച്ചെത്തി;

ജീവൻ നിലനിർത്താൻ ചെളിവെള്ളം മാത്രം; കൊടുംതണുപ്പും ഇരുട്ടും: തൊട്ടടുത്തു മരണം; പത്താം ദിനം രക്ഷ Read More »

വൈദ്യുതി പ്രതിസന്ധിയിൽ സർക്കാരിനെതിരെ വ്യാപക വിമർശനം; ഇന്ന് നിർണ്ണായക യോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ഇന്ന് നിർണ്ണായക യോഗം. മന്ത്രി സണ്ണി ജോസഫിന്റെ ചേംബറിൽ രാവിലെ 11 മണിക്കാണ് യോഗം. കടുത്ത വേനലിൽ വൈദ്യുതിയുടെ വർധിച്ച ആവശ്യകത മുന്നിൽ കണ്ട് വേണ്ടത്ര മുന്നൊരുക്കം നടത്തുന്നതിൽ സർക്കാരിനും ബോർഡിനും വലിയ വീഴ്‌ച സംഭവിച്ചെന്ന വിമർശനം ഉയർന്ന സാഹചര്യത്തിലാണ് യോഗം ചേരുന്നത്. കെഎസ്ഇബി ചെയർമാൻ, ബോർഡ് അംഗങ്ങൾ എന്നിവരടക്കം യോഗത്തിൽ പങ്കെടുക്കും.ആവശ്യകത ഉയർന്നതും ഗ്രിഡിലെ ഫ്രീക്വന്‌ഡസി കുറഞ്ഞതിനാൽ സതേൺ റീജിയൻ ലോഡ് ഡെസ്‌പാച്ച് സെൻ്റർ ഇടപെട്ടതുമാണ് നിലവിലെ

വൈദ്യുതി പ്രതിസന്ധിയിൽ സർക്കാരിനെതിരെ വ്യാപക വിമർശനം; ഇന്ന് നിർണ്ണായക യോഗം Read More »

കാസർകോട് വീടിനടിയിൽ ഗുഹ: സദന് സഹായഹസ്തവുമായി സുരേഷ് ഗോപി

കാസർകോട്: വീടിനടിയിൽ കൂറ്റൻ ഗുഹ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് താമസം വിലക്കപ്പെട്ട വീട്ടുടമ സദന് സഹായവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. സുരക്ഷിതമായ മറ്റ് സ്ഥലത്തേക്ക് മാറിത്താമസിക്കാനും ആവശ്യമായ സാമ്പത്തിക-പുനരധിവാസ സഹായങ്ങൾ നൽകാനും സുരേഷ് ഗോപി സന്നദ്ധത അറിയിച്ചു. കാസർകോട് സ്വദേശിയായ സദന്റെ വീടിന് താഴെയാണ് ഭീതിജനകമായ രീതിയിൽ കൂറ്റൻ ഗുഹ കണ്ടെത്തിയത്. അപകടസാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പരിശോധന നടത്തിയ ജിയോളജി വകുപ്പ് അധികൃതർ, ഈ വീട്ടിലെ താമസം അടിയന്തരമായി വിലക്കുകയായിരുന്നു. പെട്ടെന്ന് വീടൊഴിയേണ്ടി വന്നതോടെ എന്തുചെയ്യണമെന്നറിയാതെ വലഞ്ഞ കുടുംബത്തിന്റെ

കാസർകോട് വീടിനടിയിൽ ഗുഹ: സദന് സഹായഹസ്തവുമായി സുരേഷ് ഗോപി Read More »

സിപിഐഎം ആലപ്പടമ്പ് വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗവും കാങ്കോൽ ടൗണിലെ ആകാശ് എന്റർപ്രൈസസ് ഉടമയുമായ കെ സതീശൻ (56)നിര്യാതനായി

സിപിഐഎം ആലപ്പടമ്പ് വെസ്റ്റ് ലോക്കൽകമ്മിറ്റി അംഗവും കാങ്കോൽ ടൗണിലെആകാശ് എന്റർപ്രൈസസ് ഉടമയുമായ കെ സതീശൻ (56)ബൈക്ക് അപകടത്തിൽനിര്യാതനായി. ശനിയാഴ്ച ഉച്ചയ്ക്ക്കാങ്കോൽ ഷോപ്പിൽ നിന്നും സ്വാമിമുക്കിലെ വീട്ടിലേക്കുള്ളയാത്രാമധ്യേ പാപ്പാരട്ടയിലാണ് അപകടംനടന്നത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു എങ്കിലുംജീവൻ രക്ഷിക്കുവാൻകഴിഞ്ഞില്ല.സെപ്റ്റംബർ 9 ബുധനാഴ്ച 8:15 കാങ്കോൽ, 9:00 ഏറ്റു കുടുക്ക കൃഷ്ണപിള്ളസ്മാരക മന്ദിരം, 9:30 കക്കിരിയാട്പൊതുജനവായനശാല,എന്നിവിടങ്ങളിലും തുടർന്ന് സ്വാമിമുക്കിലെ വീട്ടിലും പൊതുദർശനം.10:30 ന് പുല്ലാമണ്ണി പഞ്ചായത്ത്ശ്മശാനത്തിൽ സംസ്‌കാരം. അച്ഛൻപരേതനായ കൊഴുമ്മൽ ഗോവിന്ദൻ നമ്പ്യാർ, അമ്മ കൈപ്രത്ത് കല്യാണിഅമ്മ, ഭാര്യ: ശ്രീവിദ്യ

സിപിഐഎം ആലപ്പടമ്പ് വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗവും കാങ്കോൽ ടൗണിലെ ആകാശ് എന്റർപ്രൈസസ് ഉടമയുമായ കെ സതീശൻ (56)നിര്യാതനായി Read More »

കരുവാറ്റക്കേസ്: പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികളെ കസ്റ്റഡിയിൽ വിട്ടു; അസാധാരണ നടപടി

ആലപ്പുഴ: കരുവാറ്റയിൽ വയോധികരെ കൗമാരക്കാർ കൊലപ്പെടുത്തിയ കേസിൽ അസാധാരണ നടപടിയുമായി ആലപ്പുഴ ജുവനൈൽ കോടതി. പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികളെയും പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രായപൂർത്തിയാകാത്ത കുട്ടികളെ പൊലീസ് കസ്റ്റഡിയിൽ വിടാനുള്ള വ്യവസ്ഥ ജുവനൈൽ ജസ്റ്റിസ് നിയമത്തിൽ ഇല്ലെന്നും അത്തരത്തിലുള്ള മുൻ കോടതിവിധികൾ ഇല്ലെന്നുമുള്ള വാദം തള്ളിയാണ് കോടതിയുടെ അസാധാരണ നടപടി. 13 വയസ്സുകാരി ഉൾപ്പെടെ മുഴുവൻ പേരും മൈനർ ആയ കൊലകേസ് അപൂർവത്തിൽ അപൂർവമാണെന്നും കുട്ടികളുടെ കസ്റ്റഡി വിവരങ്ങൾ അതീവ രഹസ്യമായിരിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. കർശന വ്യവസ്ഥകളുടെ

കരുവാറ്റക്കേസ്: പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികളെ കസ്റ്റഡിയിൽ വിട്ടു; അസാധാരണ നടപടി Read More »

ചൂടിന് ശമനമാകുമോ? വ്യാഴാഴ്‌ച മുതൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂടിന് ശമനമായി മഴയെത്തുന്നു. വ്യാഴാഴ്ച മുതൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. വ്യാഴാഴ്ച രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. വെള്ളിയാഴ്ച നാല് ജില്ലകളിലും യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലേർട്ടുള്ളത്. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ

ചൂടിന് ശമനമാകുമോ? വ്യാഴാഴ്‌ച മുതൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത Read More »

ചുട്ടുപൊള്ളും: സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്

കാലവര്‍ഷം ദുര്‍ബലമായതോടെ, സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. വരുന്ന മൂന്ന് ദിവസം താപനില ഉയര്‍ന്നേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് വിലയിരുത്തുന്നത്. കൊല്ലം ജില്ലയിലെ പുനലൂരാണ് കഴിഞ്ഞദിവസം ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. 35.2 ഡിഗ്രി സെല്‍ഷ്യസ് ആണ് പുനലൂരില്‍ രേഖപ്പെടുത്തിയത്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. പകല്‍ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത്

ചുട്ടുപൊള്ളും: സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ് Read More »

വനംവകുപ്പിന് രഹസ്യവിവരം, പിടിച്ചത് വിൽപ്പനയ്ക്കെക്കെത്തിച്ച രണ്ട് കിലോ വരെ തൂക്കമുള്ള 80തോളം കടൽവെള്ളരികൾ

തിരുവനന്തപുരം: പവിഴപ്പുറ്റുകൾക്കിടയിലും കടലിൻ്റെ അടിത്തട്ടിലെ മണലിലും കാണപ്പെടുന്ന സംരക്ഷിത വിഭാഗത്തിൽപ്പെട്ട കടൽവെള്ളരി വിൽക്കാൻ ശ്രമിച്ച സംഘത്തിലെ രണ്ടുപേരെ വനംവകുപ്പ് പരുത്തിപ്പള്ളി റേഞ്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. പനവൂർ അഞ്ചാംകല്ല് കൂനൻവേണ്ട റോഡരികത്ത് പുത്തൻവീട്ടിൽ അജിമോൻ (46), വെങ്ങാനൂർ വവ്വാമൂല നെല്ലിവിള വടക്കേക്കര വീട്ടിൽ ഷിജുകുമാർ (41) എന്നിവരാണ് കോവളം ലൈറ്റ്ഹൗസിന് സമീപത്ത് നിന്നും പിടിയിലായത്. വിൽപ്പനയ്ക്കായി കൊണ്ടുവന്ന എൺപതോളം കടൽവെള്ളരികളാണ് രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ഇവരിൽ നിന്നും ഉദ്യോഗസ്ഥർ പിടികൂടിയത്. രണ്ട് കിലോഗ്രാം വരെ തൂക്കമുണ്ടായിരുന്നു.

വനംവകുപ്പിന് രഹസ്യവിവരം, പിടിച്ചത് വിൽപ്പനയ്ക്കെക്കെത്തിച്ച രണ്ട് കിലോ വരെ തൂക്കമുള്ള 80തോളം കടൽവെള്ളരികൾ Read More »

Scroll to Top