പ്രമുഖ ഛായാഗ്രാഹകൻ ടി.എൻ. കൃഷ്ണൻകുട്ടി അന്തരിച്ചു
ആലപ്പുഴ: പ്രശസ്ത മലയാള ചലച്ചിത്ര ഛായാഗ്രാഹകൻ ടി.എൻ. കൃഷ്ണൻകുട്ടി (96) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. മെഗാസ്റ്റാർ മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിലെ ആദ്യ ഫ്രെയിം ക്യാമറയിൽ പകർത്തിയ കാമറമാൻ എന്ന പ്രത്യേകതയും ഇദ്ദേഹത്തിനുണ്ട്. മലയാള സിനിമയിൽ 70-ലധികം ചിത്രങ്ങൾക്ക് അദ്ദേഹം ഛായാഗ്രഹണം നിർവഹിച്ചിട്ടുണ്ട്. 1960-ൽ ഉദയാ ബാനറിൽ കുഞ്ചാക്കോ സംവിധാനം ചെയ്ത ‘ഉമ്മ’ എന്ന ചിത്രത്തിൽ ക്യാമറ ഓപ്പറേറ്ററായാണ് അദ്ദേഹം തന്റെ ചലച്ചിത്ര ജീവിതം ആരംഭിച്ചത്.
പ്രമുഖ ഛായാഗ്രാഹകൻ ടി.എൻ. കൃഷ്ണൻകുട്ടി അന്തരിച്ചു Read More »









