തിരിച്ചുകയറി സ്വർണവില, ഒറ്റയടിക്ക് 2440 രൂപയുടെ വർധന; വീണ്ടും 1,14,000ലേക്ക്

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം. രണ്ടുദിവസത്തിനിടെ 3600 രൂപ കുറഞ്ഞ സ്വർണവില ഇന്ന് തിരിച്ചുകയറി. പവന് ഒറ്റയടിക്ക് 2440 രൂപയാണ് വർധിച്ചത്. 1,13,920 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 305 രൂപയാണ് കൂടിയത്. 14,240 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.അമേരിക്ക- ഇറാൻ സംഘർഷത്തെ തുടർന്ന് എണ്ണവില ഉയർന്ന് നിൽക്കുകയാണ്. എന്നാൽ ഡോളർ ദുർബലമായതും അമേരിക്കൻ ട്രഷറി ബോണ്ട് യീൽഡ് കുറഞ്ഞതുമാണ് സ്വർണ വില ഉയരാൻ കാരണം.പണപ്പെരുപ്പ ഭീഷണി മറികടക്കാൻ അമേരിക്കൻ കേന്ദ്രബാങ്ക് പലിശനിരക്ക് ഉയർത്തുമോ എന്ന് ആശങ്കയോടെ ഉറ്റുനോക്കുകയാണ് നിക്ഷേപകർ.പലിശനിരക്ക് ഉയർത്തുന്നത് സ്വർണത്തിൻ്റെ ആകർഷണം കുറയ്ക്കാൻ ഇടയാക്കുമെന്നാണ് വിപണി വിദഗ്‌ധരുടെ വിലയിരുത്തൽ.ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണ വിലയിലെ റെക്കോർഡ്. ഡിസംബർ 23നാണ് പവൻ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top