പഴയങ്ങാടി: റെയിൽവേ മേൽപ്പാലത്തിന്റെ ഫൗണ്ടേഷൻ നിർമ്മാണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഏഴിമല റെയിൽവെ ഗേറ്റ് സെപ്തംബർ 7 തിങ്കളാഴ്ച മുതൽ അടച്ചിടാൻ തീരുമാനം.
സെപ്തംബർ 7 (തിങ്കളാഴ്ച) രാവിലെ 10 മണി മുതൽ സെപ്തംബർ 18 (വെള്ളിയാഴ്ച) വൈകുന്നേരം 6 മണി വരെയായിരിക്കും റെയിൽവേ ഗേറ്റ് പൂർണ്ണമായും അടച്ചിടുക. ഈ ദിവസങ്ങളിൽ വാഹനങ്ങൾ ബദൽ വഴികൾ ഉപയോഗിക്കണമെന്ന് അധികൃതർ അറിയിച്ചു.

