കാസർകോട് വീടിനടിയിൽ ഗുഹ: സദന് സഹായഹസ്തവുമായി സുരേഷ് ഗോപി

കാസർകോട്: വീടിനടിയിൽ കൂറ്റൻ ഗുഹ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് താമസം വിലക്കപ്പെട്ട വീട്ടുടമ സദന് സഹായവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. സുരക്ഷിതമായ മറ്റ് സ്ഥലത്തേക്ക് മാറിത്താമസിക്കാനും ആവശ്യമായ സാമ്പത്തിക-പുനരധിവാസ സഹായങ്ങൾ നൽകാനും സുരേഷ് ഗോപി സന്നദ്ധത അറിയിച്ചു.

കാസർകോട് സ്വദേശിയായ സദന്റെ വീടിന് താഴെയാണ് ഭീതിജനകമായ രീതിയിൽ കൂറ്റൻ ഗുഹ കണ്ടെത്തിയത്. അപകടസാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പരിശോധന നടത്തിയ ജിയോളജി വകുപ്പ് അധികൃതർ, ഈ വീട്ടിലെ താമസം അടിയന്തരമായി വിലക്കുകയായിരുന്നു. പെട്ടെന്ന് വീടൊഴിയേണ്ടി വന്നതോടെ എന്തുചെയ്യണമെന്നറിയാതെ വലഞ്ഞ കുടുംബത്തിന്റെ അവസ്ഥയറിഞ്ഞാണ് സുരേഷ് ഗോപി ഇടപെട്ടത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top