സിപിഐഎം ആലപ്പടമ്പ് വെസ്റ്റ് ലോക്കൽകമ്മിറ്റി അംഗവും കാങ്കോൽ ടൗണിലെആകാശ് എന്റർപ്രൈസസ് ഉടമയുമായ
കെ സതീശൻ (56)ബൈക്ക് അപകടത്തിൽനിര്യാതനായി. ശനിയാഴ്ച ഉച്ചയ്ക്ക്കാങ്കോൽ ഷോപ്പിൽ നിന്നും
സ്വാമിമുക്കിലെ വീട്ടിലേക്കുള്ളയാത്രാമധ്യേ പാപ്പാരട്ടയിലാണ് അപകടംനടന്നത്. കണ്ണൂരിലെ സ്വകാര്യ
ആശുപത്രിയിൽ എത്തിച്ചു എങ്കിലുംജീവൻ രക്ഷിക്കുവാൻകഴിഞ്ഞില്ല.സെപ്റ്റംബർ 9 ബുധനാഴ്ച 8:15
കാങ്കോൽ, 9:00 ഏറ്റു കുടുക്ക കൃഷ്ണപിള്ളസ്മാരക മന്ദിരം, 9:30 കക്കിരിയാട്പൊതുജനവായനശാല,എന്നിവിടങ്ങളിലും തുടർന്ന്
സ്വാമിമുക്കിലെ വീട്ടിലും പൊതുദർശനം.10:30 ന് പുല്ലാമണ്ണി പഞ്ചായത്ത്ശ്മശാനത്തിൽ സംസ്കാരം. അച്ഛൻപരേതനായ കൊഴുമ്മൽ ഗോവിന്ദൻ
നമ്പ്യാർ, അമ്മ കൈപ്രത്ത് കല്യാണിഅമ്മ, ഭാര്യ: ശ്രീവിദ്യ (അധ്യാപിക,വലിയചാൽ ഗവൺമെന്റ് എൽ പിസ്കൂൾ), മക്കൾ അനശ്വര (എം ബി ബിഎസ് വിദ്യാർത്ഥിനി റഷ്യ,) ആകാശ് (ബിബി എ വിദ്യാർത്ഥി ബാംഗ്ലൂർ.)സഹോദരങ്ങൾ സതീദേവി (കുറുവേലി),പൂമണി (കുറുക്കൂട്ടി), ഗീത (കുണ്ടുവാടി),അനിതാകുമാരി (അധ്യാപിക,കൊഴുമ്മൽ ഗവൺമെന്റ് എൽ പിസ്കൂൾ). കർഷക തൊഴിലാളി യൂണിയൻആലപ്പടമ്പ്
വെസ്റ്റ് വില്ലേജ് സെക്രട്ടറി, കക്കിരിയാട് ആയുർവേദ വിഷ ചികിത്സാലയം സൊസൈറ്റി സെക്രട്ടറി, വാർഡ് വികസന സമിതി
കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു.

