ആർക്കിടെക്ചർ സ്കോളർഷിപ്പ് സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ

സി.ഇ.ടി പയ്യന്നൂരിലെ ആർക്കിടെക്ചർ വിഭാഗത്തിൽ രണ്ട് ഒഴിവുള്ള സ്കോളർഷിപ്പ് സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ 3 വ്യാഴാഴ്ച രാവിലെ 10ന് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും.
ബി.ടെക് വിഭാഗത്തിലെ വിവിധ ബ്രാഞ്ചുകളിലേക്കുള്ള ഒഴിവുള്ള സ്കോളർഷിപ്പ് സീറ്റുകളിലേക്കും അന്നേദിവസം സ്പോട്ട് അഡ്മിഷൻ നടത്തും.
കമ്പ്യൂട്ടർ സയൻസ് – 3, ഡാറ്റാ സയൻസ് – 4, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് – 2, മെക്കാനിക്കൽ എൻജിനീയറിങ് – 2, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് – 3, സിവിൽ എൻജിനീയറിങ് – 2 എന്നിങ്ങനെയാണ് ഒഴിവുകൾ.

സ്കോളർഷിപ്പോടുകൂടി എൻജിനീയറിങ് പഠിക്കാനുള്ള അവസരമാണ് സ്പോട്ട് അഡ്മിഷനിലൂടെ ലഭ്യമാകുന്നത്. താൽപര്യമുള്ള വിദ്യാർത്ഥികൾ പ്ലസ് ടു ഒറിജിനൽ മാർക്ക് ലിസ്റ്റ്, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (TC), രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ എന്നിവ സഹിതം സെപ്റ്റംബർ 3ന് രാവിലെ 10ന് കോളേജിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
Contact:9895318873
9539723389

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top