എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷത്തിന്റെ പരിരക്ഷ; ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കും, പ്രാരംഭചെലവുകൾക്ക് ബജറ്റിൽ 10 കോടി

തിരുവനന്തപുരം: ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുമെന്ന് സംസ്ഥാന ബജറ്റിൽ പ്രഖ്യാപനം. എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ പരിരക്ഷ നൽകുന്ന സൗജന്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കും. ആരംഭ ചെലവുകൾക്ക് 10 കോടി രൂപ വകയിരുത്തിയതായി ധനവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി അറിയിച്ചു. വയോജന വകുപ്പിൻ്റെ പ്രവർത്തനങ്ങൾക്കായി 10 കോടി രൂപ വകയിരുത്തിയതായും പ്രഖ്യാപനമുണ്ട്. പ്രിയദർശിനി പദ്ധതിക്കായി 600 കോടി, ആശ ഓണറേറിയം 78 കോടി എന്നിവയും ബജറ്റിൽ പ്രഖ്യാപിച്ചു. യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കാൻ പദ്ധതി നടപ്പാക്കും. […]

എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷത്തിന്റെ പരിരക്ഷ; ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കും, പ്രാരംഭചെലവുകൾക്ക് ബജറ്റിൽ 10 കോടി Read More »

കണ്ണൂരിൽ ഷിഗല്ല ഭീതി: ഇരിട്ടിയിൽ ആറ് വയസുകാരിക്ക് രോഗം സ്ഥിരീകരിച്ചു; അതീവ ജാഗ്രത

കണ്ണൂർ: ജില്ലയിൽ ഷിഗല്ല (Shigella) രോഗവ്യാപനം റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഇരിട്ടിയിൽ ആറ് വയസുകാരിക്ക് കൂടിയാണ് പുതുതായി ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ കണ്ണൂർ ജില്ലയിൽ ഇതുവരെ ഷിഗല്ല സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം നാലായി ഉയർന്നു. രോഗവ്യാപനം തടയുന്നതിനായി പൊതുജനങ്ങൾ കർശനമായ ശുചിത്വ പാലനവും മുൻകരുതലുകളും സ്വീകരിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. വഴിപിഴച്ചുള്ള ജല സ്രോതസ്സുകളുടെ മലിനീകരണവും ശുദ്ധമല്ലാത്ത ഭക്ഷണവുമാണ് സാധാരണയായി ഈ രോഗം പടരാൻ കാരണമാകുന്നത്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും തിളപ്പിച്ചാറ്റിയ

കണ്ണൂരിൽ ഷിഗല്ല ഭീതി: ഇരിട്ടിയിൽ ആറ് വയസുകാരിക്ക് രോഗം സ്ഥിരീകരിച്ചു; അതീവ ജാഗ്രത Read More »

വടക്കാഞ്ചേരിയിൽ വിദ്യാർത്ഥികളെ ബസിൽ കയറ്റാത്ത സംഭവം: കണ്ടക്ടറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

തൃശൂർ: വടക്കാഞ്ചേരിയിൽ വിദ്യാർത്ഥികളെ ബസിൽ കയറ്റാത്ത സംഭവത്തിൽ നടപടി. കണ്ടക്ടർ രാമദാസിന്റെ ലൈസൻസ് സസ്പെൻസ് ചെയ്തു. മൂന്ന് മാസത്തേക്കാണ് സസ്പെൻഡ് ചെയ്തത്. കണ്ടക്ടർക്ക് ബോധവത്കരണവും നൽകും. വടക്കാഞ്ചേരി ജോയിന്റ് ആർടിഓ ഓഫീസിലേക്ക് വിളിച്ചു വരുത്തി വിശദീകരണം കേട്ട ശേഷമായിരുന്നു നടപടി. സ്വകാര്യബസിൽ കയറാൻ കണ്ടക്ടറോട് യാചിക്കുന്ന സ്‌കൂൾ വിദ്യാർത്ഥികളുടെ ദൃശ്യങ്ങൾ ചർച്ചയായിരുന്നു. വടക്കാഞ്ചേരി ബസ് സ്റ്റാൻഡിൽ നിന്നുള്ള ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായത്. നാല് വിദ്യാർത്ഥികളെ മാത്രം ബസിൽ കയറ്റി യാത്ര ആരംഭിക്കുകയും മറ്റു വിദ്യാർത്ഥികൾ എത്ര

വടക്കാഞ്ചേരിയിൽ വിദ്യാർത്ഥികളെ ബസിൽ കയറ്റാത്ത സംഭവം: കണ്ടക്ടറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു Read More »

സംസ്ഥാനത്ത് മഴ കനക്കുന്നു; മുന്നറിയിപ്പിൽ മാറ്റം, ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കും. ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇന്ന് എറണാകുളത്തും തൃശ്ശൂരും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിട്ടുണ്ട്. 4 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.അതേസമയം പത്തനംതിട്ട, കോട്ടയം ഇടുക്കി, പാലക്കാട്, മലപ്പുറം കോഴിക്കോട് ജില്ലകളിൽ യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ജൂൺ 21, 22 തീയതികളിൽ മലപ്പുറം, കോഴിക്കോട്,

സംസ്ഥാനത്ത് മഴ കനക്കുന്നു; മുന്നറിയിപ്പിൽ മാറ്റം, ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലേർട്ട് Read More »

കഞ്ചാവുമായി രണ്ടുപേർ കണ്ണവം പോലീസിന്റെ പിടിയിൽ; രണ്ട് കിലോ കഞ്ചാവ് പിടിച്ചെടുത്തു

കണ്ണൂർ: ലഹരിമരുന്നുകൾക്കെതിരെയുള്ള കർശന നടപടികളുടെ ഭാഗമായി കണ്ണവം പോലീസ് നടത്തിയ പരിശോധനയിൽ രണ്ട് കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിലായി. ചെരുവാഞ്ചേരി സ്വദേശികളായ മുഹമ്മദ് അക്ബർ, ടി. ഹാരിസ് എന്നിവരാണ് പോലീസിന്റെ അറസ്റ്റിലായത്. സംസ്ഥാനത്ത് തുടരുന്ന ‘ഓപ്പറേഷൻ തൂഫാൻ’ (Operation Toofan) എന്ന ലഹരിവിരുദ്ധ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായാണ് കണ്ണവം പോലീസ് പ്രദേശത്ത് ശക്തമായ പരിശോധന നടത്തിയത്. ഈ റെയ്ഡിലാണ് പ്രതികൾ കഞ്ചാവുമായി വലയിലായത്. കണ്ണവം എസ്.ഐ. അനൂപ് കെ. ഗോവിന്ദ്, ദേവാനന്ദ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ്

കഞ്ചാവുമായി രണ്ടുപേർ കണ്ണവം പോലീസിന്റെ പിടിയിൽ; രണ്ട് കിലോ കഞ്ചാവ് പിടിച്ചെടുത്തു Read More »

ഗവിയിൽ അങ്കണവാടി ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി; കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന് സംശയം

പത്തനംതിട്ട: ഗവിയിൽ അങ്കണവാടി ജീവനക്കാരിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഗവി സ്വദേശിനിയായ അങ്കണവാടി ജീവനക്കാരിയാണ് മരിച്ചത്. 32വയസായിരുന്നു. പ്രദേശത്തെ മീനാർ മൂന്ന് ഷെഡ് വളവിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ വീട്ടിൽ നിന്നും അങ്കണവാടിയിലേക്ക് പുറപ്പെട്ട യുവതിയുടെ മൃതദേഹം തോട്ടിൽ കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. യുവതിയുടേത് കൊലപാതകമെന്ന സംശയത്തിലാണ് പൊലീസ്. സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് പിടികൂടി. ഇയാളെ വണ്ടിപ്പെരിയാർ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. റോഡിൽ നിന്നും മാറി വനത്തിനോട് ചേർന്ന നിലയിലാണ്

ഗവിയിൽ അങ്കണവാടി ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി; കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന് സംശയം Read More »

‘മുല്ലപ്പെരിയാറിൽ പുതിയ ഡാം അനുവദിക്കില്ല’; കേരളത്തിന്റെ ആവശ്യത്തെ എതിർക്കുമെന്ന് TVK സർക്കാർ

ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ ഡാം അനുവദിക്കില്ലെന്ന് തമിഴ്‌നാട് സർക്കാർ. കേരളത്തിന്റെ ആവശ്യത്തെ എതിർക്കുമെന്ന് ടിവികെ സർക്കാർ വ്യക്തമാക്കി. തമിഴ്‌നാട് നിയമസഭയിലെ നയപ്രഖ്യാപനത്തിലായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ആദ്യം തമിഴ് തായ് വാഴ്ത്ത് ആലപിച്ചാണ് നിയമസഭാ സമ്മേളനം തുടങ്ങിയത്. ആദ്യ സമ്മേളനം വിവാദമായതിനെ തുടർന്ന് വന്ദേമാതരം ആലപിച്ചില്ല. പുതിയ അംഗങ്ങളെ അഭിനന്ദിച്ചാണ് ഗവർണർ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. പെരിയാർ, അണ്ണാദുരൈ, അംബേദ്‌കർ എന്നിവരുടെ പേരുകൾ നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ പരാമർശിച്ചു. അതേസമയം മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ കേരളത്തിന്റെ നിലപാട്

‘മുല്ലപ്പെരിയാറിൽ പുതിയ ഡാം അനുവദിക്കില്ല’; കേരളത്തിന്റെ ആവശ്യത്തെ എതിർക്കുമെന്ന് TVK സർക്കാർ Read More »

മികച്ച തിരക്കഥാകൃത്ത് ‘ആകാശ് തില്ലങ്കേരി’;PSCബുള്ളറ്റിനിൽ അവാർഡ് ജേതാവിൻ്റെ ഫോട്ടോക്ക് പകരം പ്രതിയുടെ ചിത്രം

തിരുവനന്തപുരം: പിഎസ്‌സി ബുള്ളറ്റിനിൽ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ ഫോട്ടോയും. മികച്ച തിരക്കഥാകൃത്തിൻ്റെ പേരിന്റെ ഭാഗത്താണ് ആകാശ് തില്ലങ്കേരിയുടെ ഫോട്ടോ മാറിവന്നത്. 49-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡുകളെ കുറിച്ചുള്ള വിവരണത്തിൽ മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് നേടിയ രാജേഷ് തില്ലങ്കേരിയുടെ ഫോട്ടോയ്ക്ക് പകരമാണ് ആകാശ് തില്ലങ്കേരിയുടെ ഫോട്ടോ ഉപയോഗിച്ചത്. പേര് രാജേഷ് തില്ലങ്കേരി എന്ന് തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം 15ന് പുറത്തിറങ്ങിയ പിഎസ്‌സി ബുള്ളറ്റിനിലാണ് ഗുരുതര പിഴവ് സംഭവിച്ചിരിക്കുന്നത്. എന്നാൽ ജൂൺ ഒന്നിനും 15നും

മികച്ച തിരക്കഥാകൃത്ത് ‘ആകാശ് തില്ലങ്കേരി’;PSCബുള്ളറ്റിനിൽ അവാർഡ് ജേതാവിൻ്റെ ഫോട്ടോക്ക് പകരം പ്രതിയുടെ ചിത്രം Read More »

UDF സർക്കാരിൻ്റെ ആദ്യബജറ്റ് നാളെ; മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിക്കും

യുഡിഎഫ് സർക്കാരിന്റെ ആദ്യബജറ്റ് നാളെ മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിക്കും. ക്ഷേമപെൻഷൻ വർധനവ് ഉൾപ്പെടെ തിരഞ്ഞെടുപ്പിലെ വാഗ്‌ദാനങ്ങളും ഗ്യാരണ്ടികളും ബജറ്റിൽ ഇടംപിടിക്കുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്. അടിസ്ഥാന സൗകര്യവികസനവും ക്ഷേമപ്രവർത്തനങ്ങളും ഒരുമിച്ച് കൊണ്ടുപോകുകയെന്ന യുഡിഎഫ് പ്രഖ്യാപിത നയം യാഥാർഥ്യമാക്കുന്നതിന് ബജറ്റ് തുടക്കമിടും. മെട്രോ വികസനം മുതൽ കർഷകരുടെ ആവശ്യങ്ങൾ വരെ പരിഗണിക്കപ്പെടുമെന്നാണ് പ്രതീക്ഷ. ആരോഗ്യ മേഖല അടക്കമുള്ള സേവനരംഗത്തും കൂടുതൽ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏറ്റവും കൂടുതൽ പ്രതീക്ഷ വെക്കുന്നത് കർഷകർ തന്നെയാണ്. റബ്ബറിൻ്റെ താങ്ങു

UDF സർക്കാരിൻ്റെ ആദ്യബജറ്റ് നാളെ; മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിക്കും Read More »

പയ്യന്നൂരിൽ പള്ളിയിൽ ക്രിമിനലിന്റെ അഴിഞ്ഞാട്ടം; മുഅദ്ദിനും കമ്മിറ്റി ഭാരവാഹികൾക്കും കുത്തേറ്റു, പ്രതി കസ്റ്റഡിയിൽ

പയ്യന്നൂർ: ഏഴിലോട് ഫാറൂഖ് ജുമാ മസ്ജിദിൽ ലഹരിക്ക് അടിമയായ ഒരു ക്രിമിനൽ പള്ളി മുഅദ്ദിനും കമ്മിറ്റി ഭാരവാഹികൾക്കും നേരെ മാരകായുധങ്ങളുമായി പാഞ്ഞടുത്തു. കഴിഞ്ഞ ദിവസം രാത്രി 10:45 ഓടെയായിരുന്നു നാടിനെ നടുക്കിയ ഈ അക്രമ സംഭവം ഉണ്ടായത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മഞ്ചേരി സ്വദേശിയായ പള്ളി മുഅദ്ദിൻ മുഹമ്മദ് ആഷിക് (24), മസ്ജിദ് കമ്മിറ്റി ഭാരവാഹികളായ നസീർ അന്ന (47), കെ. എം. സമീർ (37) എന്നിവരെ പയ്യന്നൂർ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് അക്രമം

പയ്യന്നൂരിൽ പള്ളിയിൽ ക്രിമിനലിന്റെ അഴിഞ്ഞാട്ടം; മുഅദ്ദിനും കമ്മിറ്റി ഭാരവാഹികൾക്കും കുത്തേറ്റു, പ്രതി കസ്റ്റഡിയിൽ Read More »

Scroll to Top