പാലായിൽ പെരുമ്പാമ്പിനെ കൊന്ന് മാംസമാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു; ഒരാൾ അറസ്റ്റിൽ

കോട്ടയം: പാലായിൽ പെരുമ്പാമ്പിനെ കൊന്ന് മാംസമാക്കി ഫ്രിഡ്‌ജിൽ സൂക്ഷിച്ചു. സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പാലാ വെട്ടുകല്ലേൽ ഷിജോ(48) ആണ് വനംവകുപ്പിന്റെ പിടിയിലായത്. ഷിജോയുടെ കൂട്ടാളിക്കായുളള അന്വേഷണം ആരംഭിച്ചു. എരുമേലി വനംവകുപ്പ് ഉദ്യോഗസ്ഥർ ഷിജോയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് വലിയ അളവിൽ പെരുമ്പാമ്പിൻ്റെ മാംസം കണ്ടെടുത്തത്. ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന മൂന്ന് കിലോയോളം വരുന്ന മാംസമാണ് പിടിച്ചെടുത്തത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top