പൊലീസ് കന്റീനിലെ ഭക്ഷണത്തിൽ അട്ട; കണ്ടെത്തിയത് പൊലീസുകാരൻ വാങ്ങിയ മീൻ ഫ്രൈയിൽ: കൻ്റീൻ പൂട്ടിച്ചു

തിരുവനന്തപുരം സ്‌റ്റാച്യുവിലെ കൻ്റോൺമെൻ്റ് പൊലീസ് കൻ്റീനിലെ ഭക്ഷണപ്പൊതിയിൽ നിന്ന് അട്ടയെ കണ്ടെത്തി. കോർപറേഷൻ പരിശോധനയിൽ കൻ്റീൻ പൂട്ടിച്ചു. ചൊവ്വാഴ്‌ച ഉച്ചയ്ക്ക് കന്റീനിൽ നിന്ന് പൊലീസുകാരൻ പാഴ്‌സലായി വാങ്ങിയ മീൻ ഫ്രൈയിലാണ് ചത്ത അട്ടയെ കണ്ടെത്തിയത്. കോർപറേഷൻ്റെ പ്രത്യേക സംഘമെത്തി പരിശോധിക്കുകയും വൃത്തിഹീനമായി പ്രവർത്തിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് അടപ്പിക്കുകയും ചെയ്യുകയായിരുന്നു. നേരത്തേയും കന്റീനെതിരെ ഒട്ടേറെത്തവണ പരാതി ഉയർന്നിട്ടുണ്ട്. കന്റോൺമെന്റ് കൺട്രോൾ റൂമിലെ പൊലീസുകാരുടെ ഏക ആശ്രയമായിരുന്നതു കൊണ്ടു പലരും പരാതി പറഞ്ഞില്ല. പുറത്തു കരാർ നൽകിയാണ് കന്റീൻ നടത്തിയിരുന്നത്. കരാറുകാരനോട് കോർപറേഷനിൽ ഹാജരാകാനും നിർദേശിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top