പയ്യന്നൂരിൽ പള്ളിയിൽ ക്രിമിനലിന്റെ അഴിഞ്ഞാട്ടം; മുഅദ്ദിനും കമ്മിറ്റി ഭാരവാഹികൾക്കും കുത്തേറ്റു, പ്രതി കസ്റ്റഡിയിൽ

പയ്യന്നൂർ: ഏഴിലോട് ഫാറൂഖ് ജുമാ മസ്ജിദിൽ ലഹരിക്ക് അടിമയായ ഒരു ക്രിമിനൽ പള്ളി മുഅദ്ദിനും കമ്മിറ്റി ഭാരവാഹികൾക്കും നേരെ മാരകായുധങ്ങളുമായി പാഞ്ഞടുത്തു. കഴിഞ്ഞ ദിവസം രാത്രി 10:45 ഓടെയായിരുന്നു നാടിനെ നടുക്കിയ ഈ അക്രമ സംഭവം ഉണ്ടായത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മഞ്ചേരി സ്വദേശിയായ പള്ളി മുഅദ്ദിൻ മുഹമ്മദ് ആഷിക് (24), മസ്ജിദ് കമ്മിറ്റി ഭാരവാഹികളായ നസീർ അന്ന (47), കെ. എം. സമീർ (37) എന്നിവരെ പയ്യന്നൂർ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് അക്രമം […]

പയ്യന്നൂരിൽ പള്ളിയിൽ ക്രിമിനലിന്റെ അഴിഞ്ഞാട്ടം; മുഅദ്ദിനും കമ്മിറ്റി ഭാരവാഹികൾക്കും കുത്തേറ്റു, പ്രതി കസ്റ്റഡിയിൽ Read More »

കാലവർഷം വീണ്ടും ശക്തമാകുന്നു; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകൾക്കാണ് മുന്നറിയിപ്പ്. ഉയർന്ന കാറ്റിനും സാധ്യതയുണ്ട്. അതേസമയം കേരള, കർണാടക, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല. മധ്യകേരളത്തിലും വടക്കൻ മലബാർ ജില്ലകളിലും ശക്തമായ മഴ ലഭിക്കുമെന്നാണ് കരുതുന്നത്. ജൂൺ 21ന് വീണ്ടും മഴ വീണ്ടും ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ

കാലവർഷം വീണ്ടും ശക്തമാകുന്നു; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് Read More »

‘പ്രിയദർശിനി പദ്ധതി റദ്ദാക്കണം’: പൊതുതാൽപര്യ ഹർജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതിക്കെതിരായ പൊതുതാൽപര്യ ഹർജി ഇന്ന് ഹൈക്കോടതിയിൽ. പ്രിയദർശിനി സൗജന്യ യാത്രാപദ്ധതി റദ്ദാക്കണം എന്നാണ് പൊതുതാൽപര്യ ഹർജിയിലെ ആവശ്യം. എറണാകുളം സ്വദേശി മുഹമ്മദ് ഫിർദൗസ് നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്. സർക്കാരിനായി അഡ്വക്കേറ്റ് ജനറൽ നേരിട്ട് ഹാജരാകും. ശാസ്ത്രീയ പഠനമോ സാമ്പത്തിക ആഘാതമോ വിലയിരുത്താതെയാണ് സൗജന്യ യാത്രാ പദ്ധതി നടപ്പാക്കിയത് എന്നാണ് ഹർജിക്കാരൻ്റെ വാദം. പദ്ധതി നടപ്പിലാക്കുന്നതിനാവശ്യമായ പൊതുജനാഭിപ്രായ രൂപീകരണവും നടത്തിയിട്ടില്ല. രാഷ്ട്രീയ

‘പ്രിയദർശിനി പദ്ധതി റദ്ദാക്കണം’: പൊതുതാൽപര്യ ഹർജി ഇന്ന് ഹൈക്കോടതിയിൽ Read More »

അവയവ കച്ചവടം: സംസ്ഥാനത്ത് അഞ്ചിടങ്ങളിൽ ഇഡി പരിശോധന; കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലടക്കം പരിശോധന

സംസ്ഥാനത്ത് അവയവ കച്ചവടത്തിൽ അഞ്ചിടങ്ങളിൽ ഇഡി പരിശോധന. കൊച്ചിയിലെ പ്രധാന സ്വകാര്യ ആശുപത്രി അടക്കമുള്ള സ്ഥലങ്ങളിലാണ് പരിശോധന നടത്തുന്നത്. കൊച്ചി: സംസ്ഥാനത്ത് അവയവ കച്ചവടത്തിൽ അഞ്ചിടങ്ങളിൽ ഇഡി പരിശോധന. കൊച്ചിയിലെ പ്രധാന സ്വകാര്യ ആശുപത്രി അടക്കമുള്ള സ്ഥലങ്ങളിലാണ് പരിശോധന നടത്തുന്നത്. കൊല്ലത്ത് ഇടനിലക്കാരന്റെ വീട്ടിലും ഇ ഡി പരിശോധന നടത്തി. പുളിയത്തുമുക്ക് സ്വദേശി ശ്രീജയുടെ വീട്ടിലാണ് റെയ്‌ഡ്‌ നടത്തിയത്.

അവയവ കച്ചവടം: സംസ്ഥാനത്ത് അഞ്ചിടങ്ങളിൽ ഇഡി പരിശോധന; കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലടക്കം പരിശോധന Read More »

എബോളയെന്ന് സംശയം; സുഡാനിൽ നിന്ന് എത്തിയ സ്ത്രീ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ

കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സ്ത്രീക്ക് എബോളയെന്ന് സംശയം.സൗത്ത് സുഡാനിൽ നിന്നെത്തിയ 52കാരിക്കാണ് എബോളയെന്ന് സംശയിക്കപ്പെടുന്നത്.പ്രത്യേക ഐസലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ് രോഗി. ഇവരെ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. തിരുവനന്തപുരത്തേക്ക് അയച്ചിരിക്കുന്ന സാംപിൾ ഫലം ലഭിച്ചാൽ മാത്രമേ എബോളയാണോയെന്ന് സ്ഥിരീകരിക്കാനാകൂ.തുടർചികിത്സ ഉൾപ്പെടെ തീരുമാനിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

എബോളയെന്ന് സംശയം; സുഡാനിൽ നിന്ന് എത്തിയ സ്ത്രീ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ Read More »

പകർച്ചവ്യാധികൾ പടരുന്നു; സംസ്ഥാനത്ത് മൂന്നുദിവസം ഡ്രൈ ഡേ, തീരുമാനംപ്രതിരോധം പാളിയതോടെ

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നുദിവസം ഡ്രൈ ഡേ ആചരിക്കാൻ നിർദ്ദേശം. വെള്ളിയാഴ്‌ച സ്‌കൂളുകളിൽ ഡ്രൈ ഡേ ആചരിക്കും. ശനിയാഴ്‌ച ഓഫീസുകളിലും ഞായറാഴ്‌ച വീടുകളിലും ആയിരിക്കും ഡ്രൈ ഡേ ആചരിക്കുക. ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരനാണ് നിർദ്ദേശം നൽകിയത്. മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ പോരായ്‌മ കാരണം സംസ്ഥാനത്ത് ഡെങ്കിപ്പനി അടക്കമുള്ള പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിലാണ് തുടർച്ചയായ മൂന്ന് ദിവസങ്ങളിൽ ഡ്രൈ ഡേ തീരുമാനിച്ചത്. ശുചീകരണ പ്രവർത്തനങ്ങളിൽ എല്ലാവരുടെയും പിന്തുണ ഉണ്ടാകണമെന്ന് ആരോഗ്യവകുപ്പ് അഭ്യർത്ഥിച്ചു.

പകർച്ചവ്യാധികൾ പടരുന്നു; സംസ്ഥാനത്ത് മൂന്നുദിവസം ഡ്രൈ ഡേ, തീരുമാനംപ്രതിരോധം പാളിയതോടെ Read More »

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം; വൈദ്യുതി ലഭ്യതയിൽ വൻ കുറവെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. വൈദ്യുതി ലഭ്യതയിൽ വൻ കുറവെന്ന് കെഎസ്ഇബി. ഈ മാസം 30 വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തും. വൈകുന്നേരം ആറിനും രാത്രി പന്ത്രണ്ടിനും ഇടയിൽ വൈദ്യുതി നിയന്ത്രണ ഏർപ്പെടുത്തുമെന്നാണ് കെഎസ്ഇബി അറിയിച്ചത്. വൈദ്യുതി ലഭ്യതയിൽ 900 മെഗാവാട്ടിന്റെ കുറവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വൈദ്യുതി നിയന്ത്രണത്തിന് കെഎസ്‌ഇബി ഒരുങ്ങുന്നത്.നേരത്തെ തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടെന്ന രൂക്ഷ വിമർശനം യുഡിഎഫ് ഉന്നയിച്ചിരുന്നു. എന്നാൽ വൈദ്യുതി ഉപഭോഗം വർദ്ധിച്ചതിനെ തുടർന്നുണ്ടാകുന്ന സാങ്കേതിക പ്രശ്നങ്ങളാണ്

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം; വൈദ്യുതി ലഭ്യതയിൽ വൻ കുറവെന്ന് കെഎസ്ഇബി Read More »

കെഎസ്ആർടിസി സൗജന്യയാത്ര: ടിക്കറ്റിന് പണം തരാൻ യാത്രക്കാരി തയാറായാലും വാങ്ങില്ലെന്ന് മന്ത്രി സിപി ജോൺ

തിരുവനന്തപുരം: പ്രിയദർശിനി ബസിൽ ടിക്കറ്റിന് പണം തരാൻ സ്ത്രീ യാത്രക്കാരി തയാറായാലും വാങ്ങില്ലെന്ന് ഗതാഗത മന്ത്രി സിപി ജോൺ. അത്തരത്തിൽ പണം വാങ്ങാൻ കഴിയില്ലെന്നും അത് പലവിധ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരു ഓർഡിനറി ബസ് പോലും സിറ്റി ഫാസ്റ്റ് ആക്കിയിട്ടില്ലെന്നും സിറ്റി ഫാസ്റ്റ് തിരിച്ചറിയാൻ ആണ് സ്റ്റിക്കർ ഒട്ടിച്ചതെന്നും മന്ത്രി വ്യക്തമാക്കി.2026 ജൂൺ 16ന് 18.56 ലക്ഷം പേർ ഓർഡിനറി ബസിൽ യാത്ര ചെയ്തു. ഇതിൽ 11.84ഉം സ്ത്രീകളാണ്. ഈ ദിവസത്തെ യാത്രക്ക്

കെഎസ്ആർടിസി സൗജന്യയാത്ര: ടിക്കറ്റിന് പണം തരാൻ യാത്രക്കാരി തയാറായാലും വാങ്ങില്ലെന്ന് മന്ത്രി സിപി ജോൺ Read More »

വിനോദയാത്രയെത്തിയ യുവതിയെ ഹോംസ്റ്റേയിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഡൽഹി.ഉത്തരാഖണ്ഡിലെ മസ്സൂറിയിൽ വിനോദയാത്രയ്ക്കത്തിയ യുവതിയെ ഹോംസ്റ്റേയിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.ആന്ധ്രാപ്രദേശ് വിശാഖപട്ടണം സ്വദേശിനിയും ഐടി പ്രൊഫഷണലുമായ പി. രാധ ഗായത്രി (27) ആണ് മരിച്ചത്. ഭർത്താവ് സൗമ്യ ശ്രീചരണിനൊപ്പം മസ്സൂറിയിലെ തിപ്രിധറിലുള്ള കിയാന ഹോംസ്റ്റേയിൽ താമസിക്കാനെത്തിയതായിരുന്നു ഇവർ. ജൂൺ 14-ന് രാത്രി വൈകിയാണ് ദമ്പതികൾ ഹോംസ്റ്റേയിലെത്തിയത്. ഭർത്താവിന്റെ മൊഴിപ്രകാരം, രാത്രി ഇരുവരും മദ്യപിച്ച ശേഷം പുലർച്ചെ 3:30-ഓടെയാണ് ഉറങ്ങാൻ കിടന്നത്. രാവിലെ എഴുന്നേറ്റപ്പോൾ ഭാര്യയെ വസ്ത്രമില്ലാത്ത നിലയിൽ മൂക്കിൽ നിന്നും രക്തം വാർന്നൊലിച്ച് നിലത്ത് മരിച്ചുകിടക്കുന്നതായാണ്

വിനോദയാത്രയെത്തിയ യുവതിയെ ഹോംസ്റ്റേയിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി Read More »

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; കോഴിക്കോട് ജില്ലയിൽ ഇന്ന് ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. കോഴിക്കോട് ജില്ലയിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ആറ് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലേർട്ട്. നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ടാണ്.

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; കോഴിക്കോട് ജില്ലയിൽ ഇന്ന് ഓറഞ്ച് അലേർട്ട് Read More »

Scroll to Top