വിനോദയാത്രയെത്തിയ യുവതിയെ ഹോംസ്റ്റേയിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഡൽഹി.ഉത്തരാഖണ്ഡിലെ മസ്സൂറിയിൽ വിനോദയാത്രയ്ക്കത്തിയ യുവതിയെ ഹോംസ്റ്റേയിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.ആന്ധ്രാപ്രദേശ് വിശാഖപട്ടണം സ്വദേശിനിയും ഐടി പ്രൊഫഷണലുമായ പി. രാധ ഗായത്രി (27) ആണ് മരിച്ചത്.
ഭർത്താവ് സൗമ്യ ശ്രീചരണിനൊപ്പം മസ്സൂറിയിലെ തിപ്രിധറിലുള്ള കിയാന ഹോംസ്റ്റേയിൽ
താമസിക്കാനെത്തിയതായിരുന്നു ഇവർ. ജൂൺ 14-ന് രാത്രി വൈകിയാണ് ദമ്പതികൾ ഹോംസ്റ്റേയിലെത്തിയത്.
ഭർത്താവിന്റെ മൊഴിപ്രകാരം, രാത്രി ഇരുവരും മദ്യപിച്ച ശേഷം പുലർച്ചെ 3:30-ഓടെയാണ് ഉറങ്ങാൻ കിടന്നത്. രാവിലെ എഴുന്നേറ്റപ്പോൾ ഭാര്യയെ വസ്ത്രമില്ലാത്ത നിലയിൽ മൂക്കിൽ നിന്നും രക്തം വാർന്നൊലിച്ച് നിലത്ത് മരിച്ചുകിടക്കുന്നതായാണ് കണ്ടതെന്ന് ഇദ്ദേഹം പോലീസിനോട് പറഞ്ഞു. മൃതദേഹത്തിനരികിലെ വിരിപ്പുകളിൽ രക്തക്കറകൾ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ മുറിയിൽ നിന്ന് ഒഴിഞ്ഞ മദ്യക്കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും പോലീസ് കണ്ടെടുത്തു. 2025 നവംബറിലായിരുന്നു ഇവരുടെ വിവാഹം.
ഡൽഹി കിദ്വായ് നഗറിൽ താമസിച്ചിരുന്ന ഗായത്രി ഗുഡ്മാവിലെ ഒരു ഐടി കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. ഭർത്താവ് പുണെയിലാണ് ജോലി ചെയ്യുന്നത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top