‘കെഎസ്ആർടിസി സൗജന്യ യാത്ര ഹിറ്റ്; ഉദ്ഘാടന ദിവസം യാത്ര ചെയ്‌തത്‌ 11.84 ലക്ഷം സ്ത്രീകൾ’

തിരുവനന്തപുരം യുഡിഎഫ് സർക്കാർ ആവിഷ്‌കരിച്ച പ്രിയദർശിനി സൗജന്യയാത്രയെ സ്ത്രീകൾ ആവേശത്തോടെയാണ് വരവേറ്റതെന്നും ഉദ്ഘാടന ദിനമായ ജൂൺ 15ന് 11.84 ലക്ഷം സ്ത്രീകളാണ് കെഎസ്ആർടിസി ഓർഡിനി ബസിൽ യാത്ര ചെയ്‌തതെന്നും ഗതാഗതമന്ത്രി സി.പി.ജോൺ. 2.46 കോടി രൂപയുടെ സീറോ ടിക്കറ്റാണ് നൽകിയതെന്നും മന്ത്രി പറഞ്ഞു. പദ്ധതി നടപ്പാക്കി രണ്ടാം ദിനത്തിൽ ആകെ ഓർഡിനറി ബസിൽ യാത്ര ചെയ്തത് 18.56 ലക്ഷം പേരാണ്. പദ്ധതി നടപ്പാക്കുന്നതിനു മുൻപ്, ജൂൺ എട്ടിലെ കണക്കനുസരിച്ച് 14.4 ലക്ഷം യാത്രക്കാരിൽ 7.25 ലക്ഷമായിരുന്നു സ്ത്രീ […]

‘കെഎസ്ആർടിസി സൗജന്യ യാത്ര ഹിറ്റ്; ഉദ്ഘാടന ദിവസം യാത്ര ചെയ്‌തത്‌ 11.84 ലക്ഷം സ്ത്രീകൾ’ Read More »

അഡൂർ, പാണ്ടിയിൽ പ്ലസ്‌ടു വിദ്യാർത്ഥി കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ

കാസർകോട്: ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ അഡൂർ, പാണ്ടിയിൽ പ്ലസ്‌ടു വിദ്യാർത്ഥിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബെള്ളച്ചേരിയിലെ പ്രവാസി ശശിയുടെ മകൻ ഗോകുൽ (17)ആണ് മരിച്ചത്. പാണ്ടി ഗവ. ഹയർസെക്കണ്ടറി സ്‌കൂളിലെ പ്ലസ്‌ടു വിദ്യാർത്ഥിയാണ്. ചൊവ്വാഴ്‌ച രാത്രി പത്തരമണിയോടെയാണ് ഗോകുലിനെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ താഴെയിറക്കി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവ സമയത്ത് മാതാവ് ധന്യയും ഗോകുലും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു. ഏക സഹോദരി ഗോപിക മംഗ്ളൂരുവിലെ വിദ്യാർത്ഥിനിയാണ്.

അഡൂർ, പാണ്ടിയിൽ പ്ലസ്‌ടു വിദ്യാർത്ഥി കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ Read More »

പിഎം ശ്രീയിൽ തുടരാൻ കേരളം; കരാർ വ്യവസ്ഥയിൽ ഇളവ് തേടും, ഉപസമിതി റിപ്പോർട്ടിന് ശേഷം തുടർനടപടി

തിരുവനന്തപുരം: പിഎം ശ്രീയിൽ തുടരാൻ കേരളം. കരാർ വ്യവസ്ഥയിൽ ഇളവ് തേടുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പി എം ശ്രീയിൽ തുടരാൻ നിർബന്ധിതരായി എന്നും ഉപസമിതി റിപ്പോർട്ടിന് ശേഷമായിരിക്കും തുടർനടപടിയെന്നും വി ഡി സതീശൻ പറഞ്ഞു. മുൻ സർക്കാർ കരാർ ഒപ്പിട്ട് പണം വാങ്ങിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിലപാട് നിശ്ചയിക്കാൻ വേണ്ടിയാണ് മന്ത്രിസഭാ ഉപസമിതി. ആദ്യ നൂറ് ദിന കർമ്മ പദ്ധതി ജൂലായ് 1 മുതൽ നടപ്പിലാക്കും. പിഎം ശ്രീയിത ബിജെപി ഇതര

പിഎം ശ്രീയിൽ തുടരാൻ കേരളം; കരാർ വ്യവസ്ഥയിൽ ഇളവ് തേടും, ഉപസമിതി റിപ്പോർട്ടിന് ശേഷം തുടർനടപടി Read More »

കോഴിക്കോട് വീണ്ടും മലേറിയ; രോഗം സ്ഥിരീകരിച്ചത് അതിഥി തൊഴിലാളിക്ക്

കോഴിക്കോട്: ജില്ലയിൽ വീണ്ടും മലേറിയ സ്ഥിരീകരിച്ചു. വളയത്ത് അതിഥി തൊഴിലാളിക്കാണ് മലേറിയ സ്ഥിതീകരിച്ചത്. വളയം ടൗൺ ഉൾപ്പെടുന്ന വാർഡ് 14 ലാണ് യുപി സ്വദേശിക്ക് രോഗബാധ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് ഇയാൾ നാട്ടിൽ നിന്ന് വളയത്ത് എത്തിയത്. ശക്തമായ പനിയെ തുടർന്ന് വളയം ആശുപത്രിയിൽ ചികിൽസ തേടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മലേറിയ സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയിൽ നേരത്തെ അതിഥി തൊഴിലാളി ഉൾപ്പടെയുള്ളവർക്ക് മലേറിയ സ്ഥിരീകരിച്ചിരുന്നു.

കോഴിക്കോട് വീണ്ടും മലേറിയ; രോഗം സ്ഥിരീകരിച്ചത് അതിഥി തൊഴിലാളിക്ക് Read More »

വളപട്ടണം പാലം മുതൽ പുതിയതെരു വരെ ഇന്ന് ഗതാഗത നിയന്ത്രണം

കണ്ണൂർ: ദേശീയ പാതയിലെ ടാറിങ് നടക്കുന്നതിനാൽ ഇന്ന് ഗതാഗത നിയന്ത്രണം. വളപട്ടണം പാലം (പഴയങ്ങാടി ജംഗ്ഷൻ) മുതൽ പുതിയതെരു ടൗൺ വരെ രാവിലെ പത്ത് മണി മുതൽ വൈകീട്ട് ആറ് വരെയാണ് ഗതാഗത നിയന്ത്രണമുള്ളത്.

വളപട്ടണം പാലം മുതൽ പുതിയതെരു വരെ ഇന്ന് ഗതാഗത നിയന്ത്രണം Read More »

നെടുമങ്ങാട്ടെ ഒന്നരവയസുകാരൻ്റെ മരണം; സ്വമേധയാ ഹർജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി

തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നരവയസുകാരൻ അർഷിദിൻ്റെ മരണത്തിൽ സ്വമേധയാ ഹർജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി. മുത്തശ്ശിയുടെ പരാതിയിൽ സർക്കാർ നടപടിയെടുക്കാതിരുന്നതെന്തെന്ന് വനിതാ ശിശുവികസന വകുപ്പിനോട് ഹൈക്കോടതി ചോദിച്ചു. ഹർജിയിൽ വനിതാ ശിശുവികസന വകുപ്പിനെ ഹൈക്കോടതി കക്ഷിചേർത്തു. ഒരാഴ്‌ചയ്ക്കകം അന്വേഷണ ഉദ്യോഗസ്ഥൻ റിപ്പോർട്ട് നൽകണമെന്നും നിർദ്ദേശം നൽകി. കുട്ടിയെ പീഡനത്തിന് ഇരയാക്കുന്നതായി അമ്മൂമ്മ വിളിച്ച് പറഞ്ഞിട്ടും വേണ്ട ഇടപെടൽ നടത്താതിരുന്ന ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിലെ താൽക്കാലിക ജീവനക്കാരനെതിരെ മന്ത്രി ബിന്ദു കൃഷ്‌ണ നടപടിയെടുത്തിരുന്നു. കുഞ്ഞിൻ്റെ അമ്മൂമ്മ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിൽ

നെടുമങ്ങാട്ടെ ഒന്നരവയസുകാരൻ്റെ മരണം; സ്വമേധയാ ഹർജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി Read More »

ആഭിചാര ക്രിയയുടെ പേരിൽ പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമം; പോരുവഴി സ്വദേശി അറസ്റ്റിൽ

പത്തനംതിട്ട: ആഭിചാരക്രിയയുടെ മറവിൽ 15കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. പോരുവഴി സ്വദേശിയായ ടി രഞ്ജു ആണ് പിടിയിലായത്. കൊല്ലം ജില്ലയിലെ പോരുവഴിയിലുള്ള പഞ്ചായത്തംഗം വഴിയാണ് രഞ്ജുവിനെ അടൂരിലുളള വീട്ടുകാർ ആഭിചാര ക്രിയക്കായി നിയോഗിക്കപ്പെടുന്നത്. ഇയാൾ ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നയാളാണെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ പത്താം തീയതി രാത്രിയോടെയാണ് ഇയാൾ വീട്ടിലെത്തുന്നത്.ആഭിചാര ക്രിയക്കുള്ള കാര്യങ്ങൾ ചെയ്യുന്നതിനിടെയാണ് പതിനഞ്ചുകാരിയെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമം കൂടി ചുമത്തിയിട്ടുണ്ട്.

ആഭിചാര ക്രിയയുടെ പേരിൽ പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമം; പോരുവഴി സ്വദേശി അറസ്റ്റിൽ Read More »

സിഎംആർഎൽ-എക്സാലോജിക് ഇടപാട് കേസ്: വീണ ടി EDക്ക് മുന്നിൽ

കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ ചോദ്യം ചെയ്യലിനായി വിണ ടി എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായി. കൊച്ചിയിലെ ഓഫീസിലാണ് ചോദ്യം ചെയ്യൽ. ഇ ഡി ഡപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. എംഎൽഎ മുഹമ്മദ് റിയാസും വീണ എത്തിയ വാഹനത്തിൽ ഉണ്ടായിരുന്നു. വീണ തനിച്ചാണ് ഇഡി ഓഫീസിലേക്ക് കയറിയത്.സിഎംആർഎല്ലുമായി നടത്തിയ സാമ്പത്തിക ഇടപാടിൽ ഉൾപ്പടെ വിശദാംശങ്ങൾ വീണയോട് ചോദിച്ചറിയാനാണ് ഇഡിയുടെ തീരുമാനം. വിശദമായ ചോദ്യാവലിയാണ് ഇ ഡി ചോദ്യം ചെയ്യലിനായി തയ്യറാക്കിയിരിക്കുന്നത്. സേവനം നൽകാതെയാണ്

സിഎംആർഎൽ-എക്സാലോജിക് ഇടപാട് കേസ്: വീണ ടി EDക്ക് മുന്നിൽ Read More »

പ്രണയം നിരസിച്ചു, തിരുവനന്തപുരത്ത് 16കാരിയെ കുത്തികൊലപ്പെടുത്താൻ ശ്രമം; കഴുത്തിന് പരുക്കേറ്റ പെൺകുട്ടി ചികിത്സയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രണയം നിരസിച്ചതിനെ തുടർന്ന് 16കാരിയെ കുത്തി പരിക്കേൽപ്പിച്ചു. കന്യാകുളങ്ങര സ്വദേശിനിയായ 16 കാരിയെയാണ് കഴുത്തിൽ കുത്തിപ്പരിക്കൽപ്പിച്ചത്. പനവൂർ സ്വദേശിയായ ഫഹദാണ് പ്രണയം നിരസിച്ചതിനെ തുടർന്ന് പെൺകുട്ടിയെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ചത്. കഴുത്തിന് പരിക്കേറ്റ പെൺകുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വട്ടപ്പാറ പൊലീസ് അന്വേഷണം ആരംഭിച്ചു.

പ്രണയം നിരസിച്ചു, തിരുവനന്തപുരത്ത് 16കാരിയെ കുത്തികൊലപ്പെടുത്താൻ ശ്രമം; കഴുത്തിന് പരുക്കേറ്റ പെൺകുട്ടി ചികിത്സയിൽ Read More »

ഓട്ടോയിൽ കടത്തിയ എം ഡി എം എയുമായി അജാനൂർ, കാസർകോട് സ്വദേശികൾ കുമ്പളയിൽ അറസ്റ്റിൽ

കാസർകോട്: ഓട്ടോയിൽ കടത്തുകയായിരുന്ന എം ഡി എം എയുമായി രണ്ടുപേരെ കുമ്പള പൊലീസ് അറസ്റ്റു ചെയ്തു. കാഞ്ഞങ്ങാട്, അജാനൂർ, വളപ്പിൽ ഹൗസിലെ സായന്ത് (29), കാസർകോട് കടപ്പുറം, വടക്കേ വീട്ടിൽ ലാലു (46) എന്നിവരെയാണ് കുമ്പള എസ് ഐ പി പി ഷമീലും സംഘവും അറസ്റ്റു ചെയ്‌തത്‌. ഇന്ന് (ചൊവ്വ) പുലർച്ചെ ഒരു മണിയോടെ കുമ്പള ജുമാമസ്‌ജിദിനു സമീപത്ത് ഓട്ടോ തടഞ്ഞു നിർത്തി പരിശോധിച്ചപ്പോഴാണ് 0.260 എം ഡി എം എ കണ്ടെടുത്തതെന്നു പൊലീസ് പറഞ്ഞു.

ഓട്ടോയിൽ കടത്തിയ എം ഡി എം എയുമായി അജാനൂർ, കാസർകോട് സ്വദേശികൾ കുമ്പളയിൽ അറസ്റ്റിൽ Read More »

Scroll to Top