സിഎംആർഎൽ-എക്സാലോജിക് ഇടപാട് കേസ്: വീണ ടി EDക്ക് മുന്നിൽ

കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ ചോദ്യം ചെയ്യലിനായി വിണ ടി എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായി. കൊച്ചിയിലെ ഓഫീസിലാണ് ചോദ്യം ചെയ്യൽ. ഇ ഡി ഡപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. എംഎൽഎ മുഹമ്മദ് റിയാസും വീണ എത്തിയ വാഹനത്തിൽ ഉണ്ടായിരുന്നു. വീണ തനിച്ചാണ് ഇഡി ഓഫീസിലേക്ക് കയറിയത്.സിഎംആർഎല്ലുമായി നടത്തിയ സാമ്പത്തിക ഇടപാടിൽ ഉൾപ്പടെ വിശദാംശങ്ങൾ വീണയോട് ചോദിച്ചറിയാനാണ് ഇഡിയുടെ തീരുമാനം. വിശദമായ ചോദ്യാവലിയാണ് ഇ ഡി ചോദ്യം ചെയ്യലിനായി തയ്യറാക്കിയിരിക്കുന്നത്. സേവനം നൽകാതെയാണ് സിഎംആർഎല്ലിൽ നിന്ന് 2.78 കോടി കൈപ്പറ്റിയതെന്ന കണ്ടെത്തലിൽ വീണയുടെ മറുപടി എന്തെന്ന് അന്വേഷണ സംഘം ചോദിച്ചറിയും. കൈപ്പറ്റിയ പണം വിനിയോഗിച്ചതെങ്ങനെ?, സ്വത്തുക്കൾ വാങ്ങിയോ?, നിക്ഷേപങ്ങൾ നടത്തിയോ?, എംപവർ ഇന്ത്യ സ്ഥാപനത്തിൽ നിന്നും 50 ലക്ഷം വായ്പ‌ എടുത്തത് ഏത് സാഹചര്യത്തിലാണ്?, എത്ര തുക തിരിച്ചടച്ചു? ഈ പണം എന്തിനുവേണ്ടി ഉപയോഗിച്ചു?, ആദ്യതവണ തിരിച്ചടവ് മുടങ്ങിയിട്ടും വീണ്ടും വായ്പ അനുവദിക്കാൻ ഉണ്ടായ സാഹചര്യം എന്താണ്?, ഇല്ലാത്ത സേവനത്തിന് വൻ തുക കൈപ്പറ്റിയെന്ന എസ്എഫ്ഐഒ കണ്ടെത്തലിലെ പ്രതികരണം, വൻ തുക ലഭിക്കാൻ സിഎംആർഎല്ലുമായുള്ള ബന്ധം, മരവിപ്പിച്ച എച്ചിഡിഎഫ്സി ബാങ്ക് അക്കൗണ്ടിന് പുറമേ എത്ര അക്കൗണ്ടുകൾ ഉണ്ട്, അബുദാബിയിൽ ഉണ്ടായിരുന്ന ബാങ്ക് അക്കൗണ്ട് വഴി ഇടപാടുകൾ നടന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ ഇ ഡി വീണയിൽ നിന്ന് വിശദീകരണം തേടും. സിഎംആർഎൽ ഉദ്യോഗസ്ഥർ മുൻപ് നൽകിയ മൊഴികൾ അടിസ്ഥാനമാക്കിയും ചോദ്യം ചെയ്യാനും ഇ ഡി തീരുമാനിച്ചിട്ടുണ്ട്.ഇന്നലെ സിഎംആർഎൽ എം ഡി ശരൺ എസ് കർത്തയെയും ജയ എസ് കർത്തയെയും ഇ ഡി ചോദ്യം ചെയ്‌തിരുന്നു. എംപവർ ഇന്ത്യ കാപിറ്റൽ ഇൻവെസ്റ്റ്മെന്ററ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൻ്റെ ഡയറക്ടറാണ് ജയ. എംപവർ വീണയ്ക്ക് രണ്ട് തവണയായി 50 ലക്ഷം വായ്‌പ അനുവദിച്ചിരുന്നു. ആദ്യതവണ തിരിച്ചടവ് മുടങ്ങിയിട്ടും വീണ്ടും വായ്‌പ അനുവദിച്ചുവെന്നാണ് കണ്ടെത്തൽ. ഇതുസംബന്ധിച്ച് വ്യക്തത വരുത്തുന്നതിനായിരുന്നു ചോദ്യം ചെയ്യൽ. ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ തിങ്കളാഴ്ച്‌ ഇ ഡി ചോദ്യം ചെയ്തിരുന്നു. സിഎംആർഎൽ ഡയറക്ടറായ ഷിബി, സിഎംആർഎല്ലുമായി ബന്ധമുള്ള നിപുണ ഇന്റർനാഷണൽസിന്റെ പ്രധാനചുമതല കൂടി വഹിക്കുന്നുണ്ട്. ഇ ഡി രജിസ്റ്റർ ചെയ്‌ത കേസിൽ പ്രതിപ്പട്ടികയിൽ ഉള്ള സ്ഥാപനമാണ് നിപുണ ഇന്റർനാഷണൽ.
വീണയ്ക്ക് നേരത്തെ സമൻസ് അയച്ചിരുന്നെങ്കിലും ആരോഗ്യപ്രശ്ന‌ങ്ങളാൽ എത്താൻ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. രണ്ടാഴ്‌ച സാവകാശം തേടിയാണ് വീണ ഇ മെയിൽ അയച്ചത്. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ട മുഴുവൻ രേഖകളും അഭിഭാഷകൻ വഴി സമർപ്പിക്കാമെന്നും കത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത്രയും സാവകാശം നൽകാതെ ബുധനാഴ്ച ഹാജരാകണം എന്നാവശ്യപ്പെട്ട് വീണ്ടും ഇ ഡി സമൻസ് അയയ്ക്കുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top