പയ്യന്നൂരിൽ പള്ളിയിൽ ക്രിമിനലിന്റെ അഴിഞ്ഞാട്ടം; മുഅദ്ദിനും കമ്മിറ്റി ഭാരവാഹികൾക്കും കുത്തേറ്റു, പ്രതി കസ്റ്റഡിയിൽ

പയ്യന്നൂർ: ഏഴിലോട് ഫാറൂഖ് ജുമാ മസ്ജിദിൽ ലഹരിക്ക് അടിമയായ ഒരു ക്രിമിനൽ പള്ളി മുഅദ്ദിനും കമ്മിറ്റി ഭാരവാഹികൾക്കും നേരെ മാരകായുധങ്ങളുമായി പാഞ്ഞടുത്തു. കഴിഞ്ഞ ദിവസം രാത്രി 10:45 ഓടെയായിരുന്നു നാടിനെ നടുക്കിയ ഈ അക്രമ സംഭവം ഉണ്ടായത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മഞ്ചേരി സ്വദേശിയായ പള്ളി മുഅദ്ദിൻ മുഹമ്മദ് ആഷിക് (24), മസ്ജിദ് കമ്മിറ്റി ഭാരവാഹികളായ നസീർ അന്ന (47), കെ. എം. സമീർ (37) എന്നിവരെ പയ്യന്നൂർ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് അക്രമം നടത്തിയ പ്രതിയായ കാസർകോട് സ്വദേശി സിയാദ് അബ്ദുള്ളയെ പോലീസ് കസ്റ്റഡിയിലെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top