ഓപ്പറേഷൻ തൂഫാൻ: എംഡിഎംഎ വിതരണ ശൃംഖലയിലെ രണ്ട് പേർ തളിപ്പറമ്പിൽ പോലീസ് പിടിയിൽ

കണ്ണൂർ: ലഹരിമരുന്നിനെതിരെ പോലീസ് നടത്തുന്ന ശക്തമായ നടപടികളുടെ ഭാഗമായി ‘ഓപ്പറേഷൻ തൂഫാൻ’ (Operation Toofan) പദ്ധതിയിലൂടെ എംഡിഎംഎ വിതരണ ശൃംഖലയിലെ രണ്ട് പ്രധാനികളെ പഴയങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പിൽ വെച്ചാണ് ഇവരെ പോലീസ് സംഘം പിടികൂടിയത്.

പരിയാരം പുളിയൂൽ സ്വദേശി പി. സുനേഷ്, മാട്ടൂൽ നോർത്ത് കക്കാടൻചാലിലെ എൻ. നിസാർ എന്നിവരാണ് പോലീസിന്റെ പിടിയിലായത്.കഴിഞ്ഞ ജൂൺ 6-ന് മാട്ടൂലിൽ വെച്ച് വൻതോതിൽ എംഡിഎംഎ പിടികൂടിയ കേസുമായി ബന്ധപ്പെട്ടാണ് ഈ അറസ്റ്റ്.

ഈ കേസിൽ നിലവിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. ഇവരിൽ നിന്നും ലഭിച്ച കൃത്യമായ വിവരങ്ങളുടെയും സൂചനകളുടെയും അടിസ്ഥാനത്തിൽ നടത്തിയ തുടരന്വേഷണത്തിലാണ് ലഹരിമരുന്ന് വിതരണ ശൃംഖലയിലെ മറ്റ് കണ്ണികളായ സുനേഷിനെയും നിസാറിനെയും പോലീസ് വലയിലാക്കിയത്. പ്രദേശത്തെ ലഹരി കടത്ത് സംഘങ്ങളെ വേരറുക്കാനുള്ള ഊർജ്ജിതമായ അന്വേഷണത്തിലാണ് പോലീസ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top