വന്ദേമാതരം ആലപിക്കുന്നതിൽ പുതിയ മാർഗ നിർദേശങ്ങൾ പുറത്തിറക്കി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: വന്ദേമാതരം ആലപിക്കുന്നതിൽ പുതിയ നിർദേശങ്ങളുമായി കേന്ദ്ര സർക്കാർ. സംസ്ഥാന ഗീതത്തിന് ശേഷം വന്ദേമാതരവും ദേശീയ ഗാനവും എന്ന ക്രമത്തിൽ ആലപിക്കണമെന്നാണ് പുതിയ മാർഗനിർദേശം. സംസ്ഥാന ഗീതം ഇല്ലെങ്കിൽ ആദ്യം വന്ദേമാതരം അതിന് ശേഷം ദേശീയ ഗാനം എന്ന ക്രമത്തിലാണ് ആലപിക്കേണ്ടത്.
വന്ദേമാതരത്തിൽ യഥാർത്ഥ കവിതയിലെ ആറ് ചരണങ്ങളും പൂർണ്ണമായി ആലപിക്കണമെന്നും നിർദേശമുണ്ട്. ദേശീയഗീതത്തിൻ്റെ ഔദ്യോഗിക ആലാപന സമയം 3മിനിറ്റും 10 സെക്കൻ്റുമാണ്. ദേശിയ ഗാനം അലപിക്കുമ്പോൾ അതിന്റെ വരികളും ചിഹ്നങ്ങളും അടക്കം ശ്രദ്ധിച്ച് തന്നെ ആലപിക്കണമെന്നും നിർദേശമുണ്ട്. സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മാർഗനിർദേശം അയച്ചു. സംസ്ഥാനങ്ങൾ അവർക്ക് കീഴിലുള്ള കേന്ദ്രങ്ങൾക്ക് ഇത് സംബന്ധിച്ച നിർദേശങ്ങൽ നൽകണമെന്നും അഭ്യന്തര മന്ത്രാലയം അിയിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top