കണ്ണൂരിൽ പോർട്ടർ എന്ന വ്യാജേനെയെത്തി ട്രെയിൻ യാത്രികയുടെ ട്രോളി ബാഗ് കവർന്ന പ്രതി അറസ്റ്റിൽ

കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ പോർട്ടർ എന്ന വ്യാജേനെയെത്തി ട്രെയിൻ യാത്രികയുടെ ട്രോളി ബാഗ് കവർന്ന പ്രതിയെ പോലീസ് പിടികൂടി. മണിക്കടവ് സ്വദേശി ഷിജോ തോമസിനെയാണ് കണ്ണൂർ ആർ.പി.എഫും (RPF) റെയിൽവേ പോലീസും (GRP) ചേർന്ന് അറസ്റ്റ് ചെയ്തത്.

ട്രോളി ബാഗുമായി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് കടന്നുകളഞ്ഞ പ്രതിയെ റെയിൽവേ സ്റ്റേഷന് സമീപത്തുള്ള വിജനമായ ഒരു കെട്ടിടത്തിൽ നിന്നാണ് പോലീസ് സംഘം വലയിലാക്കിയത്.

ആർ.പി.എഫ് ഇൻസ്പെക്ടർ ജെ. വർഗീസ്, ജി.ആർ.പി എസ്.എച്ച്.ഓ പി.കെ സന്തോഷ്, ആർ.പി.എഫ് എ.എസ്.ഐ സഞ്ജയ്, ജി.ആർ.പി ഇന്റലിജൻസിലെ എൻ.പി ജിതിൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top