പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിക്ക് മുന്നിൽ ജനകീയ പ്രതിഷേധം; രണ്ട് വയസുകാരന്റെ മരണത്തിൽ അനാസ്ഥയെന്ന് ആരോപണം

പയ്യന്നൂർ: അനസ്തേഷ്യ പിഴവ് മൂലം ചികിത്സയിലിരുന്ന രണ്ട് വയസുകാരൻ മരണപ്പെട്ടതിനെ തുടർന്ന് പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിക്ക് മുന്നിൽ വ്യാപക ജനകീയ പ്രതിഷേധം. കുട്ടിയ്ക്ക് അനസ്തേഷ്യ നൽകിയതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആരോപണം.
കുട്ടിയുടെ മൃതദേഹവുമായി ബന്ധുക്കളും വലിയൊരു ജനക്കൂട്ടവും ആശുപത്രിക്ക് മുന്നിൽ തടിച്ചുകൂടി പ്രതിഷേധിക്കുകyയായിരുന്നു .
ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ചികിത്സാ പിഴവാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആരോപണം. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാവുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top