കാറിൽ കടത്തിയ എം.ഡി.എം.എയും 19,360 രൂപയുമായി ചർളടുക്കം, ചട്ടഞ്ചാൽ സ്വദേശികൾ അറസ്റ്റിൽ; പൊലീസിനെ കയ്യേറ്റം ചെയ്തതതായും പരാതി
കാസർകോട്: കാറിൽ കടത്തുകയായിരുന്ന എം.ഡി.എം.എയും ഇ സിഗരറ്റും പാൻ മസാലയും 19,360 രൂപയുമായി രണ്ടു പേർ അറസ്റ്റിൽ. നെക്രാജെ, ചർളടുക്കം, റിഫ മൻസിലിലെ അബൂബക്കർ സിദ്ദിഖ് (38), ചട്ടഞ്ചാൽ, കുന്നാ റയിലെ പി.ഹാരിസ്(42) എന്നിവരെയാണ് മഞ്ചേശ്വരം പൊലീസ് ഇൻസ്പെക്ടർ പി.കെ.ജിജീഷ്, എസ്.ഐമാരായ കെ.ആർ.ഉമേശ്, വൈഷ്ണവ് രാമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്‌തത്. ചൊവ്വാഴ്‌ച വൈകുന്നേരം 6.30 മണിക്ക് തലപ്പാടിയിലാണ് സംഭവം. തലപ്പാടിയിൽ വാഹന പരിശോധന നടത്തുകയായിരുന്നു പൊലീസ് സംഘം. ഈ സമയത്ത് എത്തിയ കാർ തടഞ്ഞു നിർത്തി […]









