കേന്ദ്രീയവിദ്യാലയം അധ്യാപിക താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ

പയ്യന്നൂർ: പയ്യന്നൂർ പി.എം. ശ്രീ കേന്ദ്രീയ വിദ്യാലയയിലെ പ്രൈമറി അദ്ധ്യാപികയെ ക്വാർട്ടേഴ്‌സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
ഉത്തർപ്രദേശ്, മുസഫർനഗർ മെഹ്‌ലാക്കിയിലെ ലോകേഷ്‌കുമാറിൻ്റെ മകൾ സുരഭി പാൽ (29) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഒൻപതിന് കുഞ്ഞിമംഗലം, എടാട്ടെ ക്വാർട്ടേഴ്‌സിലെ മുറിയിലെ ഫാനിൽ ഷാളിൽ കെട്ടിത്തൂങ്ങിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.
2023 ഡിസംബർ-13 നാണ് സുരഭിപാൽ പയ്യന്നൂരിലെ കേന്ദ്രീയവിദ്യാലയിൽ അധ്യാപികയായി ചേർന്നത്. ആത്മഹത്യയുടെ കാരണം അറിവായിട്ടില്ല. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. കേന്ദ്രീയ വിദ്യാലയ പ്രിൻസിപ്പാൾ പാലക്കാട് കടമ്പൂരിലെ വെമ്മരത്തിൽ വീട്ടിൽ കെ.രാജേന്ദ്രൻ്റെ പരാതിയിൽ പയ്യന്നൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top