അർജന്റീനയുടെ കുപ്പായത്തിൽ അവസാന മൽസരത്തിന് മെസ്സി; എതിരാളി ബെനിൻ

ഫുട്ബോൾ ആരാധകരെ സങ്കടത്തിലാഴ്ത്തിയ വിരമിക്കൽ പ്രഖ്യാപനത്തിന് ആഴ്ചകൾക്കിപ്പുറം അർജന്റീനയുടെ ജഴ്സിയണിഞ്ഞ് അവസാന മൽസരത്തിന് ലയണൽ മെസി തയാറെടുക്കുന്നു. ഒക്ടോബർ ആറിനാകും ആകാശ നീലയും വെള്ളയും ജഴ്സി മെസി അവസാനമായി അണിയുക. ആഫ്രിക്കൻ ടീമായ ബെനിനെതിരെ അർജൻ്റീനയിൽ വച്ചാകും സൗഹൃദ മൽസരം നടക്കുകയെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു. Also Read: ‘ഞാൻ എന്നെ
പൂർണമായി സമർപ്പിച്ചു; ഇനി നൽകാൻ ഒന്നുമില്ല’; വിരമിക്കൽ പ്രഖ്യാപിച്ച് മെസ്സി
‘നാഷനൽ ടീം കോച്ചായ ലയണൽ സ്‌കലോണിയുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനും ദേശീയ ടീമിന്റെ ഐക്കണും ഞങ്ങളുടെ ക്യാപ്റ്റനുമായ ലയണൽ മെസിക്ക് അർഹമായ യാത്രയയപ്പ് നൽകാൻ ഒക്ടോബർ ആറിന് നിശ്ചയിച്ചിരിക്കുന്നു’ എന്നാണ് എഎഫ്എയുടെ പ്രസ്താവന. നാലു വർഷം മുൻപ് കപ്പ് നേടിയ ടീമിലംഗമായ എല്ലാവരെയും അവരുടെ കുടുംബാംഗങ്ങളെയും ചടങ്ങിൽ പ്രത്യേക അതിഥികളായി ക്ഷണിച്ചിട്ടുമുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top