സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം ഇ എൻ മോഹൻദാസ് അന്തരിച്ചു

മലപ്പുറം: സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം ഇ എൻ മോഹൻദാസ് (74) അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിന് കൈമാറും. രണ്ട് തവണ സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്നു ഇ എൻ മോഹൻദാസ്. ദേശാഭിമാനി മലപ്പുറം യൂണിറ്റ് മാനേജരായും പ്രവർത്തിച്ചിട്ടുണ്ട്. മലപ്പുറം ഇഎംഎസ് പഠന ഗവേഷണ കേന്ദ്രം സെക്രട്ടറിയാണ്.
1957 സെപ്റ്റംബർ പതിനഞ്ചിന് ഇന്ത്യനൂർ എടയാട്ട് നെടുമ്പുറം പരേതനായ വേലുനായരുടെയും പാറുക്കുട്ടിയമ്മയുടെയും മകനായായിരുന്നു ജനനം. വിദ്യാർത്ഥി-യുവജന പ്രസ്ഥാനങ്ങളിലൂടെയാണ് പൊതുരംഗത്തേയ്ക്ക് എത്തിയത്. എസ്എഫ്ഐ ജില്ലാ ജോയിൻ്റ് സെക്രട്ടറിയായും ഏറനാട് താലൂക്ക് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. കെഎസ്വൈഎഫ് ജില്ലാ പ്രസിഡന്റും ഡിവഫ്ഐ പ്രഥമ ജില്ലാ പ്രസിഡന്റുമായി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top