കൊട്ടാരക്കരയിൽ പൊതുസ്ഥലത്ത് നഗ്നതാ പ്രദർശനം; ആളെ കയ്യോടെ പൊക്കി ചോദ്യം ചെയ്‌ത്‌ പെൺകുട്ടി

കൊല്ലം: കൊട്ടാരക്കരയിൽ പൊതുസ്ഥലത്ത് നഗ്നതാ പ്രദർശനം നടത്തിയെ ആളെ കയ്യോടെ പൊക്കി ചോദ്യം ചെയ്‌ത്‌ പെൺകുട്ടി. സംഭവത്തിൽ പുനലൂർ സ്വദേശി ശിവപ്രസാദിനെതിരെ കൊട്ടാരക്കര പൊലീസ് കേസെടുത്തു.സ്ത്രീകളെ പിന്നാലെ നടന്ന് ശല്യം ചെയ്‌തതിനെതിരെയുള്ള വകുപ്പ് ചുമത്തിയാണ് കേസ്. ശിവകുമാറിനെ പെൺകുട്ടി ചോദ്യം ചെയ്യുന്നതിൻ്റെ ദൃശ്യങ്ങൾ ലഭിച്ചു. കോളേജ് പരിസരത്തുവെച്ചാണ് ഇയാൾ നഗ്നതാ പ്രദർശനം നടത്തിയത്. മൂത്രമൊഴിക്കാൻ തോന്നിയപ്പോൾ വന്നതാണെന്നും വീഡിയോ പുറത്തുവിട്ടാൽ ജീവനൊടുക്കുമെന്നുമാണ് പ്രതി വീഡിയോയിൽ പറയുന്നത്.

കൊട്ടാരക്കരയിൽ പൊതുസ്ഥലത്ത് നഗ്നതാ പ്രദർശനം; ആളെ കയ്യോടെ പൊക്കി ചോദ്യം ചെയ്‌ത്‌ പെൺകുട്ടി Read More »

സിനിമയിൽ ബാലതാരമായി തിളങ്ങിയ ഹരിമുരളി വീട്ടിൽ മരിച്ച നിലയിൽ

കൊച്ചി: സിനിമയിൽ ബാലതാരമായി തിളങ്ങിയ ഹരിമുരളിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂരിലെ വീട്ടിലായിരുന്നു മരിച്ച നിലയിൽ കണ്ടെത്തിയത്. രസികൻ, അണ്ണൻ തമ്പി, മാടമ്പി തുടങ്ങിയ അമ്പതോളം സിനിമകളിൽ ബാലതാരമായി അഭിനയിച്ചു. വിഎഫ്എക്സ് ആർട്ടിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

സിനിമയിൽ ബാലതാരമായി തിളങ്ങിയ ഹരിമുരളി വീട്ടിൽ മരിച്ച നിലയിൽ Read More »

മലപ്പുറത്ത് കാണാതായ 19കാരൻ്റെ മൃതദേഹം തിരുവനന്തപുരത്ത് കത്തിക്കരിഞ്ഞ നിലയിൽ ; അന്വേഷണം തുടങ്ങി പൊലീസ്

കുരുവമ്പലത്തുനിന്ന് ചൊവ്വാഴ്‌ച രാവിലെ കാണാതായ വിദ്യാർഥിയുടെ മൃതദേഹം തിരുവനന്തപുരത്ത് കത്തിക്കരിഞ്ഞ നിലയിൽ. കുരുവമ്പലം പൊട്ടിപ്പാറ ഹൗസിലെ ബഷീറിൻ്റെ മകൻ മുഹമ്മദ് സിനാനെയാണ് (19) തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷൻ പരിധിയിലെ റസിഡൻഷ്യൽ ഏരിയയിലെ വിജനമായ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടത്. ചൊവ്വാഴ്‌ച മലപ്പുറത്തെ മഅദിൻ കോളജിലേക്ക് പോയ സിനാനെ പിന്നീട് കാണാതായതായി പിതാവ് കൊളത്തൂർ പൊലീസിൽ പരാതിപ്പെട്ടിരുന്നു. അന്വേഷണം പുരോഗമിക്കവെയാണ് തിരുവനന്തപുരത്ത് മരിച്ചതായി കൊളത്തൂർ പൊലീസിന് വിവരം ലഭിക്കുന്നത്. തിരുവനന്തപുരത്ത് സി.സി.ടി.വി കേന്ദ്രീകരിച്ച അന്വേഷണത്തിൽ കുപ്പിയിൽ പെട്രോൾ

മലപ്പുറത്ത് കാണാതായ 19കാരൻ്റെ മൃതദേഹം തിരുവനന്തപുരത്ത് കത്തിക്കരിഞ്ഞ നിലയിൽ ; അന്വേഷണം തുടങ്ങി പൊലീസ് Read More »

കാസർഗോഡ് ജില്ലാ റഗ്ബി അസോസിയേഷൻ മിനി സബ് ജൂനിയർ റഗ്ബി ചാമ്പ്യൻഷിപ്പ് നടത്തി.

നീലേശ്വരം: ജില്ലാ റഗ്ബി അസോസിയേഷന്റെ നേത്യത്വത്തിൽ കടിഞ്ഞിമൂല ഗവൺമെന്റ് എൽ.പി.സ്കൂൾ ഗ്രൗണ്ടിൽ മിനി. സബ് ജൂനിയർ റഗ്ബി മൽസരം സംഘടിപ്പിച്ചു. ജില്ലാ ചാമ്പ്യൻഷിപ്പ് ജില്ലാ സ്പോർട്സ് കൗൺസിൽ മെമ്പറും ദേശീയ നീന്തൽ താരവും ആയ എംടി പി അഷ്റഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ റഗ്ബി വൈസ് പ്രസിഡണ്ട് വിശ്വാസ് പള്ളിക്കര അധ്യക്ഷയായി. നെഹ്റു കോളേജ് കായിക വിഭാഗം മേധാവി എം കെ സുധീഷ് മുഖ്യാതിഥിയായി. നഗരസഭ കൗൺസിലർ വിവി ജാനു . പി.ടി.എ പ്രസിഡണ്ട് വിനയരാജ് എന്നീ

കാസർഗോഡ് ജില്ലാ റഗ്ബി അസോസിയേഷൻ മിനി സബ് ജൂനിയർ റഗ്ബി ചാമ്പ്യൻഷിപ്പ് നടത്തി. Read More »

‘എണ്ണവില ഇനി ഉയരും’, ഒരു കപ്പൽ പോലും ഹോർമുസ് കടലിടുക്കിലൂടെ കടത്തി വിടില്ലെന്ന് ഇറാൻ

ടെഹ്റാൻ: ഇറാൻ- അമേരിക്ക ഇസ്രായേൽ യുദ്ധം കൂടുതൽ കലുഷിതമാകുന്നതിനിടെ അന്താരാഷ്ട്ര വിപണിയിൽ അതിരൂക്ഷമായ രീതിയിൽ എണ്ണ വിലവർധന ഉണ്ടാകുമെന്ന് ഇറാൻ. ഹോർമുസ് കടലിടുക്കിലൂടെ എണ്ണ കപ്പലുകൾ കടത്തിവിടില്ലെന്ന് ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് വ്യക്തമാക്കി. അമേരിക്ക, ഇസ്രായേൽ അവരുടെ സഖ്യകക്ഷി രാജ്യങ്ങളുമായി ബന്ധമുള്ള കപ്പലുകൾ തങ്ങൾ ലക്ഷ്യം വെക്കുമെന്നും ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് വക്താവ് വ്യക്തമാക്കി.മേഖലയിലെ അസ്ഥിരതയ്ക്ക് കാരണം അമേരിക്കയും ഇസ്രയേലുമാണെന്നും എണ്ണവില ബാരലിന് 200 ഡോളർ വരെ ഉയർന്നേക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. എണ്ണവില കൃത്രിമമായി കുറയ്ക്കാൻ

‘എണ്ണവില ഇനി ഉയരും’, ഒരു കപ്പൽ പോലും ഹോർമുസ് കടലിടുക്കിലൂടെ കടത്തി വിടില്ലെന്ന് ഇറാൻ Read More »

ജയിൽ വകുപ്പിൻ്റെ ഫുഡ് കൗണ്ടറുകളിൽ പ്രതിസന്ധി, വിഭവങ്ങളിൽ ചിലത് ഒഴിവാക്കി

തിരുവനന്തപുരം: പാചകവാതക പ്രതിസന്ധി സംസ്ഥാനത്തെ ജയിലുകളെയും ബാധിച്ചുതുടങ്ങി. പൂജപ്പുര സെൻട്രൽ ജയിൽ അടക്കം സംസ്ഥാനത്തെ വിവിധ ജയിലുകളെയാണ് പ്രതിസന്ധി ബാധിച്ചുതുടങ്ങിയത്. ഇതോടെ തടവുകാർ ഉണ്ടാക്കി പുറത്തുവിൽക്കുന്ന ഭക്ഷണങ്ങളിൽ ചിലത് ഒഴിവാക്കാനുള്ള തീരുമാനമെടുക്കാൻ ജയിൽ അധികൃതർ നിർബന്ധിതരായിരിക്കുകയാണ്. ഇതോടെ ജയിൽ വകുപ്പിൻ്റെ ഫുഡ് കൗണ്ടറുകളിൽ ലഭിക്കുന്ന ഭക്ഷണത്തിൽ കുറവ് വന്നുതുടങ്ങും. ഏജൻസികൾ പാചകവാത സിലിണ്ടറുകൾ കുറച്ചതോടെയാണ് ഭക്ഷണം ഉണ്ടാക്കിനൽകുന്നത് കുറയ്ക്കാൻ ജയിൽ അധികൃതർ തീരുമാനിച്ചത്. ഇതോടെ പുറത്തുവിൽക്കുന്ന ഭക്ഷണം ചപ്പാത്തിയും കറികളും മാത്രമായി ജയിൽ അധികൃതർ പരിമിതപ്പെടുത്തി. ഇനിയും

ജയിൽ വകുപ്പിൻ്റെ ഫുഡ് കൗണ്ടറുകളിൽ പ്രതിസന്ധി, വിഭവങ്ങളിൽ ചിലത് ഒഴിവാക്കി Read More »

ശസ്ത്രക്രിയ ചെയ്യണമെങ്കിൽ ‘മരിച്ചാലും കുഴപ്പമില്ലെ’ന്ന സമ്മതപത്രം ആവശ്യപ്പെട്ട് മെഡിക്കൽ കോളജ് ഒപിയിൽ നോട്ടിസ്

കോന്നി: ശസ്ത്രക്രിയ ചെയ്യണമെങ്കിൽ ‘ആശുപത്രിയിലെ പോരായ്മ‌കൾ അറിഞ്ഞുകൊണ്ട് മരിച്ചാലും കുഴപ്പമില്ലെ’ന്ന സമ്മതപത്രം നൽകണമെന്ന് കോന്നി മെഡിക്കൽ കോളജിലെ പൊതു ശസ്ത്രക്രിയ വിഭാഗത്തിലെ ഒപിയിൽ നോട്ടിസ്. പിന്നിൽ വകുപ്പ് മേധാവിയാണെന്ന് ആരോപണം. മെഡിക്കൽ കോളജിലെ അപര്യാപ്‌തതകൾ ഓരോന്നും എണ്ണിപ്പറഞ്ഞ് പട്ടികയാക്കിയാണ് സമ്മതപത്രമെന്ന രീതിയിൽ ഒപിക്കു സമീപം നോട്ടിസ് പ്രദർശിപ്പിച്ചത്. വിവാദമായതോടെ സുരക്ഷാ ജീവനക്കാരെ ഉപയോഗിച്ച് നോട്ടിസ് നീക്കി. പൊതുശസ്ത്രക്രിയാ വിഭാഗം വകുപ്പ് മേധാവി ഡോ.ശിവപ്രസാദിനോട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ വിശദീകരണം തേടിയെന്ന് സൂപ്രണ്ട് ഡോ.എ.ഷാജി പറഞ്ഞു. വിജിലൻസ് റിപ്പോർട്ടിന്റെ

ശസ്ത്രക്രിയ ചെയ്യണമെങ്കിൽ ‘മരിച്ചാലും കുഴപ്പമില്ലെ’ന്ന സമ്മതപത്രം ആവശ്യപ്പെട്ട് മെഡിക്കൽ കോളജ് ഒപിയിൽ നോട്ടിസ് Read More »

കൊച്ചിയിൽ രാസലഹരിയുമായി ഫുഡ് വ്ളോഗറും സുഹൃത്തും പിടിയിൽ

കൊച്ചി: കഞ്ചാവും എംഡിഎംഎയുമായി ഫുഡ് വ്ളോഗറും സുഹൃത്തും പിടിയിൽ. എക്സൈസ് സംഘമാണ് കൊച്ചിയിൽ വച്ച് ഇരുവരെയും പിടികൂടിയത്. ഫുഡ് വ്ളോഗറും മോഡലുമായ തൃശ്ശൂർ സ്വദേശി മുഹമ്മദ് ആദിൽ, സുഹൃത്ത് മലപ്പുറം പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് ഷാമിൽ എന്നിവരാണ് പിടിയിലായത്.7.87 ഗ്രാം എംഡിഎംഎയും അഞ്ച് ഗ്രാം കഞ്ചാവുമാണ് ഇവരുടെ കയ്യിൽ നിന്ന് പിടികൂടിയതെന്ന് എക്സൈസ് സംഘം അറിയിച്ചു. ഫുഡി ഷെഫ് എന്ന സാമൂഹ്യ മാധ്യമ അക്കൗണ്ടിലൂടെ നിരവധി ഫുഡ് വ്ളോഗുകൾ ചെയ്‌തിരുന്ന വ്യക്തിയാണ് മുഹമ്മദ് ആദിൽ. കഴിഞ്ഞ ദിവസങ്ങളിൽ

കൊച്ചിയിൽ രാസലഹരിയുമായി ഫുഡ് വ്ളോഗറും സുഹൃത്തും പിടിയിൽ Read More »

മുഖ്യമന്ത്രിയുടെ പടം ഉപയോഗിച്ച് സൈബർ തട്ടിപ്പ് ; ലിങ്ക് തുറക്കരുതെന്ന മുന്നറിയിപ്പുമായി പൊലീസ്

മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വ്യാജ പരസ്യങ്ങൾ നൽകി പുതിയ രീതിയിലുള്ള സാമ്പത്തിക നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ജാഗ്രതവേണമെന്നും സംസ്ഥാന പൊലീസ് അറിയിച്ചു. ഫെയ്‌സ്ബുക്കിൽ മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് വ്യാജ പരസ്യങ്ങൾ പ്രചരിപ്പിച്ച് “നിങ്ങളുടെ ഫോണിൽ ഫോൺപേ ആപ്പ് ഉണ്ടെങ്കിൽ എളുപ്പത്തിൽ 12000 സമ്പാദിക്കാം” എന്ന തരത്തിലുള്ള സന്ദേശം നൽകി കൊണ്ടാണ് ഈ തട്ടിപ്പിന് തുടക്കം. മുഖ്യമന്ത്രിയുടെ ചിത്രം വ്യാജമായി ഉപയോഗിച്ച് വരുന്നതിനാൽ പരസ്യത്തിൽ കൂടുതൽ വിശ്വാസ്യത തോന്നി തട്ടിപ്പ് തിരിച്ചറിയാതെ ബട്ടണിൽ ക്ലിക്ക് ചെയ്യുന്നതോടെ

മുഖ്യമന്ത്രിയുടെ പടം ഉപയോഗിച്ച് സൈബർ തട്ടിപ്പ് ; ലിങ്ക് തുറക്കരുതെന്ന മുന്നറിയിപ്പുമായി പൊലീസ് Read More »

കണ്ണൂരിൽ കാറിടിച്ച് സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു ; അപകടം റോഡ് മുറിച്ചു കടക്കവെ

കണ്ണൂർ: ചാലോട് മൂലക്കരിയിൽ വാഹനമിടിച്ച് സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു. മുട്ടന്നൂർ സ്വദേശി പി സുകുമാരൻ (59)ണ് മരിച്ചത്. സംസ്കാരം ഉച്ചയ്ക്ക് 1.30 ന് പൊറോറ നിദ്രാലയത്തിൽ. മൂലക്കരിയിലെ സ്വകാര്യ വീട്ടിൽ സെക്യൂരിറ്റി ജീവനക്കാരനാണ്. റോഡ് മുറിച്ചു കടക്കുന്നതിനിടെ കണ്ണൂർ ഭാഗത്തുനിന്ന് വന്ന കാറിടിച്ച് ചൊവ്വാഴ്‌ച സന്ധ്യയ്ക്കായിരുന്നു അപകടം. മാതാവ്: പിലാക്കാൽ ജാനകി. പിതാവ്: പരേതനായ നാരായണൻ.ഭാര്യ: ഷൈല (കുറ്റ്യാട്ടൂർ, കൂടാളി പഞ്ചായത്ത് ഹരിത കർമ സേനാംഗം). മക്കൾ: അഞ്ജു, സുജിന. മരുമക്കൾ: ശരത് (ഉളിക്കൽ), ജോജു (മുട്ടന്നൂർ).

കണ്ണൂരിൽ കാറിടിച്ച് സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു ; അപകടം റോഡ് മുറിച്ചു കടക്കവെ Read More »

Scroll to Top