എന്നാലുമെൻ്റെ പൊന്നേ! സംസ്ഥാനത്ത് വീണ്ടും സ്വർണ വിലയിൽ ഇടിവ്; എത്തിയത് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിനരികിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഇന്നേക്ക് ഗ്രാമിന് 90 രൂപയും, പവന് പവന് 720 രൂപയുമാണ് വിലയിടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 14, 780 രൂപയാണ് വില വരുന്നത്. 1 പവൻ സ്വർണത്തിന് 1,18, 240 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 1,18,960 രൂപയായിരുന്നു വില. ജനുവരിയിൽ രേഖപ്പെടുത്തിയ സർവകാല റെക്കോർഡായ പവന് 1,31,160 രൂപ എന്ന നിരക്കിൽ നിന്നും സ്വർണവില […]

എന്നാലുമെൻ്റെ പൊന്നേ! സംസ്ഥാനത്ത് വീണ്ടും സ്വർണ വിലയിൽ ഇടിവ്; എത്തിയത് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിനരികിൽ Read More »

ജോലി സമ്മർദ്ദം ആർടിഒ ജീവനക്കാരി ജലസംഭരണിയിൽ ചാടി മരിച്ചതായി സംശയം

തിരുവനന്തപുരം: തിരുവനന്തപുരം ആർടിഒ ഓഫീസ് ജീവനക്കാരി നേമത്തെ ശരണ്യ ( 32 ) നെയ്യാർ ജലസംഭരണിയിൽ ചാടി മരിച്ചതായി സംശയം. ഇവരുടെ സ്‌കൂട്ടറും, മൊബൈൽ ഫോണും, പേഴ്‌സും, ചെരിപ്പും ഡാമിന് അടുത്തുനിന്ന് കണ്ടെത്തി. നെയ്യാർ ഡാം പോലീസും ഫയർഫോഴ്‌സും റിസർവ്വറിൽ തിരച്ചിൽ തുടരുകയാണ്. ഓഫീസിലെ ജോലി സമ്മർദ്ദത്തെ തുടർന്ന് ഇവർ നേരത്തെ സ്ഥലംമാറ്റത്തിന് അപേക്ഷിച്ചിരുന്നതായി പറയുന്നു .എന്നാൽ ഇപ്പോൾ മാറ്റം അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചതായും അത് ശരണ്യയെ കടുത്ത മാനസിക സംഘർഷത്തിനിടയാക്കിയിരുന്നതായും ഭർത്താവ് സിരീഷ് പറയുന്നു .താൻ

ജോലി സമ്മർദ്ദം ആർടിഒ ജീവനക്കാരി ജലസംഭരണിയിൽ ചാടി മരിച്ചതായി സംശയം Read More »

വാമനപുരത്തെ ഒരു വയസ്സുകാരിയുടെ മരണം കൊലപാതകം; കുഞ്ഞിന് അസുഖമുണ്ടെന്ന് അമ്മ അശ്വതി വിശ്വസിച്ചിരുന്നു

തിരുവനന്തപുരം: വാമനപുരത്തെ ഒരു വയസ്സുകാരിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. കുഞ്ഞിന് അസുഖമുണ്ടെന്ന് അമ്മ അശ്വതി വിശ്വസിച്ചിരുന്നു. അശ്വതി മാനസിക പ്രശ്‌നങ്ങൾ നേരിടുന്നതായാണ് പൊലീസ് പറയുന്നത്. കൊലപാതകശേഷം അശ്വതി ആത്മഹത്യയ്ക്ക് ശ്രമിച്ചതായും വിവരമുണ്ട്. അശ്വതിക്ക് ആത്മഹത്യ പ്രവണത ഉണ്ടെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ഒരു വയസ്സുകാരിയെ അശ്വതിയുടെ വീട്ടിൽ അനക്കമറ്റ നിലയിൽ കണ്ടത്. അശ്വതിയുടെ മാതാവ് തൊഴിലുറപ്പ് ജോലി കഴിഞ്ഞെത്തിയപ്പോൾ കുഞ്ഞിനെ തറയിൽ പായയിൽ കിടക്കുന്ന നിലയിൽ കണ്ടത്. കുട്ടി ഉറങ്ങുകയാണെന്നായിരുന്നു ഇവർ ആദ്യം കരുതിയത്. പിന്നീട്

വാമനപുരത്തെ ഒരു വയസ്സുകാരിയുടെ മരണം കൊലപാതകം; കുഞ്ഞിന് അസുഖമുണ്ടെന്ന് അമ്മ അശ്വതി വിശ്വസിച്ചിരുന്നു Read More »

കൂത്തുപറമ്പിൽ ഡി.ജെ ഡാൻസിനിടയിൽ ചേരിതിരിഞ്ഞ് സംഘട്ടനം ; 30ഓളം പേർക്കെതിരെ കേസ്

കൂത്തുപറമ്പിൽ ക്ഷേത്രോത്സവത്തിൻ്റെ ഭാഗമായി നടന്ന ഡി.ജെഡാൻസിനിടയിൽ സംഘർഷം. 30 ഓളം പേർക്കെതിരെ പോലീസ് കേസെടുത്തു. ഇന്ന് പുലർച്ചെ 12.30ഓടെ പുറക്കണ്ടി ക്ഷേത്രത്തിന് സമീപമാണ് സംഭവം നടന്നത്. പോലീസിനെ കണ്ടതോടെ സംഘർഷത്തിലേർപ്പെട്ടവർ ഓടിമറഞ്ഞു. തുടർന്നാണ് കണ്ടാലറിയാവുന്ന 30 പേർക്കെതിരെ കേസെടുത്തത്.

കൂത്തുപറമ്പിൽ ഡി.ജെ ഡാൻസിനിടയിൽ ചേരിതിരിഞ്ഞ് സംഘട്ടനം ; 30ഓളം പേർക്കെതിരെ കേസ് Read More »

പാചകവാതക ക്ഷാമം നേരിടാൻ മുൻഗണന ക്രമവുമായി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: പാചകവാതക ക്ഷാമം നേരിടാൻ വിതരണത്തിൽ മുൻഗണന ക്രമം നിശ്ചയിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ആശുപത്രികൾക്കും സ്കൂളുകൾക്കുമാണ് പ്രഥമ പരിഗണന. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്തിന് അനുവദിച്ച ഗാർഹികേതര ഗ്യാസ് സിലണ്ടറുകളുടെ പരിധി ഉയർത്താൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടാനും യോഗത്തിൽ തീരുമാനമായി. പാചക വാതക സിലണ്ടറുകളുടെ ഉപഭോഗം നിരീക്ഷിക്കാൻ സംസ്ഥാന അടിസ്ഥാനത്തിൽ മോണിറ്ററിംഗ് കമ്മറ്റി സജ്ജീകരിക്കും. ഗാർഹികേതര വിതരണത്തിനും മുൻഗണനാക്രമം നിശ്ചയിക്കും. കരിഞ്ചന്തയും പൂഴ്‌ത്തിവെയ്പ്പും തടയാൻ എൻഫോഴ്സസ്മെന്റ്റ് സംഘം രൂപീകരിക്കാനും ഉന്നതതലയോഗം

പാചകവാതക ക്ഷാമം നേരിടാൻ മുൻഗണന ക്രമവുമായി സംസ്ഥാന സർക്കാർ Read More »

തൃശൂർ എരുമപ്പെട്ടിയിൽ വയോധികയെ കടിച്ചുകൊന്ന നായയെ പിടികൂടി; പേവിഷബാധ ഉണ്ടോയെന്നറിയാൻ പരിശോധന, മരിച്ച കാർത്യായനിയുടെ പോസ്റ്റ്മോർട്ടം ഇന്ന്

തൃശൂർ:തൃശൂർ എരുമപ്പെട്ടിയിൽ വയോധികയെ കടിച്ചുകൊന്ന നായയെ പിടികൂടി. കടങ്ങോട് പഞ്ചായത്ത് അധികൃതർ നിയോഗിച്ച വന്യജീവി സംരക്ഷകനാണ് നായയെ പിടികൂടിയത്. പിടികൂടിയ നായക്ക് പേ വിഷബാധയുണ്ടോയെന്ന് അറിയാൻ പരിശോധന നടത്തും. നായയുടെ കടിയേറ്റ മൂന്ന് നാട്ടുകാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ച് കുത്തിവെയ്പ് നടത്തി. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് തൃശ്ശൂർ എരുമപ്പെട്ടിയിൽ കിടപ്പുരോഗിയായ വയോധികയെ തെരുവുനായ കടിച്ചുകീറി കൊന്നത്. 84 വയസുകാരിയായ കാർത്യായനിയാണ് തെരുവുനായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇവർക്കൊപ്പം മുറിയിൽ ഉണ്ടായിരുന്ന മാനസിക വെല്ലുവിളി നേരിടുന്ന മകൻ ദേവദാസനെയും നായ കടിച്ച്

തൃശൂർ എരുമപ്പെട്ടിയിൽ വയോധികയെ കടിച്ചുകൊന്ന നായയെ പിടികൂടി; പേവിഷബാധ ഉണ്ടോയെന്നറിയാൻ പരിശോധന, മരിച്ച കാർത്യായനിയുടെ പോസ്റ്റ്മോർട്ടം ഇന്ന് Read More »

പ്രധാനമന്ത്രിക്കെതിരെ അപകീർത്തി സന്ദേശം ; പയ്യന്നൂർ പൊലീസ് കേസെടുത്തു

പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീർത്തിപ്പെ ടുത്തുന്നതും നാട്ടിൽ കലഹമു ണ്ടാക്കുന്നതുമായ വാട്‌സ്ആപ്പ് സന്ദേശം പ്രചരിപ്പിച്ചതിന് പയ്യന്നൂർ പോലീസ് കേസെടുത്തു. നൊസ്റ്റാൾജിയ എന്ന ഗ്രൂപ്പിനെ തിരെയാണ് കേസ്. കുണിയൻ കേന്ദ്രീകരിച്ചുള്ള ഗ്രൂപ്പാണിത്. കഴിഞ്ഞ ഒമ്പതിനാണ് ഈ ഗ്രൂപ്പിൽ അപകീർത്തി സന്ദേശം പ്രചരിപ്പിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കോറോം നോർത്ത് പനക്കീൽ ഹൗസിൽ ബാലകൃഷ്‌ണൻ നൽകിയ പരാതിയിലാണ് കേസെടുത്തത്.

പ്രധാനമന്ത്രിക്കെതിരെ അപകീർത്തി സന്ദേശം ; പയ്യന്നൂർ പൊലീസ് കേസെടുത്തു Read More »

ഭർത്താവിനൊപ്പം ഡാമിൽ കുളിക്കാൻ പോയ യുവതി മുങ്ങി മരിച്ചനിലയിൽ

തിരുവനന്തപുരം: ഭർത്താവിനൊപ്പം ഡാമിൽ കുളിക്കാൻ പോയ യുവതി മുങ്ങി മരിച്ചനിലയിൽ. പന്ത കാഞ്ചിമൂട് നിതിൻ ഭവനിൽ നിതിൻ്റെ ഭാര്യ സിമി (24) ആണ് മരിച്ചത്. ബുധനാഴ്‌ച ഉച്ചയ്ക്ക് നെയ്യാർ ഡാമിലാണ് സംഭവം. നെയ്യാർ ഡാമിനടുത്തുള്ള വീട്ടിൽ നിന്നു നിതിനൊപ്പം കുളിക്കാൻ പോയതായിരുന്നു സിമി. ഇതിനിടെ സോപ്പ് എടുക്കാൻ മറന്നുപോയതിനാൽ നിതിൻ തിരികെ വീട്ടിലേക്ക് പോയി. മടങ്ങി വന്നപ്പോൾ സിമിയെ കാണാനില്ലായിരുന്നുവെന്ന് നിതിൻ പൊലീസിനോട് പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ നെയ്യാർ ഡാമിന് സമീപത്ത് വീണ് കിടക്കുന്ന നിലയിൽ

ഭർത്താവിനൊപ്പം ഡാമിൽ കുളിക്കാൻ പോയ യുവതി മുങ്ങി മരിച്ചനിലയിൽ Read More »

തൃശൂർ ചിമ്മിനിയിൽ കാട്ടാന ആക്രമണം; ഫോറസ്റ്റ് വാച്ചർ മരിച്ചു

തൃശൂർ: ചിമ്മിനി വനത്തിൽ കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർ മരിച്ചു. എച്ചിപ്പാറ ഉന്നതിയിലെ മലയൻ വീട്ടിൽ കുമാറാണ് (42) മരിച്ചത്. ഉൾക്കാട്ടിൽ വിറകുതോട് ഭാഗത്ത് വച്ചാണ് സംഭവം. ഇന്ന് രാവിലെ വിറകുതോട് ഭാഗത്ത് ഫയർലൈൻ ജോലിക്കിടെയാണ് കാട്ടാന ആക്രമണമുണ്ടായത്. കൂടെയുണ്ടായിരുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥനും രണ്ട് വാച്ചർമാരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

തൃശൂർ ചിമ്മിനിയിൽ കാട്ടാന ആക്രമണം; ഫോറസ്റ്റ് വാച്ചർ മരിച്ചു Read More »

കണ്ണൂരിൽ വയോധികയായ മാതാവിൻ്റെ കഴുത്തിൽ കത്തിവെച്ച് രണ്ടര പവൻ മാല കവർന്ന കേസിൽ മകൻ ഇടുക്കിയിൽ പിടിയിൽ

അടുക്കളയിലായിരുന്ന വയോധികയായ മാതാവിൻ്റെ കഴുത്തിൽ കത്തി വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി രണ്ടര പവൻ്റെ മാല പൊട്ടിച്ചു കടന്ന മകനെ ഇടുക്കിയിൽ വെച്ച് പെരിങ്ങോം പോലീസ് അറസ്റ്റ് ചെയ്തു. വെള്ളോറ എടോളിയിലെ കല്ലറക്കൽ വട്ടക്കാവുങ്കൽ ഹൗസിലെ ഡെൻസി ജോയി (45)യെയാണ് റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം പയ്യന്നൂർ ഡിവൈ.എസ്.പി. പി.എൽ ഷൈജുവിൻറെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഈ മാസം രണ്ടിന് രാവിലെ 10.30ന് എടോളിയിലെ വീട്ടിൽ വെച്ചാണ് എൽസി ജോയി (69) യുടെ

കണ്ണൂരിൽ വയോധികയായ മാതാവിൻ്റെ കഴുത്തിൽ കത്തിവെച്ച് രണ്ടര പവൻ മാല കവർന്ന കേസിൽ മകൻ ഇടുക്കിയിൽ പിടിയിൽ Read More »

Scroll to Top