പാചകവാതക സിലിണ്ടർ പ്രതിസന്ധി; ജീവനക്കാർക്ക് ‘വർക്ക് ഫ്രം ഹോം’ ഏർപ്പെടുത്തി ടെക്ക്നോ പാർക്ക്

രാജ്യത്ത് ഗ്രാമമേഖലകളിൽ എൽപിജി ഗ്യാസ് ബുക്കിങ് ഇടവേള 45 ദിവസമാക്കി ഉയർത്തിയിട്ടുണ്ട്. പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇന്ധനക്ഷാമം രൂക്ഷമായതോടെയാണ് എൽപിജി ബുക്കിങ് ഇടവേള 45 ദിവസമാക്കി ഉയർത്തിയത്. നഗര മേഖലകളിൽ എൽപിജി ബുക്കിങ് ഇടവേള 25 ദിവസമായി തന്നെ തുടരും.അതേസമയം യുഎസ്, ഇസ്രയേൽ-ഇറാൻ സംഘർഷം അയവില്ലാതെ തുടരുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ എൽപിജി പ്രതിസന്ധിക്ക് പുറമേ കുടിവെള്ള വ്യാപാരത്തിനും കനത്ത തിരിച്ചടി ഉണ്ടായതായാണ് റിപ്പോർട്ട്. ശുദ്ധമായ കുടിവെള്ളത്തിന് ഇന്ത്യയിൽ ക്ഷാമമൊന്നുമില്ലെങ്കിലും അത് നിറയ്ക്കാനുള്ള കുപ്പികളുടെ നിർമ്മാണ ചെലവ് […]

പാചകവാതക സിലിണ്ടർ പ്രതിസന്ധി; ജീവനക്കാർക്ക് ‘വർക്ക് ഫ്രം ഹോം’ ഏർപ്പെടുത്തി ടെക്ക്നോ പാർക്ക് Read More »

3 ദിവസമെടുത്തെന്ന് കലക്ടർ, പിറ്റേന്ന് ശരിയാക്കിയെന്ന് മേയർ; ആറ്റുകാൽ പൊങ്കാലയ്ക്കു ശേഷമുള്ള മാലിന്യ നീക്കം: വിവാദം ഒഴിയുന്നില്ല

തിരുവനന്തപുരം ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം 3 ദിവസമെടുത്താണ് മാലിന്യ നീക്കം പൂർത്തിയാക്കിയതെന്ന കലക്‌ടറുടെ റിപ്പോർട്ടിനെതിരെ മേയർ വി.വി.രാജേഷ്. കലക്‌ടറെ പേടിപ്പിച്ചാണ് റിപ്പോർട്ട് വാങ്ങിയതെന്നും പൊങ്കാല നടത്തിപ്പിൻ്റെ ചുമതലയുണ്ടായിരുന്ന ആർഡിഒ ആദ്യം സമർപ്പിച്ചതാണ് ശരിയായ റിപ്പോർട്ടെന്നും മേയർ പറഞ്ഞു. അതേസമയം, ഈഞ്ചയ്ക്കൽ ഉൾപ്പെടെയുള്ള സ്‌ഥലങ്ങളിൽ തള്ളിയിരിക്കുന്ന മാലിന്യം സംസ്കരിക്കുന്നതിനെ സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ കോർപറേഷൻ സെക്രട്ടറിയോട് കലക്‌ടർ ആവശ്യപ്പെട്ടു. മാലിന്യ നീക്കത്തിൽ വീഴ്‌ചയുണ്ടായെന്ന ആരോപണങ്ങൾക്ക് പിന്നാലെയാണ് മന്ത്രി വി.ശിവൻകുട്ടി ആർഡിഒയോട് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ സ്‌ഥല പരിശോധന

3 ദിവസമെടുത്തെന്ന് കലക്ടർ, പിറ്റേന്ന് ശരിയാക്കിയെന്ന് മേയർ; ആറ്റുകാൽ പൊങ്കാലയ്ക്കു ശേഷമുള്ള മാലിന്യ നീക്കം: വിവാദം ഒഴിയുന്നില്ല Read More »

ഓട്ടിസം ബാധിച്ചെന്ന് സംശയം, കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് മാതാവ്; തെളിവെടുപ്പിനിടെ ജീവനൊടുക്കാൻ ശ്രമം

വെഞ്ഞാറമൂട് വാമനപുരത്ത് ഒരു വയസ്സുള്ള കുട്ടി മരിച്ച സംഭവത്തിൽ കുഞ്ഞിനെ താൻ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് അമ്മ അശ്വതി പൊലീസിനോടു സമ്മതിച്ചു. വാമനപുരം കണിച്ചോട് വാരിയംകോണം അശ്വതി ഭവനിൽ സുഭാഷ്-അശ്വതി ദമ്പതികളുടെ മകൾ പവിത്രയാണു 12ന് കൊല്ലപ്പെട്ടത്. തുണിയുപയോഗിച്ച് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ഈ തുണി വീട്ടിൽ നിന്നു കണ്ടെടുത്തു. കസ്റ്റഡിയിലെടുത്ത അശ്വതി(35)യെ വെഞ്ഞാറമൂട് പൊലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഓട്ടിസം ബാധിച്ചെന്ന് സംശയം, കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് മാതാവ്; തെളിവെടുപ്പിനിടെ ജീവനൊടുക്കാൻ ശ്രമം Read More »

സംസ്ഥാനത്ത് വീണ്ടും അവയവദാനം; ചടയമംഗലം സ്വദേശിയുടെ ഹൃദയമുൾപ്പെടെ നാല് അവയവങ്ങൾ ദാനം ചെയ്യും

കൊല്ലം: സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം. കൊല്ലം ചടയമംഗലം സ്വദേശി ബിനുവിൻ്റെ അവയവങ്ങളാണ് ദാനം ചെയ്യുക. ഹൃദയം, കരൾ, വൃക്കകൾ, നേത്രപടലം എന്നീ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ഹൃദയം കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും. കരൾ തിരുവനന്തപുരം കെഐഎംഎസ് ആശുപത്രിയിലേക്കാണ് കൊണ്ടുപോവുക. ഒരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മറ്റൊന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും കൊണ്ടുപോകും. നാളെ രാവിലെ റോഡ് മാർഗമാണ് ഹൃദയം കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോവുക. മാർച്ച് പത്തിന് വാഹനാപകടത്തിലാണ് ബിനു മരിച്ചത്. ബിനു

സംസ്ഥാനത്ത് വീണ്ടും അവയവദാനം; ചടയമംഗലം സ്വദേശിയുടെ ഹൃദയമുൾപ്പെടെ നാല് അവയവങ്ങൾ ദാനം ചെയ്യും Read More »

തന്ത്രിയുടെ ജാമ്യം റദ്ദാക്കണം, തെളിവില്ലെന്ന പരാമർശം റദ്ദ് ചെയ്യണം; ഹൈക്കോടതിയിൽ SIT

കൊച്ചി: ശബരിമല സ്വർണക്കൊള്ളയിലെ പ്രതിയായ തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ അപ്പീൽ നൽകി. തന്ത്രിക്കെതിരെ തെളിവില്ലെന്ന പരാമർശം റദ്ദാക്കണമെന്നും കണ്ഠരര് രാജീവരർക്ക് എതിരായ തെളിവുകൾ എണ്ണിപ്പഞ്ഞ് എസ്ഐടി ഹൈക്കോടതിയെ ധരിപ്പിച്ചു.കേസിലെ ഒന്നാംപ്രതിയായ ഉണ്ണികൃഷ്‌ണൻ പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമുണ്ട്. പോറ്റിയും തന്ത്രിയും തമ്മിലുള്ള ശബ്‌ദ സന്ദേശങ്ങൾ ഇതിന് തെളിവായി കണ്ടെത്തിയിട്ടുണ്ട്. ദ്വാരപാലക പാളികൾ സ്വർണ്ണം പൂശിയതാണ് എന്ന് തന്ത്രിക്ക് അറിയാമായിരുന്നു. എന്നാൽ ഇത് അറിഞ്ഞുകൊണ്ട് തന്നെ ചെമ്പെന്ന് എഴുതിയ

തന്ത്രിയുടെ ജാമ്യം റദ്ദാക്കണം, തെളിവില്ലെന്ന പരാമർശം റദ്ദ് ചെയ്യണം; ഹൈക്കോടതിയിൽ SIT Read More »

ചാക്കുമായി വന്നു ഗ്യാസുമായി പോയി; തിരുവനന്തപുരത്ത് ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ മോഷണം

തിരുവനന്തപുരം: എൽപിജി ക്ഷാമത്തിനിടെ തിരുവനന്തപുരം ചാലയിൽ ഗ്യാസ് മോഷണം. ആര്യശാലയിലെ വി എസ് ഹോട്ടലിൽ ഇന്ന് പുലർച്ചെ ആയിരുന്നു കവർച്ച. മോഷണത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിൽ പോർട്ട് പൊലീസിന് പരാതി നൽകിയിട്ടുണ്ട്.വെള്ള നിറത്തിലുള്ള ചാക്കുമായി എത്തിയ മോഷ്‌ടാവ്‌ ഹോട്ടലിലെത്തി ആദ്യം ഫ്യൂസ് ഊരി. ശേഷം ചാക്കുകൊണ്ട് തലമറച്ച് കയ്യിലുണ്ടായിരുന്ന ടോർച്ചുമായി ഹോട്ടലിനകമെല്ലാം പരിശോധിച്ചു. പിന്നാലെ അടുക്കളയിൽ കയറി ഗ്യാസ് കുറ്റി എടുത്ത് കൊണ്ടുപോകുന്നതാണ് ദൃശ്യത്തിലുള്ളത്. പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ കേരളത്തിലടക്കം എൽപിജി ക്ഷാമം രൂക്ഷമായിരിക്കയാണ്.

ചാക്കുമായി വന്നു ഗ്യാസുമായി പോയി; തിരുവനന്തപുരത്ത് ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ മോഷണം Read More »

വേടന്റെ പരിപാടിക്കിടെയുണ്ടായ തിരക്കിൽ ട്രെയിൻ തട്ടി മകൻ മരിച്ചു; മനോവിഷമത്തിൽ ജീവനൊടുക്കി ദമ്പതികൾ

കാസർകോട്: ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് പൊയ്ന‌ാച്ചി പറമ്പിലാണ് സംഭവം. വേണുഗോപാൽ, ഭാര്യ സ്‌മിത എന്നിവരാണ് മരിച്ചത്. മുൻപ് ഇവരുടെ മകൻ ബേക്കലിൽ വേടൻ്റെ പരിപാടിക്കിടെ ട്രെയിൻ തട്ടി മരിച്ചിരുന്നു. മകൻ്റെ മരണത്തിന് പിന്നാലെ ഉണ്ടായ മാനസിക വിഷമമാണ് ഇവരെ ആത്മഹത്യയിലേക്ക് നയിച്ചത്. വീട്ടിൽ നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. ഡിസംബർ 29നാണ് ശിവാനന്ദ് ട്രെയിൻ തട്ടി മരിച്ചത്.ബേക്കൽ ബീച്ച് ഫെസ്‌റ്റിൽ വേടന്റെ സംഗീതപരിപാടിക്കിടെ ഉണ്ടായ തിക്കിനും തിരക്കിനും പിന്നാലെ തൊട്ടടുത്ത റെയിൽവേ

വേടന്റെ പരിപാടിക്കിടെയുണ്ടായ തിരക്കിൽ ട്രെയിൻ തട്ടി മകൻ മരിച്ചു; മനോവിഷമത്തിൽ ജീവനൊടുക്കി ദമ്പതികൾ Read More »

കാജൽ രാജുവിന് ആദരം

നീലേശ്വരം: ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷയിൽ ഉയർന്ന റാങ്ക് കരസ്ഥമാക്കിയ നീലേശ്വരം പള്ളിക്കരയിലെ കാജൽ രാജുവിനെ മുൻ എം പി. പി കരുണാകരൻ പൊന്നാടയണിച്ച് ആദരിച്ചു. കാജൽ രാജുവിൻ്റെ ഭവനത്തിലാണ് ആദര പരിപാടി സംഘടിപ്പിച്ചത്. കാസർഗോഡ് ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ. പി പ്രഭാകരൻ മാസ്റ്റർ, റഗ്ബി ജില്ലാ സെക്രട്ടറി മനോജ് പളളിക്കര, കെ അമ്പുഞ്ഞി എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.

കാജൽ രാജുവിന് ആദരം Read More »

എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന ജീപ്പ് ഡ്രൈവർ മരിച്ചു

കാസർകോട്: കൊക്കക്കോളയിൽ എലിവിഷം കലക്കി കുടിച്ച് അത്യാസന്ന നിലയിൽ ചികിത്സയിലായിരുന്ന ജീപ്പ് ഡ്രൈവർ മരിച്ചു. വെള്ളരിക്കുണ്ട്, പരപ്പയിലെ പരേതനായ മുത്തുമണിയുടെ മകൻ കുപ്പമാട സുകുമാരൻ (60) ആണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് വട്ടിപ്പുന്നയിലാണ് ഇദ്ദേഹത്തെ അവശനിലയിൽ കാണപ്പെട്ടത്. ഉടൻ പരപ്പയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും നില അതീവ ഗുരുതരമായതിനാൽ കണ്ണൂരിലെ ആശുപത്രിയിലേയ്ക്ക് മാറ്റിയെങ്കിലും രക്ഷപ്പെടുത്താനായില്ല. ദീർഘകാലം പരപ്പ- കാഞ്ഞങ്ങാട് റൂട്ടിൽ സ്വകാര്യ ബസ് ഡ്രൈവറായിരുന്നു. പിന്നീടാണ് ജീപ്പ് ഡ്രൈവറായി ജോലി തുടങ്ങിയത്. പരേതയായ

എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന ജീപ്പ് ഡ്രൈവർ മരിച്ചു Read More »

ബദിയഡുക്ക സ്വദേശിയെ ട്രയിൻ യാത്രയ്ക്കിടയിൽ തൃശൂരിൽ പുഴയിൽ വീണു കാണാതായി

കാസർകോട്/തൃശൂർ: കാസർകോട്, ബദിയഡുക്ക സ്വദേശിയെ ട്രയിൻ യാത്രയ്ക്കിടയിൽ പുഴയിൽ വീണു കാണാതായി. ബദിയഡുക്ക പെട്രോൾ പമ്പിനു സമീപത്തെ പരേതനായ രവീന്ദ്ര ഷേണായിയുടെ മകൻ അച്യുതാനന്ദ ഷേണായി (40) ആണ് തൃശൂർ, ചാലക്കുടി പുഴയിൽ വീണത്. ഇദ്ദേഹത്തെ കണ്ടെത്താൻ പൊലീസും ഫയർഫോഴ്സും തെരച്ചിൽ തുടരുന്നു. വിവരമറിഞ്ഞ് ബന്ധുക്കൾ തൃശൂരിലേയ്ക്ക് പോയിട്ടുണ്ട്. വ്യാഴാഴ്‌ച രാവിലെ 10.45 മണിയോടെയാണ് സംഭവം. തിരുവനന്തപുരത്ത് നിന്നു തൃശൂരിലേയ്ക്ക് പോവുകയായിരുന്ന വേണാട് എക്സസ്പ്രസിലെ യാത്രക്കാരനായിരുന്നു അച്യുതാനന്ദ ഷേണായി. അങ്കമാലി, കരയാം പറമ്പിലെ ഇന്ത്യൻ മൾട്ടിപ്പിൾ കോ-

ബദിയഡുക്ക സ്വദേശിയെ ട്രയിൻ യാത്രയ്ക്കിടയിൽ തൃശൂരിൽ പുഴയിൽ വീണു കാണാതായി Read More »

Scroll to Top