കാസർകോട്: കൊക്കക്കോളയിൽ എലിവിഷം കലക്കി കുടിച്ച് അത്യാസന്ന നിലയിൽ ചികിത്സയിലായിരുന്ന ജീപ്പ് ഡ്രൈവർ മരിച്ചു. വെള്ളരിക്കുണ്ട്, പരപ്പയിലെ പരേതനായ മുത്തുമണിയുടെ മകൻ കുപ്പമാട സുകുമാരൻ (60) ആണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് വട്ടിപ്പുന്നയിലാണ് ഇദ്ദേഹത്തെ അവശനിലയിൽ കാണപ്പെട്ടത്. ഉടൻ പരപ്പയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും നില അതീവ ഗുരുതരമായതിനാൽ കണ്ണൂരിലെ ആശുപത്രിയിലേയ്ക്ക് മാറ്റിയെങ്കിലും രക്ഷപ്പെടുത്താനായില്ല. ദീർഘകാലം പരപ്പ- കാഞ്ഞങ്ങാട് റൂട്ടിൽ സ്വകാര്യ ബസ് ഡ്രൈവറായിരുന്നു. പിന്നീടാണ് ജീപ്പ് ഡ്രൈവറായി ജോലി തുടങ്ങിയത്.
പരേതയായ കാഞ്ഞങ്ങാടൻ വീട്ടിൽ കല്യാണിയാണ് മാതാവ്. ഭാര്യ: ബിന്ദു. മക്കൾ: സുനന്ദ, സുകൃത്. മരുമകൻ: സിനു(കെ എസ് ആർ ടി സി ഡ്രൈവർ, ശ്രീകണ്ഠാപുരം).
സഹോദരങ്ങൾ: ബാലൻ, ചന്ദ്രൻ, രവീന്ദ്രൻ (പിക്കപ്പ് ഡ്രൈവർ), മധുവട്ടിപ്പുന്ന (ബി ജെ പി വെള്ളരിക്കുണ്ട് മണ്ഡലം വൈസ് പ്രസിഡണ്ട്), പരേതയായ യശോദ.
എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന ജീപ്പ് ഡ്രൈവർ മരിച്ചു


