അടുക്കളയിലായിരുന്ന വയോധികയായ മാതാവിൻ്റെ കഴുത്തിൽ കത്തി വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി രണ്ടര പവൻ്റെ മാല പൊട്ടിച്ചു കടന്ന മകനെ ഇടുക്കിയിൽ വെച്ച് പെരിങ്ങോം പോലീസ് അറസ്റ്റ് ചെയ്തു. വെള്ളോറ എടോളിയിലെ കല്ലറക്കൽ വട്ടക്കാവുങ്കൽ ഹൗസിലെ ഡെൻസി ജോയി (45)യെയാണ് റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം പയ്യന്നൂർ ഡിവൈ.എസ്.പി. പി.എൽ ഷൈജുവിൻറെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ഈ മാസം രണ്ടിന് രാവിലെ 10.30ന് എടോളിയിലെ വീട്ടിൽ വെച്ചാണ് എൽസി ജോയി (69) യുടെ കഴുത്തിൽ കത്തി വെച്ച് പ്രതി മാല കവർന്നത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതിയെ ഇടുക്കിയിൽ വെച്ചാണ് ഇന്നലെ രാത്രി പോലീസ് സംഘം പിടികൂടിയത്
കണ്ണൂരിൽ വയോധികയായ മാതാവിൻ്റെ കഴുത്തിൽ കത്തിവെച്ച് രണ്ടര പവൻ മാല കവർന്ന കേസിൽ മകൻ ഇടുക്കിയിൽ പിടിയിൽ


