കൊച്ചി: കഞ്ചാവും എംഡിഎംഎയുമായി ഫുഡ് വ്ളോഗറും സുഹൃത്തും പിടിയിൽ. എക്സൈസ് സംഘമാണ് കൊച്ചിയിൽ വച്ച് ഇരുവരെയും പിടികൂടിയത്. ഫുഡ് വ്ളോഗറും മോഡലുമായ തൃശ്ശൂർ സ്വദേശി മുഹമ്മദ് ആദിൽ, സുഹൃത്ത് മലപ്പുറം പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് ഷാമിൽ എന്നിവരാണ് പിടിയിലായത്.7.87 ഗ്രാം എംഡിഎംഎയും അഞ്ച് ഗ്രാം കഞ്ചാവുമാണ് ഇവരുടെ കയ്യിൽ നിന്ന് പിടികൂടിയതെന്ന് എക്സൈസ് സംഘം അറിയിച്ചു. ഫുഡി ഷെഫ് എന്ന സാമൂഹ്യ മാധ്യമ അക്കൗണ്ടിലൂടെ നിരവധി ഫുഡ് വ്ളോഗുകൾ ചെയ്തിരുന്ന വ്യക്തിയാണ് മുഹമ്മദ് ആദിൽ. കഴിഞ്ഞ ദിവസങ്ങളിൽ കൊച്ചിയിലും പരിസരങ്ങളിലും എക്സൈസ് സംഘം പരിശോധന കർശനമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി തുടരുന്ന പരിശോധനയിലാണ് ഇരുവരുടെയും ചിറ്റൂരിലെ വീട്ടിൽ നിന്നും പിടികൂടിയത്.
കൊച്ചിയിൽ രാസലഹരിയുമായി ഫുഡ് വ്ളോഗറും സുഹൃത്തും പിടിയിൽ


