നീലേശ്വരം: ജില്ലാ റഗ്ബി അസോസിയേഷന്റെ നേത്യത്വത്തിൽ കടിഞ്ഞിമൂല ഗവൺമെന്റ് എൽ.പി.സ്കൂൾ ഗ്രൗണ്ടിൽ മിനി. സബ് ജൂനിയർ റഗ്ബി മൽസരം സംഘടിപ്പിച്ചു. ജില്ലാ ചാമ്പ്യൻഷിപ്പ് ജില്ലാ സ്പോർട്സ് കൗൺസിൽ മെമ്പറും ദേശീയ നീന്തൽ താരവും ആയ എംടി പി അഷ്റഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ റഗ്ബി വൈസ് പ്രസിഡണ്ട് വിശ്വാസ് പള്ളിക്കര അധ്യക്ഷയായി. നെഹ്റു കോളേജ് കായിക വിഭാഗം മേധാവി എം കെ സുധീഷ് മുഖ്യാതിഥിയായി. നഗരസഭ കൗൺസിലർ വിവി ജാനു . പി.ടി.എ പ്രസിഡണ്ട് വിനയരാജ് എന്നീ വർ സംസാരിച്ചു. ജില്ലാ സ്പാർട്സ് കൗൺസിൽ അംഗം ടി വി കൃഷ്ണന്റെ നീരീക്ഷണത്തിലാണ് റഗ്ബി മൽസരം നടന്നത്. റഗ്ബി ജില്ലാ പ്രസിഡണ്ട് എം എം ഗംഗാധരൻ സ്വാഗതവും അജയ് മടിക്കൈ നന്ദിയും പറഞ്ഞു .അണ്ടർ 12.14 ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിലാണ് മൽസരങ്ങൾ നടന്നത്. 20 പോയിന്റുമായി കൊട്ടോടി സെന്റ് ആൻസ് സ്ക്കൂൾ ഒന്നാം സ്ഥാനവും 18 പോയിന്റ് നേടി പരപ്പ മദർ സവീന സ്കൂൾ രണ്ടാം സ്ഥാനവും 8 പോയിന്റുമായി രണ്ടു വിദ്യാലയങ്ങളായ സാഞ്ചോ സ്കൂൾ കാലിച്ചാനടുക്കവും ഉർസു ലൈൻ കാഞ്ഞിരടുക്കം മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനത്തിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് പി രഘുനാഥ് .വിജയി കൾക്കുള്ള ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു . നീലേശ്വരം മുൻസിപ്പൽ ചെയർമാൻ പി പി മുഹമ്മദ് റാഫി മുഖ്യപ്രഭാഷണം നടത്തി.മുൻ ഇന്റർനാഷണൽ വോളി ബോൾ റഫറി വി അരുണാചലം മുഖ്യാതിഥിയായി.
മനോജ് പള്ളിക്കര മൽസരങ്ങൾ നിയന്ത്രിച്ചു.
കാസർഗോഡ് ജില്ലാ റഗ്ബി അസോസിയേഷൻ മിനി സബ് ജൂനിയർ റഗ്ബി ചാമ്പ്യൻഷിപ്പ് നടത്തി.


