New Media Channel

അമൃതം പൊടിയിലെ പഞ്ചസാര: കുട്ടികളുടെ ആരോഗ്യത്തിന് ഭീഷണിയെന്ന് ബാലാവകാശ കമ്മീഷൻ

അങ്കണവാടികൾ വഴി വിതരണം ചെയ്യുന്ന അമൃതം പൊടിയിൽ പഞ്ചസാര ചേർക്കുന്നത് കുട്ടികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുവെന്ന് ബാലാവകാശ കമ്മീഷൻ. തിരുവനന്തപുരം : അങ്കണവാടികൾ വഴി വിതരണം ചെയ്യുന്ന അമൃതം പൊടിയിൽ പഞ്ചസാര ചേർക്കുന്നത് കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്നുവെന്ന് ബാലാവകാശ കമ്മീഷൻ. ഐ സി ഡി എസ് മുഖാന്തിരം നൽകുന്ന അമൃതം ന്യൂട്രി മിക്‌സിൻ്റെ നിർമ്മാണത്തിൽ പഞ്ചസാര പൂർണമായും ഒഴിവാക്കി കുറഞ്ഞ അളവിൽ ശർക്കര ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കണം. ഇതുൾപ്പെടെ ശാസ്ത്രീയ അടിസ്ഥാനത്തിൽ ഉൽപ്പന്നങ്ങളിലെ പോഷക ഘടന നിശ്ചയിക്കുന്നതിന് ഉന്നതതല […]

അമൃതം പൊടിയിലെ പഞ്ചസാര: കുട്ടികളുടെ ആരോഗ്യത്തിന് ഭീഷണിയെന്ന് ബാലാവകാശ കമ്മീഷൻ Read More »

ആർക്കിടെക്ചർ സ്കോളർഷിപ്പ് സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ

സി.ഇ.ടി പയ്യന്നൂരിലെ ആർക്കിടെക്ചർ വിഭാഗത്തിൽ രണ്ട് ഒഴിവുള്ള സ്കോളർഷിപ്പ് സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ 3 വ്യാഴാഴ്ച രാവിലെ 10ന് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. ബി.ടെക് വിഭാഗത്തിലെ വിവിധ ബ്രാഞ്ചുകളിലേക്കുള്ള ഒഴിവുള്ള സ്കോളർഷിപ്പ് സീറ്റുകളിലേക്കും അന്നേദിവസം സ്പോട്ട് അഡ്മിഷൻ നടത്തും. കമ്പ്യൂട്ടർ സയൻസ് – 3, ഡാറ്റാ സയൻസ് – 4, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് – 2, മെക്കാനിക്കൽ എൻജിനീയറിങ് – 2, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് – 3, സിവിൽ

ആർക്കിടെക്ചർ സ്കോളർഷിപ്പ് സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ Read More »

ജയിലിൽ ആത്മീയ പുസ്‌തകങ്ങൾ അനുവദിക്കണം; നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിലെ പ്രതിയുടെ ആവശ്യം അംഗീകരിച്ച് കോടതി

ഡൽഹി: ജയിലിൽ മതപരമായ പുസ്‌തകങ്ങൾ ലഭിക്കുന്നതിനായി കോടതിയുടെ അനുമതി തേടി നീറ്റ്-യുജി 2026 ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിലെ പ്രധാന പ്രതിയായ ധനഞ്ജയ് ലോഖണ്ഡെയുടെ ഹർജിയിൽ അനുകൂല വിധി. കേസിൽ സിബിഐ അറസ്റ്റ് ചെയ്‌ത പ്രതി ഡൽഹിയിലെ തിഹാർ ജയിലിലാണ് നിലവിൽ ഉള്ളത്. ധനഞ്ജയ് ലോഖണ്ഡെയ്ക്ക് ഹനുമാൻ ചാലിസയുടെയും മംഗൾ സ്തോത്രത്തിൻ്റെയും അച്ചടിച്ച പുസ്‌തകങ്ങളും മറാത്തി എഴുത്തുകാരൻ രഞ്ജിത് ദേശായി എഴുതിയ ഛത്രപതി ശിവജിയെക്കുറിച്ചുള്ള ജീവചരിത്ര നോവലായ ശ്രീമാൻ യോഗിയുടെ പകർപ്പും നൽകാൻ ജയിൽ അധികൃതരോട് കോടതി

ജയിലിൽ ആത്മീയ പുസ്‌തകങ്ങൾ അനുവദിക്കണം; നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിലെ പ്രതിയുടെ ആവശ്യം അംഗീകരിച്ച് കോടതി Read More »

എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറില്‍ ഒളിപ്പിച്ച് സ്വര്‍ണക്കടത്ത്; പൊന്നാനി സ്വദേശിയായ പിതാവ് പിടിയില്‍

കോഴിക്കോട്: 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറില്‍ ഒളിപ്പിച്ച് സ്വര്‍ണക്കടത്ത്. കരിപ്പൂരില്‍ ഒരു കോടി രൂപയുടെ സ്വര്‍ണം ഡയറക്ടറേറ്റ് ഓഫ് റെവന്യു ഇന്റലിജന്‍സ് പിടികൂടി. കുഞ്ഞിന്റെ പിതാവിന്റെ ദേഹത്ത് നിന്നും മിശ്രിത രൂപത്തില്‍ ഒളിപ്പിച്ച സ്വര്‍ണം പിടികൂടി. റാസല്‍ ഖൈമയില്‍ നിന്നു കരിപ്പൂരില്‍ എത്തിയ പൊന്നാനി സ്വദേശിയുടെയും 8 മാസം പ്രായമുള്ള കുഞ്ഞിന്റെയും ദേഹത്തുനിന്നാണു സ്വര്‍ണം കണ്ടെടുത്തത്.

എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറില്‍ ഒളിപ്പിച്ച് സ്വര്‍ണക്കടത്ത്; പൊന്നാനി സ്വദേശിയായ പിതാവ് പിടിയില്‍ Read More »

പഞ്ചസാര വ്യാപാരികളുടെ സ്റ്റോക്കിന് പരിധി നിശ്ചയിച്ച് കേന്ദ്രസര്‍ക്കാര്‍; പൂഴ്ത്തിവെപ്പ് തടയുന്നതിനാണ് നടപടി

രാജ്യത്തെ വിപണികളില്‍ പഞ്ചസാരയുടെ മതിയായ ലഭ്യത ഉറപ്പാക്കുന്നതിനായി പഞ്ചസാര വ്യാപാരികള്‍ക്ക് കൈവശം വയ്ക്കാവുന്ന സ്റ്റോക്കിന് പരിധി നിശ്ചയിച്ച് കേന്ദ്ര സര്‍ക്കാര്‍. പഞ്ചസാര പൂഴ്ത്തിവെപ്പും ഊഹക്കച്ചവടവും നിയന്ത്രിക്കുന്നതിനായാണ് നടപടി. പഞ്ചസാര വ്യാപാരികള്‍ക്ക് കൈവശം വയ്ക്കാവുന്ന സ്റ്റോക്ക് പരിധി സര്‍ക്കാര്‍ 4,000 ക്വിന്റലില്‍ നിന്ന് 2,000 ക്വിന്റലായി കുറച്ചു. പുതിയ പരിധി 2026 സെപ്റ്റംബര്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരും. പുതുക്കിയ സ്റ്റോക്ക് പരിധി 2026 നവംബര്‍ 30 വരെ തുടരുമെന്ന് ചൊവ്വാഴ്ച കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം

പഞ്ചസാര വ്യാപാരികളുടെ സ്റ്റോക്കിന് പരിധി നിശ്ചയിച്ച് കേന്ദ്രസര്‍ക്കാര്‍; പൂഴ്ത്തിവെപ്പ് തടയുന്നതിനാണ് നടപടി Read More »

ബോളിവുഡിനെ ഉലച്ച ദുരൂഹ മരണം: ദിഷ സാലിയൻ കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

മുംബൈ ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ മുൻ മാനേജരായിരുന്ന ദിഷ സാലിയൻ്റെ ദൂരുഹമരണത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ബോംബെ ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്‌ഥന് കൃത്യമായ തെളിവുകൾ ലഭിക്കുന്നതുവരെ ആരെയും പ്രതിയായി ചിത്രീകരിക്കരുതെന്നും കോടതി വ്യക്‌തമാക്കി. ദിഷ സാലിയൻ്റെ മരണത്തിൽ മുംബൈ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഗുരുതരമായ വീഴ്ചകൾ സംഭവിച്ചുവെന്ന് ആരോപിച്ച് പിതാവ് സതീഷ് സാലിയൻ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ നിർണായക ഇടപെടൽ. ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്ത് മുംബൈ ബാന്ദ്രയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ

ബോളിവുഡിനെ ഉലച്ച ദുരൂഹ മരണം: ദിഷ സാലിയൻ കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ബോംബെ ഹൈക്കോടതി Read More »

അട്ടപ്പാടി മധു വധക്കേസ്; ഒന്നാം പ്രതിയെ വെറുതെ വിട്ടതിനെതിരെ സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി

കൊച്ചി: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ട കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. ഒന്നാംപ്രതി ഹുസൈനെ വെറുതെ വിട്ടതിനെതിരെയാണ് അപ്പീൽ നൽകിയിരിക്കുന്നത്. തെളിവുകൾ കൃത്യമായി ഹൈക്കോടതി പരിഗണിച്ചില്ലെന്നാണ് സർക്കാർ ചൂണ്ടിക്കാട്ടുന്നത്. ഗുരുതര കുറ്റകൃത്യമാണ് ഹുസൈൻ നടത്തിയതെന്നും സർക്കാർ പറയുന്നു. മധു വധക്കേസിൽ ഹൈക്കോടതി മെയ് മാസം ശിക്ഷ വിധിച്ചിരുന്നു. കേസിൽ പന്ത്രണ്ട് പ്രതികൾക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷയായിരുന്നു വിധിച്ചത്. ഒരു പ്രതിക്ക് ഒരു വർഷം തടവ് ശിക്ഷയും വിധിച്ചു.

അട്ടപ്പാടി മധു വധക്കേസ്; ഒന്നാം പ്രതിയെ വെറുതെ വിട്ടതിനെതിരെ സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി Read More »

ഒടുവിൽ ‘ശാപമോക്ഷം’! തണ്ണീർമുക്കം ബണ്ട് റോഡിലെ അറ്റകുറ്റപ്പണി 3 മുതൽ

കോട്ടയം തണ്ണീർമുക്കം ബണ്ട് റോഡിലെ അറ്റകുറ്റപ്പണികൾ 3 മുതൽ ആരംഭിക്കും. 5നുള്ളിൽ റോഡ് ഗതാഗത യോഗ്യമാക്കും. മന്ത്രി മോൻസ് ജോസഫിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണു തീരുമാനം. ജലവിഭവ വകുപ്പിന്റെ കീഴിലെ ഇൻലാൻഡ് നാവിഗേഷൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ 1.4 കോടി രൂപ ചെലവിലാണ് അറ്റകുറ്റപ്പണി നടത്തുന്നത്. ബിഎം ലെയർ പൂർത്തിയാക്കി റോഡ് ഗതാഗത യോഗ്യമാക്കാനാണു തീരുമാനം. ഇതിനു ശേഷം പിന്നീട് പൂർണമായി ബിഎംബിസി ടാറിങ് പൂർത്തിയാക്കും. വലിയ കുഴികൾ അടച്ച് റോഡിലെ ഗതാഗത കുരുക്ക് പരിഹരിക്കാനാണ് ആദ്യ ഘട്ടത്തിൽ

ഒടുവിൽ ‘ശാപമോക്ഷം’! തണ്ണീർമുക്കം ബണ്ട് റോഡിലെ അറ്റകുറ്റപ്പണി 3 മുതൽ Read More »

കാലിക്കടവ് എം ഡി എം എ കേസ് അട്ടിമറിക്കുന്നുവെന്ന് ആരോപണം; ഡി വൈ എഫ് ഐ മാർച്ചിൽ സംഘർഷം, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

കാസർകോട്:കാലിക്കടവ് എം ഡി എം എ കേസ് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ഹൊസ്‌ദുർഗ്ഗ് ഡിവൈഎസ്‌പി ഓഫീസിലേയ്ക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് ജല പീരങ്കി പ്രയോഗിച്ചു. കോട്ടച്ചേരി ട്രാഫിക് സർക്കിൾ കേന്ദ്രീകരിച്ച് ആരംഭിച്ച പ്രകടനം കാഞ്ഞങ്ങാട് നഗരസഭാ ഓഫീസിനു മുന്നിൽ വച്ച് പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് മറി കടക്കാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. ഇതിനിടയിൽ ഏതാനും പ്രവർത്തകർ ഡി വൈഎസ്‌പി ഓഫീസിന്റെ ഗേറ്റിലെത്തി. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കാലിക്കടവ് എം ഡി എം എ കേസ് അട്ടിമറിക്കുന്നുവെന്ന് ആരോപണം; ഡി വൈ എഫ് ഐ മാർച്ചിൽ സംഘർഷം, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു Read More »

അദ്വൈത് എവിടെ? കണ്ണൂരിൽ നിന്ന് കാണാതായ 15കാരനായി തിരച്ചിൽ

കൂത്തുപറമ്പിൽ നിന്ന് കാണാതായ 15കാരൻ അദ്വൈദിനായി കണ്ണൂരിൽ തിരച്ചിൽ. ഇന്നലെ രാവിലെ വീട് വിട്ട് ഇറങ്ങിയ കുട്ടി കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ എത്തിയെന്ന് വ്യക്‌തമായി. തലശ്ശേരിയിൽ നിന്ന് 8.18ന് ട്രെയിൻ കയറി 8.55ന് കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ എത്തിയതായാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പൊലീസ് കണ്ടെത്തിയത്.എന്നാൽ കണ്ണൂരിൽ ഇറങ്ങിയ അദ്വൈത് എങ്ങോട്ട് പോയി എന്നതിൽ വ്യക്തതയില്ല എന്ന് പോലീസ് പറഞ്ഞു. ട്യൂഷന് പോകുന്നു എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ കുട്ടി ബസ്റ്റ‌ാൻഡിൽ വച്ച് യൂണിഫോം മാറ്റി

അദ്വൈത് എവിടെ? കണ്ണൂരിൽ നിന്ന് കാണാതായ 15കാരനായി തിരച്ചിൽ Read More »

Scroll to Top