അദ്വൈത് എവിടെ? കണ്ണൂരിൽ നിന്ന് കാണാതായ 15കാരനായി തിരച്ചിൽ

കൂത്തുപറമ്പിൽ നിന്ന് കാണാതായ 15കാരൻ അദ്വൈദിനായി കണ്ണൂരിൽ തിരച്ചിൽ. ഇന്നലെ രാവിലെ വീട് വിട്ട് ഇറങ്ങിയ കുട്ടി കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ എത്തിയെന്ന് വ്യക്‌തമായി. തലശ്ശേരിയിൽ നിന്ന് 8.18ന് ട്രെയിൻ കയറി 8.55ന് കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ എത്തിയതായാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പൊലീസ് കണ്ടെത്തിയത്.എന്നാൽ കണ്ണൂരിൽ ഇറങ്ങിയ അദ്വൈത് എങ്ങോട്ട് പോയി എന്നതിൽ വ്യക്തതയില്ല എന്ന് പോലീസ് പറഞ്ഞു. ട്യൂഷന് പോകുന്നു എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ കുട്ടി ബസ്റ്റ‌ാൻഡിൽ വച്ച് യൂണിഫോം മാറ്റി കളർ വസ്ത്രം ധരിച്ചു. 800 രൂപയും കുട്ടിയുടെ കൈയ്യിൽ ഉണ്ടായിരുന്നു എന്ന് പൊലീസ് പറഞ്ഞു. വീട്ടിൽ പ്രശ്‌നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എന്നാണ് വീട്ടുകാരും പറയുന്നത്.എന്നാൽ കണ്ണൂരിൽ ഇറങ്ങിയ അദ്വൈത് എങ്ങോട്ട് പോയി എന്നതിൽ വ്യക്തതയില്ല എന്ന് പോലീസ് പറഞ്ഞു. ട്യൂഷന് പോകുന്നു എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ കുട്ടി ബസ്റ്റ‌ാൻഡിൽ വച്ച് യൂണിഫോം മാറ്റി കളർ വസ്ത്രം ധരിച്ചു. 800 രൂപയും കുട്ടിയുടെ കൈയ്യിൽ ഉണ്ടായിരുന്നു എന്ന് പൊലീസ് പറഞ്ഞു. വീട്ടിൽ പ്രശ്‌നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എന്നാണ് വീട്ടുകാരും പറയുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top