നെയ്യാറ്റിൻകര ഗോപൻ്റെ മരണത്തിൽ അസ്വാഭാവികതയില്ല; കേസ് അവസാനിപ്പിച്ച് പൊലീസ്, ആന്തരിക അവയവ പരിശോധന റിപ്പോർട്ട് ലഭിച്ചാൽ കോടതിയിൽ റിപ്പോർട്ട് നൽകും

തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻ്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ്. തുടർന്ന് കേസ് അവസാനിപ്പിച്ചു. ഗോപൻ്റെ ആന്തരിക അവയവ പരിശോധന റിപ്പോർട്ട് ഹൈദരാബാദ് ലാബിൽ നിന്നും ലഭിച്ചാൽ കോടതിയിൽ റിപ്പോർട്ട് നൽകും. മരണത്തിൽ അസ്വാഭാവികതയില്ലെന്നും മരണ ശേഷം സമാധിയാക്കി വെച്ചെന്നുമാണ് നിഗമനം. ഗോപൻ്റെ സമാധി വിവാദമായിരുന്നു. കിടപ്പുരോഗിയായിരുന്ന പൂജാരിഗോപൻ സമാധി സ്ഥലത്തു പോയി ഇരുന്ന് ജീവൻ വെടിഞ്ഞുവെന്നായിരുന്നു ബന്ധുക്കൾ പറഞ്ഞിരുന്നത്.

നെയ്യാറ്റിൻകര ഗോപൻ സമാധിയായെന്ന ഭാര്യയുടെയും മക്കളുടെയും വെളിപ്പെടുത്തൽ ഏറെ വിവാദമായിരുന്നു. നിരവധി അസുഖങ്ങൾ അലട്ടിയിരുന്ന ഗോപൻ നടന്ന് പോയി മുമ്പേ തയ്യാറാക്കിയ സമാധി സ്ഥലത്തിരുന്നു മരിച്ചുവെന്നും, ആരെയും അറിയിക്കാതെ കല്ലറയുണ്ടാക്കി അടക്കിയെന്നായിരുന്നു വാദങ്ങൾ. കല്ലറക്കുള്ളിൽ നിറയെ ഭസ്‌മം നിറച്ചിരുന്നു. ഈ ഭസ്‌മം ശ്വസകോശത്തിലേക്ക് പോയിട്ടുമില്ല. വിവാദങ്ങളെ തുടർന്ന് കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top