New Media Channel

പ്രമുഖ ഛായാഗ്രാഹകൻ ടി.എൻ. കൃഷ്ണൻകുട്ടി അന്തരിച്ചു

ആലപ്പുഴ: പ്രശസ്ത മലയാള ചലച്ചിത്ര ഛായാഗ്രാഹകൻ ടി.എൻ. കൃഷ്ണൻകുട്ടി (96) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. മെഗാസ്റ്റാർ മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിലെ ആദ്യ ഫ്രെയിം ക്യാമറയിൽ പകർത്തിയ കാമറമാൻ എന്ന പ്രത്യേകതയും ഇദ്ദേഹത്തിനുണ്ട്. മലയാള സിനിമയിൽ 70-ലധികം ചിത്രങ്ങൾക്ക് അദ്ദേഹം ഛായാഗ്രഹണം നിർവഹിച്ചിട്ടുണ്ട്. 1960-ൽ ഉദയാ ബാനറിൽ കുഞ്ചാക്കോ സംവിധാനം ചെയ്ത ‘ഉമ്മ’ എന്ന ചിത്രത്തിൽ ക്യാമറ ഓപ്പറേറ്ററായാണ് അദ്ദേഹം തന്റെ ചലച്ചിത്ര ജീവിതം ആരംഭിച്ചത്.

പ്രമുഖ ഛായാഗ്രാഹകൻ ടി.എൻ. കൃഷ്ണൻകുട്ടി അന്തരിച്ചു Read More »

വൈകിട്ട് 6 മണിക്കും രാത്രി 12നും ഇടയിൽ പവർക്കട്ടിന് സാധ്യത; സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യതയെന്ന് കെ എസ് ഇ ബി. അന്തരീക്ഷ താപനില ഉയർന്നതിനെ തുടർന്ന് വൈദ്യുതി ഉപയോഗം വർധിച്ച സാഹചര്യത്തിലും കേന്ദ്ര നിലയങ്ങളിൽ നിന്നും പവർ എക്സ്ചേഞ്ചിൽ നിന്നുമുള്ള വൈദ്യുതി ലഭ്യതയിൽ കുറവുണ്ടായതുമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് വിശദീകരണം. ഈ സാഹചര്യത്തിൽ വൈകുന്നേരം 6 മണിക്കും രാത്രി 12 മണിക്കും ഇടയിൽ സംസ്ഥാനത്ത് ഭാഗികമായി വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കുമെന്നാണ് അറിയിപ്പ്. രാജ്യത്താകമാനം വൈദ്യുതി ആവശ്യകത ഉയരുകയും 12,000 മെഗാവാട്ടിന്റെ

വൈകിട്ട് 6 മണിക്കും രാത്രി 12നും ഇടയിൽ പവർക്കട്ടിന് സാധ്യത; സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം Read More »

‘ബൂട്ടിട്ട് തൊഴിച്ചു, നഗ്നനാക്കിയും മർദ്ദനം’; കാലടിയിൽ ദളിത് യുവാവിന് നേരെ പൊലീസിൻ്റെ ക്രൂരതയെന്ന് പരാതി

കൊച്ചി: കാലടി സ്റ്റേഷനിൽ ദളിത് യുവാവിന് ക്രൂരമർദ്ദനമെന്ന് പരാതി. കാലടി പൊലിസിനെതിരെ പരാതിയുമായി യുവാവ് രംഗത്തെത്തിയിരിക്കുകയാണ്. കാലടി സ്വദേശി സുജിത്ത് എസ്‌പിക്ക് പരാതി നൽകി. സെപ്റ്റംബർ രണ്ടാം തീയതി ഉച്ചയ്ക്ക് സ്റ്റേഷനിലെത്തിച്ച് രാത്രിവരെ ക്രൂരമായി മർദ്ദിച്ചെന്നാണ് യുവാവിന്റെ പരാതി. ജനനേന്ദ്രിയത്തിൽ പൊലീസ് ബൂട്ടിട്ട് തൊഴിച്ചു എന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളാണുള്ളത്. ഇൻ്റർലോക് കട്ട കൊണ്ട് മുതുകിൽ ഇടിച്ചെന്നും നഗ്നനാക്കി മർദിച്ചെന്നും പരാതിയിൽ പറയുന്നു. ഇദ്ദേഹത്തെ മർദ്ദിച്ച പൊലീസുകാരുടെ പേരടക്കം ഉൾപ്പെടുത്തിയാണ് പരാതി നൽകിയിരിക്കുന്നത്.കഴിഞ്ഞ രണ്ടാം തീയതി സുജിത്തിനെ വീട്ടിൽ

‘ബൂട്ടിട്ട് തൊഴിച്ചു, നഗ്നനാക്കിയും മർദ്ദനം’; കാലടിയിൽ ദളിത് യുവാവിന് നേരെ പൊലീസിൻ്റെ ക്രൂരതയെന്ന് പരാതി Read More »

എഴുമല റെയിൽവെ ഗേറ്റ് സെപ്തംബർ 7 മുതൽ അടച്ചിടും; ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

പഴയങ്ങാടി: റെയിൽവേ മേൽപ്പാലത്തിന്റെ ഫൗണ്ടേഷൻ നിർമ്മാണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഏഴിമല റെയിൽവെ ഗേറ്റ് സെപ്തംബർ 7 തിങ്കളാഴ്ച മുതൽ അടച്ചിടാൻ തീരുമാനം. സെപ്തംബർ 7 (തിങ്കളാഴ്ച) രാവിലെ 10 മണി മുതൽ സെപ്തംബർ 18 (വെള്ളിയാഴ്ച) വൈകുന്നേരം 6 മണി വരെയായിരിക്കും റെയിൽവേ ഗേറ്റ് പൂർണ്ണമായും അടച്ചിടുക. ഈ ദിവസങ്ങളിൽ വാഹനങ്ങൾ ബദൽ വഴികൾ ഉപയോഗിക്കണമെന്ന് അധികൃതർ അറിയിച്ചു.

എഴുമല റെയിൽവെ ഗേറ്റ് സെപ്തംബർ 7 മുതൽ അടച്ചിടും; ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി Read More »

തൃശൂരിൽ നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി അപകടം; എട്ട് പേർക്ക് ദാരുണാന്ത്യം

തൃശൂർ: കയ്പ‌മംഗലത്ത് കാർ ചരക്ക് ലോറിയിൽ ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ എട്ട് പേർക്ക് ദാരുണാന്ത്യം. മരിച്ചവരിൽ ഏഴ് പേരും വിദ്യാർത്ഥികളാണ്. വാഹനത്തിൻ്റെ ഡ്രൈവറും മരിച്ചു. നിർമ്മാണം നടക്കുന്ന ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിലാണ് കാർ ഇടിച്ചത്. കയ്പമംഗലം പനമ്പിക്കുന്ന് സെൻററിൽ രാത്രി 12 മണിയോടെയായിരുന്നു അപകടം. ഡിണ്ടിഗലിൽ നിന്നുള്ള കോളേജ് വിദ്യാർത്ഥികളാണ് തമിഴ്‌നാട് രജിസ്ട്രേഷൻ കാറിൽ ഉണ്ടായിരുന്നത്. സേലം സ്വദേശി വിശ്വം (20), ഡിണ്ടികൽ സ്വദേശി സൂര്യ (20), മധുര സ്വദേശി സന്തോഷ് (20), മധുര

തൃശൂരിൽ നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി അപകടം; എട്ട് പേർക്ക് ദാരുണാന്ത്യം Read More »

ട്രെയിൻ യാത്ര ചെയ്യുന്നവരാണോ?; ടിക്കറ്റ് ബുക്കിംഗ് നടത്തുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് IRCTC

പതിവായി ട്രെയിനിൽ യാത്ര ചെയ്യുന്നവരാണോ?, അല്ലെങ്കിൽ യാത്രയ്ക്കായി ഓൺ ലൈൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പ്ലാൻ ചെയ്യുന്നുണ്ടോ? എന്നാൽ ബുക്ക് ചെയ്യുമ്പോൾ ജാഗ്രത പാലിക്കേണ്ടത് വളരെ പ്രധാനമാണ്. പേര്, പ്രായം, ലിംഗഭേദം, മൊബൈൽ നമ്പർ തുടങ്ങിയ തെറ്റായ വിവരങ്ങൾ നൽകുന്നത് പിന്നീട് പ്രശ്നങ്ങൾക്ക് കാരണമായേക്കാം. മാത്രമല്ല ടിക്കറ്റ് റദ്ദാക്കുകയോ റീഫണ്ട് ലഭിക്കേണ്ടതായ ആവശ്യം വരികയോ ചെയ്യുകയാണെങ്കിൽ കാര്യമായ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരികയും ചെയ്യും. യാത്രക്കാർ റെയിൽവേ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിൽ ജാഗ്രത പാലിക്കണമെന്ന് ഐആർസിടിസി തങ്ങളുടെ ഔദ്യോഗിക

ട്രെയിൻ യാത്ര ചെയ്യുന്നവരാണോ?; ടിക്കറ്റ് ബുക്കിംഗ് നടത്തുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് IRCTC Read More »

തൃശൂരിൽ സർക്കാർ സ്‌കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു; വൻ അപകടം ഒഴിവായത് അവധി ദിനമായതിനാൽ ശ്രീകൃഷ്ണ ജയന്തി പ്രമാണിച്ച് സ്‌കൂളിന് അവധിയായതിനാൽ വലിയ അപകടമാണ് ഒഴിവായത്.

തൃശൂർ: കോടശേരിയിൽ സർക്കാർ സ്കൂ‌ൾ കെട്ടിടത്തിൻ്റെ ഒരു ഭാഗം ഇടിഞ്ഞുവീണു. മലയോര ഹൈവേയുടെ നിർമ്മാണത്തിനായി മതിൽ പൊളിച്ച് നീക്കിയതോടെയാണ് മതിലിനോട് ചേർന്ന് നിന്ന കെട്ടിടത്തിൻ്റെ ഭാഗം തകർന്നത്. ശ്രീകൃഷ്ണ ജയന്തി പ്രമാണിച്ച് സ്‌കൂളിന് അവധിയായതിനാൽ വലിയ അപകടമാണ് ഒഴിവായത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടമുണ്ടായത്. ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി മൂന്ന് മാസത്തിൽ അധികമായി സ്‌കൂൾ മതിൽ പൊളിച്ചുപണിയാൻ തുടങ്ങിയിട്ട്.

തൃശൂരിൽ സർക്കാർ സ്‌കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു; വൻ അപകടം ഒഴിവായത് അവധി ദിനമായതിനാൽ ശ്രീകൃഷ്ണ ജയന്തി പ്രമാണിച്ച് സ്‌കൂളിന് അവധിയായതിനാൽ വലിയ അപകടമാണ് ഒഴിവായത്. Read More »

കുഞ്ഞിന്റെ ശരീരത്തിൽ ഒരു വർഷമായി കുടുങ്ങിയ സൂചി പുറത്തെടുത്തു; ഗുരുതര ചികിത്സാ പിഴവെന്ന് പരാതി

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സാ പിഴവ് എന്ന് പരാതി. മെഡിക്കൽ കോളേജിൽ ജനിച്ച കുഞ്ഞിൻ്റെ ശരീരത്തിൽ നിന്നും സൂചി കണ്ടെത്തി എന്നാണ് വിവരം. ഏറ്റുമാനൂർ സ്വദേശിനി അഞ്ചുവിന്റെ ഒരു വയസ്സ് പ്രായമുള്ള കുഞ്ഞിൻ്റെ ശരീരത്തിൽ നിന്നാണ് സൂചി കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ ശരീരത്തിൽ നിന്ന് സൂചി കണ്ടെത്തിയത്. ആശുപത്രിയുടെ ചികിത്സാ പിഴവ് എന്നാണ് കുടുംബം ഉയർത്തുന്ന പരാതി. കുട്ടി ജനിച്ചപ്പോൾ തന്നെ പ്രശ്‌നം ചൂണ്ടിക്കാട്ടിയതാണെന്നും എന്നാൽ യാതൊരു പ്രശ്‌നവും

കുഞ്ഞിന്റെ ശരീരത്തിൽ ഒരു വർഷമായി കുടുങ്ങിയ സൂചി പുറത്തെടുത്തു; ഗുരുതര ചികിത്സാ പിഴവെന്ന് പരാതി Read More »

സാത്തി ഷേഖിനെ പൊക്കിയപ്പോൾ മൊബൈൽ ഓഫാക്കി മുങ്ങി, കാസർകോട് എംഡിഎംഎ കേസിൽ വീണ്ടും അറസ്റ്റ്; മുഖ്യപ്രതികളിൽ ഒരാൾ പിടിയിൽ

കാസർകോട് കാലിക്കടവിൽ 139.29 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ മുഖ്യപ്രതികളിൽ ഒരാളായ ഉത്തർപ്രദേശ് സ്വദേശി വിഷ്ണു കുമാർ ഇൻഡോറിൽ അറസ്റ്റിലായി. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. നേരത്തെ പിടിയിലായ സാത്തി ഷേഖിൻ്റെ കൂട്ടാളിയാണ് ഇയാൾ. അഷ്ടമി രോഹിണി: ഗുരുവായൂരിൽ നാളെ സ്പെഷ്യൽ ദർശനത്തിന്… കാസർകോട് :ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കാലിക്കടവിൽ 139.29 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവത്തിൽ മുഖ്യപ്രതികളിൽ ഒരാൾ കൂടി പിടിയിലായി. ഉത്തർപ്രദേശ് സ്വദേശി വിഷ്ണു കുമാർ(26) ആണ് അറസ്റ്റിലായത്. ഇൻഡോറിൽ

സാത്തി ഷേഖിനെ പൊക്കിയപ്പോൾ മൊബൈൽ ഓഫാക്കി മുങ്ങി, കാസർകോട് എംഡിഎംഎ കേസിൽ വീണ്ടും അറസ്റ്റ്; മുഖ്യപ്രതികളിൽ ഒരാൾ പിടിയിൽ Read More »

തിരിച്ചുകയറി സ്വർണവില, ഒറ്റയടിക്ക് 2440 രൂപയുടെ വർധന; വീണ്ടും 1,14,000ലേക്ക്

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം. രണ്ടുദിവസത്തിനിടെ 3600 രൂപ കുറഞ്ഞ സ്വർണവില ഇന്ന് തിരിച്ചുകയറി. പവന് ഒറ്റയടിക്ക് 2440 രൂപയാണ് വർധിച്ചത്. 1,13,920 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 305 രൂപയാണ് കൂടിയത്. 14,240 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.അമേരിക്ക- ഇറാൻ സംഘർഷത്തെ തുടർന്ന് എണ്ണവില ഉയർന്ന് നിൽക്കുകയാണ്. എന്നാൽ ഡോളർ ദുർബലമായതും അമേരിക്കൻ ട്രഷറി ബോണ്ട് യീൽഡ് കുറഞ്ഞതുമാണ് സ്വർണ വില ഉയരാൻ കാരണം.പണപ്പെരുപ്പ ഭീഷണി മറികടക്കാൻ അമേരിക്കൻ കേന്ദ്രബാങ്ക്

തിരിച്ചുകയറി സ്വർണവില, ഒറ്റയടിക്ക് 2440 രൂപയുടെ വർധന; വീണ്ടും 1,14,000ലേക്ക് Read More »

Scroll to Top