New Media Channel

ഇൻഡിഗോ വിമാനത്തിലെ പ്രതിഷേധം; ഇ പി ജയരാജനെതിരായ കേസ് എഴുതി തള്ളാനാവില്ലെന്ന് കോടതി

തിരുവനന്തപുരം: ഇൻഡിഗോ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചെന്ന കേസിൽ സിപിഐഎം നേതാവ് ഇ പി ജയരാജനെതിരെ അന്വേഷണം. കേസ് എഴുതി തള്ളാനാവില്ലന്ന് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കി. കേസ് ഒഴിവാക്കി പൊലീസ് നൽകിയ റിപ്പോർട്ട് കോടതി തള്ളി. സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാനും കോടതി ഉത്തരവിട്ടു. 2022 ജൂൺ 13 നായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് ഇൻഡിഗോ വിമാനത്തിൽ വന്ന അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് […]

ഇൻഡിഗോ വിമാനത്തിലെ പ്രതിഷേധം; ഇ പി ജയരാജനെതിരായ കേസ് എഴുതി തള്ളാനാവില്ലെന്ന് കോടതി Read More »

‘സാരഥി’ പോർട്ടൽ പണിമുടക്കി; സംസ്ഥാനത്ത് ലേണേഴ് ടെസ്റ്റ് ഉൾപ്പെടെ മുടങ്ങി

തിരുവനന്തപുരം: ‘സാരഥി’ പോർട്ടലിലെ തകരാർ മൂലം സംസ്ഥാനത്ത് ആർടി ഓഫീസുകളിലെത്തി മടങ്ങിപ്പോകുന്നത് നൂറുകണക്കിനാളുകൾ. ഡ്രൈവിങ് ലൈസൻസ് എടുക്കൽ, പുതുക്കൽ, ലൈസൻസിലെ വിലാസം മാറ്റൽ, രാജ്യാന്തര ലൈസൻസ് നൽകൽ തുടങ്ങി 35 സേവനങ്ങളാണ് ‘സാരഥി’ പോർട്ടൽ വഴി നൽകുന്നത്. ലേണേഴ്‌സിനും മറ്റും അപേക്ഷ നൽകി ഓഫീസിലെത്തിയവർക്ക് പരീക്ഷയെഴുതാൻ പറ്റാതെയായി.എൻഐസിക്കാണ് പോർട്ടലിൻ്റെ ചുമതലയെന്നും സംസ്ഥാന മോട്ടോർ വാഹന വകുപ്പിന് പരിമിതികൾ ഉണ്ടെന്നും വിവിധ ആർടിഒകളിൽ നോട്ടീസ് പതിച്ചിട്ടുണ്ട്. ന്യൂഡൽഹിയിൽ സെർവർ തകരാർ പരിഹരിക്കാനുള്ള നടപടികൾ തുടരുകയാണെന്ന് മോട്ടർ വാഹന അധികൃതർ

‘സാരഥി’ പോർട്ടൽ പണിമുടക്കി; സംസ്ഥാനത്ത് ലേണേഴ് ടെസ്റ്റ് ഉൾപ്പെടെ മുടങ്ങി Read More »

ഹൊസ്‌ദുർഗ്ഗിൽ വീണ്ടും പോക്സോ കേസ്; 56 കാരൻ അറസ്റ്റിൽ

കാസർകോട്: 17 വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനു ഇരയാക്കിയെന്ന പരാതിയിൽ 56 കാരനെതിരെ പോക്സോ കേസെടുത്ത് അറസ്റ്റു ചെയ്തു. കാഞ്ഞങ്ങാട്, ബാവാ നഗറിലെ അസീസി (56)നെയാണ് ഹൊസ്‌ദുർഗ്ഗ് പൊലീസ് അറസ്റ്റു ചെയ്‌തത്‌. ഈ കേസിലെ ഇര നൽകിയ മറ്റൊരു പരാതിയിൽ സിറാജ് എന്നയാൾക്കെതിരെയും ഹൊസ്‌ദുർഗ്ഗ് പൊലീസ് പോക്സോ പ്രകാരം കേസെടുത്തു. ഇയാളെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ഊർജ്ജിതമാക്കി. കഴിഞ്ഞ ദിവസം ഹൊസ്‌ദുർഗ്ഗ് പൊലീസ് മറ്റു പരാതികളിൽ മൂന്നു പോക്സോ കേസുകൾ രജിസ്റ്റർ ചെയ്‌തിരുന്നു.

ഹൊസ്‌ദുർഗ്ഗിൽ വീണ്ടും പോക്സോ കേസ്; 56 കാരൻ അറസ്റ്റിൽ Read More »

സ്വകാര്യ ബസുകളിൽ തിരക്ക് തീരെ കുറവ്; കൈനഷ്ട‌ം അറിഞ്ഞ് സ്വകാര്യ ബസുകൾ: പ്രതീക്ഷ ബജറ്റിൽ

ചങ്ങനാശേരി 60 ശതമാനം സ്ത്രീ യാത്രക്കാരെയും നഷ്‌ടപ്പെട്ടെന്നു സ്വകാര്യ ബസുടമകളുടെ കണക്കുകൂട്ടൽ. പ്രിയദർശിനി പദ്ധതി തരംഗവും ഇന്നലെ ആദ്യദിനമായതും സ്വകാര്യ ബസുകളുടെ കലക്‌ഷൻ ഇടിയാൻ കാരണമായി. ജില്ലയിലെ പ്രധാന സ്വകാര്യ ബസ് മേഖലയായ ചങ്ങനാശേരിയിലെ സ്‌റ്റാൻഡിലും ബസുകളിലും തിരക്കു കുറവായിരുന്നു. ആലപ്പുഴ, പത്തനംതിട്ട ജില്ലകളുടെ അതിർത്തി കൂടിയായ ചങ്ങനാശേരിയിൽ 160ൽ അധികം സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നുണ്ട്. ആലപ്പുഴ ചങ്ങനാശേരി റൂട്ടിൽ കെഎസ്ആർടിസിയാണ് ഓടുന്നത്. കോട്ടയം -തിരുവല്ല എംസി റോഡും വാഴൂർ റോഡിലൂടെയുള്ള കിഴക്കൻ മേഖലയും, പത്തനംതിട്ട

സ്വകാര്യ ബസുകളിൽ തിരക്ക് തീരെ കുറവ്; കൈനഷ്ട‌ം അറിഞ്ഞ് സ്വകാര്യ ബസുകൾ: പ്രതീക്ഷ ബജറ്റിൽ Read More »

കണ്ണൂർ മൊകേരിയിൽ രണ്ട് കുട്ടികൾക്ക് ഷിഗെല്ല; അടിയന്തര യോഗം വിളിച്ച് എംഎൽഎ

കണ്ണൂർ: ജില്ലയിൽ രണ്ട് കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. മൊകേരി പഞ്ചായത്തിലെ നാലും എട്ടും വയസ്സുള്ള രണ്ട് ആൺകുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ രോഗബാധിതരായ കുട്ടികളുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണ്. കൂത്തുപറമ്പ് എംഎൽഎ പി കെ പ്രവീണിൻ്റെ നേതൃത്വത്തിൽ ഇന്ന് അടിയന്തര യോഗം ചേരും. അടിയന്തര സാഹചര്യം കണക്കിലെടുത്താണ് യോഗം ചേരുന്നത്. പ്രദേശവാസികൾക്ക് ജില്ലാ ആരോഗ്യ വിഭാഗം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അതേസമയം കഴിഞ്ഞ ദിവസം ഷിഗെല്ല ബാധിച്ച് രണ്ട് മരണമാണ് റിപ്പോർട്ട് ചെയ്തത്. തൃശൂരിൽ പനി ബാധിച്ച്

കണ്ണൂർ മൊകേരിയിൽ രണ്ട് കുട്ടികൾക്ക് ഷിഗെല്ല; അടിയന്തര യോഗം വിളിച്ച് എംഎൽഎ Read More »

സെന്‍സസ്: നാളെ മുതല്‍ 30 വരെ പൊതുജനങ്ങള്‍ക്ക് സെല്‍ഫ് എന്യൂമറേഷന്‍ സൗകര്യം; ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരിയില്‍

രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ സെന്‍സസ് രണ്ട് ഘട്ടങ്ങളിലായി നടക്കുമെന്ന് പൊതുഭരണ സെക്രട്ടറി കെ ബിജു. വീടുകളുടെ പട്ടിക തയ്യാറാക്കലും സെന്‍സസുമാണ് ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുന്നത്. കേരളത്തില്‍ ജൂലൈ ഒന്ന് മുതല്‍ 30 വരെ വീടുകളുടെ കണക്കെടുപ്പ് നടക്കും. രണ്ടാം ഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരിയില്‍ നടക്കുമെന്നും കെ ബിജു പറഞ്ഞു. ആകെ 33 ചോദ്യങ്ങളാണ് ഇതിനായി വിജ്ഞാപനം ചെയ്തിട്ടുള്ളത്. പൊതുജനങ്ങള്‍ക്ക് സ്വയം വിവരങ്ങള്‍ നല്‍കാന്‍ നാളെ മുതല്‍ 15 ദിവസത്തേക്ക് https://se.census.gov.in/ എന്ന പോര്‍ട്ടല്‍ വഴി

സെന്‍സസ്: നാളെ മുതല്‍ 30 വരെ പൊതുജനങ്ങള്‍ക്ക് സെല്‍ഫ് എന്യൂമറേഷന്‍ സൗകര്യം; ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരിയില്‍ Read More »

തമിഴ്നാട്ടിൽ മൂന്നുവയസ്സുകാരിയെ പീഡിപ്പിച്ചു കൊന്നു; പീഡനം ബിസ്‌കറ്റ് നൽകി പ്രലോഭിപ്പിച്ച്: ബിഹാർ സ്വദേശി പിടിയിൽ

ചെന്നൈ തമിഴ്‌നാട്ടിൽ മൂന്ന് വയസ്സുകാരി ലൈംഗിക അതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ടു. തിരുവള്ളൂർ ജില്ലയിലെ ഗമ്മിഡിപ്പൂണ്ടി സിപ്കോട്ട് വ്യാവസായിക മേഖലയിൽ നടന്ന സംഭവത്തിൽ ബിഹാർ സ്വദേശിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഇരയായ പെൺകുട്ടിയുടെ കുടുംബവും ബിഹാറിൽ നിന്നുള്ളവരും ഈ പ്രദേശത്ത് സ്‌ഥിരതാമസമാക്കിയവരുമാണ്. കഴിഞ്ഞദിവസം വീടിനടുത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പ്രതി ബിസ്ക്‌കറ്റ് നൽകി പ്രലോഭിപ്പിച്ച് ആളൊഴിഞ്ഞ പൊന്തക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തിരച്ചിലിൽ, വിജനമായ സ്‌ഥലത്ത് ഗുരുതരമായ പരുക്കുകളോടെ ചോരയൊലിപ്പിച്ചു കിടക്കുന്ന നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ഉടൻ

തമിഴ്നാട്ടിൽ മൂന്നുവയസ്സുകാരിയെ പീഡിപ്പിച്ചു കൊന്നു; പീഡനം ബിസ്‌കറ്റ് നൽകി പ്രലോഭിപ്പിച്ച്: ബിഹാർ സ്വദേശി പിടിയിൽ Read More »

റെയിൽവേ ഗേറ്റ് അടച്ചിടും

വളപട്ടണം, കണ്ണപുരം റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ കണ്ണപുരം-ധർമ്മശാല ചൈനാക്ലേ റോഡിലെ റെയിൽവേ ഗേറ്റ് ( നമ്പർ 252) ജൂൺ 15 രാവിലെ 10 മണി മുതൽ ജൂൺ 16 രാത്രി 11 മണി വരെ റെയിൽവേ ട്രാക്കിലെ അറ്റപ്പണികൾക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയിൽവേ സീനിയർ സെക്ഷൻ എൻജിനീയർ അറിയിച്ചു.

റെയിൽവേ ഗേറ്റ് അടച്ചിടും Read More »

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല ബാധിച്ച് മരണം. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരൻ മലപ്പുറം കോഡൂർ സ്വദേശിയായ രണ്ടാം ക്ലാസ് വിദ്യാർഥി ആർജവാണ് മരിച്ചത്. ഈ മാസം 12 നാണ് പനിയും വയറിളക്കത്തെയും തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യഘട്ടത്തിൽ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സതേടിയെങ്കിലും ആരോഗ്യനില മോശമായതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.ഇന്നലെ കോഴിക്കോട് ജില്ലയിൽ മാത്രമായി 2 പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. കുന്ദമംഗലം സ്വദേശിയായ ഒരു വയസുകാരനും പയ്യോളി സ്വദേശിയായ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു Read More »

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ കുതിപ്പ്; 22 കാരറ്റ് പ വന് 1,800 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ് തുടരുന്നു. തുടർച്ചയായ ദിവസങ്ങളിലെ വർധനവിന് പിന്നാലെ തിങ്കളാഴ്‌ചയും വില കുത്തനെ ഉയർന്നു. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 225 രൂപ വർധിച്ച് 13,890 രൂപയും പവന് 1,800 രൂപ വർധിച്ച് 1,11,120 രൂപയുമാണ് തിങ്കളാഴ്‌ചത്തെ വിപണി നിരക്ക്. തൊട്ടുമുൻപത്തെ വ്യാപാര ദിനമായ ശനിയാഴ്ച‌ പവന് 1,09,320 രൂപയിലായിരുന്നു വ്യാപാരം നടന്നത്.   18 കാരറ്റ് നിരക്കിലും വർധനവ് 18 കാരറ്റ് സ്വർണവിലയിലും തിങ്കളാഴ്‌ച വലിയ വർധനവ് രേഖപ്പെടുത്തി. ഗ്രാമിന് 185 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ കുതിപ്പ്; 22 കാരറ്റ് പ വന് 1,800 രൂപ വർധിച്ചു Read More »

Scroll to Top