അപകട നഷ്ടപരിഹാരം: ലൈസൻസ് കാലാവധി കഴിഞ്ഞെങ്കിൽ പെടും, ഇൻഷുറൻസ് കമ്പനി കൈയൊഴിയും
ന്യൂഡൽഹി: അപകടമുണ്ടാക്കിയ വാഹനത്തിൻ്റെ ഡ്രൈവറുടെ ലൈസൻസ് സാധുവല്ലെങ്കിൽ നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ് കമ്പനിക്ക് ബാധ്യതയില്ലെന്ന് സുപ്രീംകോടതി. ലൈസൻസിൻ്റെ പ്രാധാന്യം ആളുകളിലേക്കെത്തിക്കാൻ സാമൂഹികമാധ്യമങ്ങൾ ഉൾപ്പെടെ ഉപയോഗിച്ച് വലിയ ബോധവത്കരണപരിപാടി നടത്തണമെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയത്തിനോടും കോടതി ആവശ്യപ്പെട്ടു. 2009-ൽ ഡൽഹിയിൽനടന്ന വാഹനാപകടവുമായി ബന്ധപ്പെട്ടാണ് ജസ്റ്റിസ് സഞ്ജയ് കരോൾ അധ്യക്ഷനായ ബെഞ്ചിൻ്റെ വിധി. ഓംപ്രകാശ് എന്നയാൾ ഓടിച്ച മോട്ടോർസൈക്കിൾ മറ്റൊരു ഇരുചക്രവാഹനത്തിലിടിച്ചു. അതിൽ, മരിച്ചയാളുടെ കുടുംബത്തിന് 1.08 കോടി രൂപ ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരം നൽകാനാണ് ഹൈക്കോടതി വിധിച്ചത്. ഇതിനെതിരേ […]
അപകട നഷ്ടപരിഹാരം: ലൈസൻസ് കാലാവധി കഴിഞ്ഞെങ്കിൽ പെടും, ഇൻഷുറൻസ് കമ്പനി കൈയൊഴിയും Read More »









