തിരുവനന്തപുരം: നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു. കൊല്ലം പട്ടത്താനത്തെ വസതിയിലായിരുന്നു അന്ത്യം. ഏറെ കാലമായി അസുഖ ബാധിതനായിരുന്നു. നടൻ മുകേഷിൻ്റെ സഹോദരി സന്ധ്യയുടെ ഭർത്താവാണ്. സംസ്കാരം നാളെ തൃശൂർ തൃത്തല്ലൂരിൽ നടക്കും. കളിയാട്ടം, പട്ടാഭിഷേകം, നരസിംഹം, തച്ചിലേടത്ത് ചുണ്ടൻ, മീശമാധവൻ തുടങ്ങി നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ അഭിനയിച്ചു. നാടക കലാകാരൻ കൂടിയായ അദ്ദേഹം കാരക്ടർ റോളുകളിലും വില്ലൻ റോളുകളിലും തിളങ്ങി. മകൻ ദിവ്യദർശൻ അഭിനേതാവാണ്.
നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു


