തിരുവനന്തപുരം: സംസ്ഥാനത്ത് ഇരുചക്രവാഹന യാത്രക്കാർക്കിടയിൽ ഹെൽമറ്റ് ഉപയോഗം ഉറപ്പാക്കുന്നതിനായി നടത്തിയ കർശന പരിശോധനയിൽ ഒരാഴ്ചയ്ക്കുള്ളിൽ 2.7 കോടി രൂപ പിഴയായി ഈടാക്കി. കേരള പൊലീസിൻ്റെ ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്‌മെൻ്റ് വിഭാഗം സംഘടിപ്പിച്ച പ്രത്യേക പരിശോധനയിലൂടെയാണ് ഇത്രയും തുക ഖജനാവിലേക്ക് എത്തിയത്.റോഡപകടങ്ങളിൽ മരിക്കുന്ന ഇരുചക്രവാഹന യാത്രക്കാരിൽ ഭൂരിഭാഗവും അപകടസമയത്ത് ഹെൽമറ്റ് ധരിച്ചിരുന്നില്ല എന്ന കണ്ടെത്തലിനെത്തുടർന്നാണ് പരിശോധന കർശനമാക്കിയത്. മാർച്ച് 18 മുതൽ 24 വരെയുള്ള കാലയളവിലാണ് ഈ സംസ്ഥാന വ്യാപക ഡ്രൈവ് നടന്നത്.
ഹെൽമറ്റില്ലാത്ത യാത്ര: ഒരാഴ്ചയ്ക്കുള്ളിൽ പിരിച്ചെടുത്തത് 2.7 കോടി രൂപ


