അൻവിത് ചികിത്സാ സഹായ കമ്മിറ്റി രൂപികരിച്ചു

പെരളം: കരിവെള്ളൂർ പെരളം, ഗ്രാമ പഞ്ചായത്തിലെ 9ാം വാർഡ് കൊഴുമ്മൽ പ്രാന്തംചാലിൽ താമസിക്കുന്ന കൂലേരി നീതു,ചെറുവത്തൂർ ഓരി ഇടക്കിയിലെ പുളുക്കൂൽ അജേഷ് ദമ്പതികളുടെ ഏക മകൻ അൻവിത് (15 വയസ്സ് ) ഗുരുതരമായ ശ്വാസകോശാർബുദരോഗം ബാധിച്ച് കോഴിക്കോട്‌ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്..
കരിവെള്ളൂർ ഏ വി സ്മാരക ഗവ ഹയർ സെക്കന്ററി സ്കൂൾ എസ് എസ് എൽ സി വിദ്യാർത്ഥിയായ അൻവിത് പഠന രംഗത്തും ഫുട്ബോൾ രംഗത്തും മികവ് പുലർത്തുന്ന കുട്ടിയാണ് ചികിത്സയ്ക്ക് ഭീമമായ തുക ഇതിനോടകം തന്നെ ചെലവായിട്ടുണ്ട്…
കുടുംബത്തിന് താങ്ങാവുന്നതിലും ഉപരിയായ ചികിത്സാ ചെലവ് വരുന്നതിനാൽ നാട്ടുകാരുടെ നേതൃത്വത്തിൽ
ഒരു ചികിത്സാ സഹായ കമിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്.. പ്രാന്തംചാൽ നടന്ന അൻവിത് ചികിത്സാ സഹായ കമിറ്റി രൂപീകരണ യോഗം കരിവെള്ളൂർ പെരളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി രമേശൻ ഉദ്ഘാടനംചെയ്തു.കെ രമേശൻ അധ്യക്ഷത വഹിച്ചു.. എം രാഘവൻ ,പി പി സുരേന്ദ്രൻ ,പി സുലോചന ,സതീശൻ മാസ്റ്റർ,
കെ മധു ,കെ സന്തോഷ് ,ലക്ഷ്മണൻ മാസ്റ്റർ, പി വി ഷീന ടീച്ചർ, കെ മനുരാജ് ,കെ സന്തോഷ് ,കെ രവീന്ദ്രൻ എന്നിവർ സംസാരിച്ചു…

ചെയർമാൻ
കെ.രമേശൻ
9497384890

കൺവീനർ
കെ.സന്തോഷ്
9847381221

ട്രഷറർ
കെ.മനുരാജ്
9744361028

അക്കൗണ്ട് വിവരങ്ങൾ..
Account Name:
ANVITH CHIKILSA SAHAYA COMMITTEE

കേരള ഗ്രാമീൺ ബാങ്ക്
Branch ‌ :Peralam
Account Number:40512101047576
IFSC :KLGB0040512

GPAY NO :8138995933

പെരളം സർവീസ് സഹകരണ ബേങ്ക്
branch :Main Branch kozhummal
UPIID:
sbivan.prlscb011970006860@sbi
Account Number :PRLSCB011970006860
IFSC :SBIN0004266

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top