പെട്രോളിന്റെയും ഡീസലിൻ്റെയും എക്സൈസ് നികുതി കേന്ദ്രസർക്കാർ കുറച്ചു
ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തിൻ്റെ ഫലമായി ഇന്ധനവില വർദ്ധിക്കുമെന്ന ആശങ്കകൾക്കിടയിൽ പെട്രോളിന്റെയും ഡീസലിൻ്റെയും എക്സൈസ് നികുതി കേന്ദ്രസർക്കാർ കുറച്ചു. രാജ്യാന്തര ക്രൂഡ് വില കുതിച്ചുകയറുന്നതിനിടെയാണ് കേന്ദ്രസർക്കാരിൻ്റെ നീക്കം. പെട്രോളിൻ്റേത് 13 രൂപയായിരുന്ന തീരുവ മൂന്നു രൂപയായും ഡീസലിന് ബാധകമായിരുന്ന തീരുവ 10 രൂപയായിരുന്നത് പൂർണമായും ഒഴിവാക്കി. ക്രൂഡോയിൽ വിലവർധനയുടെ ഭാരം ജനങ്ങളിലേക്ക് എത്താതിരിക്കാനും ഓയിൽ മാർക്കറ്റിങ് കമ്പനികൾക്ക് നിലവിലുണ്ടാകുന്ന നഷ്ടം നികത്താനുമാണ് കേന്ദ്രത്തിൻ്റെ നീക്കം. പെട്രോളിൻ്റെയും ഡീസലിൻ്റെയും ചെറുകിട വിൽപന വിലയിൽ മാറ്റമുണ്ടാവില്ല. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ […]
പെട്രോളിന്റെയും ഡീസലിൻ്റെയും എക്സൈസ് നികുതി കേന്ദ്രസർക്കാർ കുറച്ചു Read More »









