ഇ.ഡി സംഘത്തെ ആക്രമിച്ച കേസ്; 9 പ്രതികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെ വസതിയിൽ റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ.ഡി സംഘത്തെ ആക്രമിച്ച കേസിൽ 9 സിപിഐഎം പ്രവർത്തകർക്ക് ജാമ്യം. കർശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.പ്രതികൾക്കെതിരെ തെളിവുണ്ടെന്ന് നിരീക്ഷിച്ച കോടതി വധശ്രമക്കുറ്റം നിലനിൽക്കില്ലെന്ന് വ്യക്തമാക്കി. 67-ാം ദിവസമാണ് പ്രതികൾക്ക് ജാമ്യം ലഭിച്ചത്. സെഷൻസ് കോടതി രണ്ട് തവണ ജാമ്യം നിരസിച്ചതിനെ തുടർന്നാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്.
ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തിയെന്നും ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ചെന്നുമാണ് പ്രതികൾക്കെതിരെ ചുമത്തിയ കുറ്റം. ജാമ്യാപേക്ഷയെ ഇ.ഡി എതിർത്തെങ്കിലും കോടതി പ്രതികൾക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. കേസിൽ 24 പ്രതികളാണ് ജയിലിലുള്ളത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top